കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്കുള്ള ആശ്വാസ ധനസഹായവും (ഡിയര്‍നസ് റിലീഫും) 2023 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലക്കയറ്റത്തിന്റെ നഷ്ടപരിഹാരമെന്ന നിലയില്‍ നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ /പെന്‍ഷന്റെ 42 ശതമാനത്തില്‍ നിന്ന് 4 ശതമാനം വര്‍ധനവാണ് ഇതിനായി വരുത്തിയിട്ടുള്ളത്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല അനുസരിച്ചാണ് ഈ വര്‍ദ്ധനവ്. 48.67 ലക്ഷം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ക്ഷാമബത്ത(ഡി എ), ആശ്വാസ ധനസഹായം(ഡിയര്‍നെസ് റിലീഫ്) എന്നിവയിലൂടെ ഖജനാവിന്റെ അധിക ബാധ്യത പ്രതിവര്‍ഷം 12,857 കോടി രൂപയാണ്.
NS