Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

TZMO ഇന്ത്യ എംഡി, അലീന പൊസ്ലുസ്‌നിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

TZMO ഇന്ത്യ എംഡി,  അലീന പൊസ്ലുസ്‌നിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.


വൈവിധ്യമാർന്ന ശുചിത്വ ഉൽപ്പന്നങ്ങളുടെ പ്രമുഖ പോളിഷ് നിർമ്മാതാക്കളായ  TZMO ഇന്ത്യ, എംഡി ശ്രീമതി അലീന പോസ്ലുസ്‌നിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി,നേരിട്ടുള്ള  വിദേശ നിക്ഷേപ (എഫ്ഡിഐ)നയത്തിലെ ഉദാരവൽക്കരണം  തുടങ്ങി  സമീപകാലത്ത് ഇന്ത്യ സ്വീകരിച്ച  വിവിധ നയങ്ങളും സംരംഭങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ അഭിവൃദ്ധി പ്രാപിക്കുന്ന വിപണിയും നിക്ഷേപ അവസരങ്ങളും കണക്കിലെടുത്ത് TZMO യുടെ വിപുലീകരണ പദ്ധതികളെക്കുറിച്ചും ഇരുവരും ആശയങ്ങൾ പങ്കുവച്ചു .

 കമ്പനിക്ക് ഇന്ത്യയിൽ ലഭിക്കുന്ന  പിന്തുണയ്ക്കും അവസരങ്ങൾക്കും ശ്രീമതി പൊസ്ലുസ്‌നി നന്ദി അറിയിച്ചു.

-NS-