Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022-23 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

2022-23 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം


100 വർഷത്തെ ഭയാനകമായ ദുരന്തത്തിനിടയിൽ വികസനത്തിൽ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ ബജറ്റ് സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവയുടെ പുതിയ സാധ്യതകൾ നിറഞ്ഞതാണ് ഈ ബജറ്റ്. ഒരു പുതിയ മേഖല തുറന്നിരിക്കുന്നു, അതാണ് ഗ്രീൻ ജോബ്സ്. ഈ ബജറ്റ് അടിയന്തര ആവശ്യങ്ങൾ അഭിസംബോധന ചെയ്യുകയും രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ ബജറ്റിനെ എല്ലാവരും സ്വാഗതം ചെയ്ത രീതിയും സാധാരണക്കാരിൽ നിന്ന് ലഭിച്ച നല്ല പ്രതികരണവും കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഞാൻ നിരീക്ഷിച്ചു, ഇത് പൊതുജനങ്ങളെ സേവിക്കാനുള്ള ഞങ്ങളുടെ ആവേശം വർധിപ്പിച്ചു.

സാങ്കേതികവിദ്യ, കർഷക ഡ്രോണുകൾ, വന്ദേ ഭാരത് ട്രെയിനുകൾ, ഡിജിറ്റൽ കറൻസി, ബാങ്കിംഗ് മേഖലയിലെ ഡിജിറ്റൽ യൂണിറ്റുകൾ, 5G സേവനങ്ങൾ, ദേശീയ ആരോഗ്യത്തിനുള്ള ഡിജിറ്റൽ ആവാസവ്യവസ്ഥ, തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതുമകളോടെ, നമ്മുടെ യുവാക്കൾ, ഇടത്തരം, ദരിദ്ര-ദളിത്-പിന്നാക്ക, എന്നിങ്ങനെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടും. 

പാവപ്പെട്ടവരുടെ ക്ഷേമമാണ് ഈ ബജറ്റിന്റെ പ്രധാന വശം. ഓരോ പാവപ്പെട്ടവർക്കും ഉറപ്പുള്ള വീട്, പൈപ്പ് വെള്ളം, ടോയ്‌ലറ്റ്, ഗ്യാസ് കണക്ഷൻ തുടങ്ങിയവ ഉണ്ടായിരിക്കണം എന്നതിനാൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതോടൊപ്പം ആധുനിക ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലും തുല്യ ഊന്നൽ നൽകുന്നുണ്ട്.

ഇന്ത്യയിലെ മുഴുവൻ ഹിമാലയൻ ബെൽറ്റിലെയും പർവതപ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റം ഇല്ലെന്നും ജീവിതം കൂടുതൽ പ്രാപ്യമാണെന്നും ഉറപ്പാക്കാൻ ഒരു പുതിയ പ്രഖ്യാപനം കൂടി നടത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ, വടക്ക്-കിഴക്ക് തുടങ്ങിയ പ്രദേശങ്ങൾക്കായി ‘പർവ്വത്മാല പദ്ധതി’ ആരംഭിക്കുന്നു. ഈ പദ്ധതി പർവതങ്ങളിൽ ആധുനിക ഗതാഗത സംവിധാനവും കണക്റ്റിവിറ്റിയും സൃഷ്ടിക്കും. അത് നമ്മുടെ രാജ്യത്തിന്റെ അതിർത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും, അത് ഊർജ്ജസ്വലമാകണം, അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമാണ്.

ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമായ ഗംഗാ മാതാവിന്റെ ശുചീകരണത്തോടൊപ്പം കർഷകരുടെ ക്ഷേമത്തിനായി ഒരു സുപ്രധാന നടപടി സ്വീകരിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗയുടെ തീരത്ത് പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കും. ഗംഗാ മാതാവിനെ ശുചീകരിക്കുന്നതിനുള്ള കാമ്പയിൻ ഗംഗയെ രാസമാലിന്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനും ഏറെ സഹായകമാകും.

കൃഷി ലാഭകരമാക്കാനും  പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റിലെ വ്യവസ്ഥകൾ ഉറപ്പാക്കുന്നു. പുതിയ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ഫണ്ടോ, ഭക്ഷ്യ സംസ്കരണ വ്യവസായത്തിനുള്ള പുതിയ പാക്കേജോ ആകട്ടെ, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ബജറ്റ് വിഹിതം വളരെയധികം സഹായിക്കും. 2.25 ലക്ഷം കോടിയിലധികം രൂപയാണ് കുറഞ്ഞ താങ്ങു വിലയിലൂടെ  കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നത്.

കൊറോണ കാലഘട്ടത്തിൽ എം എസ എം ഇ -കളെ അതായത് നമ്മുടെ ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ക്രെഡിറ്റ് ഗ്യാരണ്ടിയിൽ റെക്കോർഡ് വർധനവിനൊപ്പം മറ്റ് പല പദ്ധതികളും ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ മൂലധന ബജറ്റിന്റെ 68 ശതമാനം ആഭ്യന്തര വ്യവസായത്തിനായി നീക്കിവെക്കാനുള്ള തീരുമാനം ഇന്ത്യയുടെ എംഎസ്എംഇ മേഖലയ്ക്കും ഏറെ ഗുണം ചെയ്യും. സ്വാശ്രയത്വത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണിത്. 7.50 ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപം സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകുകയും ചെറുകിട, മറ്റ് വ്യവസായ മേഖലകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഈ ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന് ധനമന്ത്രി നിർമല ജിയെയും അവരുടെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു.

നാളെ രാവിലെ 11 മണിക്ക് ‘ബജറ്റും ആത്മനിർഭർ ഭാരതും’ എന്ന വിഷയത്തിൽ സംസാരിക്കാൻ ഭാരതീയ ജനതാ പാർട്ടി എന്നെ ക്ഷണിച്ചിട്ടുണ്ട് . ഈ വിഷയത്തിൽ ഞാൻ വിശദമായി നാളെ സംസാരിക്കും. ഇതെല്ലാം ഇന്നത്തേക്കുള്ളതാണ്. വളരെയധികം നന്ദി!

ND

***