Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ സ്വർണം നേടിയ ഷൈലേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ സ്വർണ മെഡൽ നേടിയ ഷൈലേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: 

“ഏഷ്യൻ പാരാ ഗെയിംസിലെ പ്രശംസാർഹമായ സ്വർണ മെഡൽ നേട്ടത്തിൽ ശൈലേഷ് കുമാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം അസാമാന്യമായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും എല്ലാവർക്കും പ്രചോദനമാണ്.”

 

SK