Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായ എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ച ഹിന്ദി സിനിമാ നടി വഹീദ റഹ്മാനെ പ്രത്യേകം അഭിനന്ദിക്കാനും ശ്രീ മോദി അവസരം വിനിയോഗിച്ചു.

രാഷ്ട്രപതിയുടെ എക്‌സിലെ പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

“69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഓരോ അവാർഡ് ജേതാവും ഇന്ത്യൻ സിനിമയ്ക്ക് മാതൃകാപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് അർഹയായ വഹീദ റഹ്മാൻ ജിയെ പ്രത്യേകം അഭിനന്ദിക്കുന്നു”

NS