Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2024-ലെ ഫിഡെ വനിതാ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് നേടിയ ഹംപി കൊനേരുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2024-ലെ ഫിഡെ വനിതാ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് നേടിയ ഹംപി കൊനേരുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ദശലക്ഷക്കണക്കിനുപേരെ നിരന്തരം പ്രചോദിപ്പിക്കുന്നതാണു ഹംപിയുടെ നിശ്ചയദാർഢ്യവും ബുദ്ധിശക്തിയുമെന്ന് അദ്ദേഹം പ്രകീർത്തിച്ചു.

എക്സിൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ പോസ്റ്റിനു മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ:

“2024-ലെ ഫിഡെ വനിതാ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് നേടിയ ഹംപി കൊനേരുവിന് @humpy_koneru അഭിനന്ദനങ്ങൾ! അവരുടെ നിശ്ചയദാർഢ്യവും ബുദ്ധിശക്തിയും ദശലക്ഷക്കണക്കിനു പേരെ പ്രചോദിപ്പിക്കുന്നു.

ഈ വിജയം ചരിത്രപരംകൂടിയാണ്. കാരണം ഇതു ഹംപിയുടെ രണ്ടാമത്തെ ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പ് കിരീടമാണ്. അതുവഴി അവിശ്വസനീയമായ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരിയായി ഹംപി മാറി.”

 

 

***

NK