Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2025 ഖാരിഫ് സീസണിലെ (2025 ഏപ്രില്‍ ഒന്ന് മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (പി&കെ) വളങ്ങള്‍ക്കായുള്ള പോഷകാധിഷ്ഠിത സബ്സിഡി (എന്‍ബിഎസ്) നിരക്കുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി


2025 ലെ ഖാരീഫ് സീസണിനായി (01.04.2025 മുതൽ 30.09.2025 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (പി&കെ) വളങ്ങൾക്കുള്ള   പോഷകാധിഷ്ഠിത സബ്‌സിഡി (എൻ‌ബി‌എസ്) നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള രാസവളം വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

2024 ലെ ഖാരിഫ് സീസണിലേക്കുള്ള ബജറ്റ് ആവശ്യകത ഏകദേശം 37,216.15 കോടി രൂപയാണ്.  ഇത്  2024-25 റാബി സീസണുകളിലെ ബജറ്റ് ആവശ്യകതയേക്കാൾ 13,000 കോടി രൂപ കൂടുതലാണ്.

പ്രയോജനങ്ങൾ:

കർഷകർക്ക് സബ്സിഡി നിരക്കിൽ, താങ്ങാവുന്ന-ന്യായമായ വിലയ്ക്ക് വളങ്ങളുടെ ലഭ്യത ഉറപ്പാക്കും.

രാസവളങ്ങളുടെയും ഇൻപുട്ടുകളുടെയും അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത് പി & കെ വളങ്ങളുടെ സബ്സിഡി യുക്തിസഹമാക്കൽ.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

കർഷകർക്ക് താങ്ങാവുന്ന വിലയിൽ ഈ വളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, 2025 ഖാരിഫിലെ (01.04.2025 മുതൽ 30.09.2025 വരെ ബാധകം ) അംഗീകൃത നിരക്കുകളുടെ അടിസ്ഥാനത്തിൽ NPKS ഗ്രേഡുകൾ ഉൾപ്പെടെയുള്ള P&K വളങ്ങളുടെ സബ്‌സിഡി നൽകും.

പശ്ചാത്തലം:

വളം നിർമ്മാതാക്കൾ/ഇറക്കുമതിക്കാർ വഴി സബ്‌സിഡി വിലയ്ക്ക് 28 ഗ്രേഡ് പി & കെ വളങ്ങൾ  ഗവൺമെന്റ് കർഷകർക്ക് ലഭ്യമാക്കുന്നു. 2010 ഏപ്രിൽ ഒന്ന് മുതൽ പി & കെ വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത് എൻ‌ ബി‌ എസ് സ്കീം ആണ്.  കർഷക സൗഹൃദ സമീപനത്തിന് അനുസൃതമായി, കർഷകർക്ക് താങ്ങാവുന്ന വിലയിൽ പി & കെ വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. യൂറിയ, ഡിഎപി, എംഒപി, സൾഫർ തുടങ്ങിയ വളങ്ങളുടെയും ഇൻപുട്ടുകളുടെയും അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത്, NPKS  ഗ്രേഡുകൾ ഉൾപ്പെടെയുള്ള ഫോസ്ഫാറ്റിക്, പൊട്ടാസിക് (പി&കെ) വളങ്ങളുടെ  01.04.25 മുതൽ  30.09.25 വരെ പ്രാബല്യത്തിൽ വരുന്ന 2025 ഖാരിഫിലെ പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകൾ അംഗീകരിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. കർഷകർക്ക് താങ്ങാവുന്ന വിലയിൽ വളങ്ങൾ ലഭ്യമാക്കുന്നതിനായി അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ പ്രകാരം രാസവള കമ്പനികൾക്ക് സബ്സിഡി നൽകും.

 

-NK-