Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

98-ാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനം ഫെബ്രുവരി 21-ന് പ്രധാനമന്ത്രി ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും


മറാത്തി ഭാഷയ്ക്ക് ഗവണ്മെന്റ് അടുത്തിടെയാണ് ക്ലാസിക്കൽ ഭാഷാ പദവി നൽകിയത്. മറാത്തി ഭാഷയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും ആഘോഷിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 98-ാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 21-ന് വൈകുന്നേരം 4:30 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ  ഉദ്ഘാടനം ചെയ്യും. 

ഫെബ്രുവരി 21 മുതൽ 23 വരെ നടക്കുന്ന സമ്മേളനത്തിൽ, പാനൽ ചർച്ചകൾ, പുസ്തക പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രമുഖ സാഹിത്യകാരന്മാരുമായുള്ള സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മറാത്തി സാഹിത്യത്തിന്റെ കാലാതീതമായ പ്രസക്തിയെ ആഘോഷിക്കുന്ന സമ്മേളനത്തിൽ  ഭാഷാ സംരക്ഷണം, വിവർത്തനം, സാഹിത്യകൃതികളിൽ ഡിജിറ്റലൈസേഷന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളിലുൾപ്പെടെ  നടക്കുന്ന സംവാദങ്ങളിലൂടെ അതിന്റെ സമകാലിക പ്രസക്തി പര്യവേക്ഷണം ചെയ്യുകയും ചെയ്യും.

71 വർഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് നടക്കുന്ന മറാത്തി സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പൂനെയിൽ നിന്ന് ഡൽഹിയിലക്ക്  പ്രതീകാത്മക സാഹിത്യ ട്രെയിൻ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട് . സാഹിത്യ ഐക്യത്തിന്റെ ചൈതന്യം പ്രകടമാക്കിക്കൊണ്ടുള്ള ട്രെയിൻ യാത്രയിൽ 1,200 പേർ പങ്കെടുക്കും. 2,600-ലധികം കവിതാ സമർപ്പണങ്ങൾ, 50 പുസ്തക പ്രകാശനങ്ങൾ, 100 പുസ്തക സ്റ്റാളുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള വിശിഷ്ട പണ്ഡിതന്മാർ, എഴുത്തുകാർ, കവികൾ, സാഹിത്യപ്രേമികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

 

-NK-