Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2025ലെ പത്മ പുരസ്കാരജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2025ലെ പത്മ പുരസ്കാരജേതാക്കളെ അഭിനന്ദിച്ചു. ഓരോ പുരസ്കാരജേതാവും കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും നൂതനത്വത്തിന്റെയും പര്യായമാണെന്നും അത് അസംഖ്യം ജീവിതങ്ങളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പത്മ പുരസ്കാരജേതാക്കൾക്ക് അഭിനന്ദനങ്ങൾ! അവരുടെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്നതിലും ആഘോഷിക്കുന്നതിലും ഇന്ത്യ അഭിമാനിക്കുന്നു. അവരുടെ സമർപ്പണവും സ്ഥിരോത്സാഹവും ശരിക്കും പ്രചോദനാത്മകമാണ്. ഓരോ പുരസ്കാരജേതാവും കഠിനാധ്വാനത്തിന്റെയും അഭിനിവേശത്തിന്റെയും നൂതനത്വത്തിന്റെയും പര്യായമാണ്; അത് അസംഖ്യം ജീവിതങ്ങളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. മികവിനായി പരിശ്രമിക്കുന്നതിന്റെയും സമൂഹത്തെ നിസ്വാർഥമായി സേവിക്കുന്നതിന്റെയും മൂല്യം അവർ നമ്മെ പഠിപ്പിക്കുന്നു.

https://www.padmaawards.gov.in/Document/pdf/notifications/PadmaAwards/2025.pdf

 

-NK-