Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനലിൽ വെള്ളി മെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനൽ മത്സരത്തിൽ വെള്ളി മെഡൽ നേടിയ പ്രാചി യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ പാരാ ഗെയിംസിൽ ആദ്യ മെഡൽ നേടി പ്രാചി യാദവ് ഇന്ത്യൻ കായിക ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുന്നു. വനിതകളുടെ പാരാ കനോയിംഗ് VL2 ഫൈനലിൽ പ്രശംസാർഹമായ  വെള്ളി മെഡൽ നേടിയ പ്രാചി യാദവിന് അഭിനന്ദനങ്ങൾ. പ്രാചിയുടെ അതിഗംഭീര പ്രകടനം രാജ്യത്തെ മുഴുവൻ അഭിമാനം കൊള്ളിച്ചിരിക്കുകയാണ്.”

 

SK