Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ സ്വർണമെഡൽ നേടിയ പ്രവീൺ കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ സ്വർണമെഡൽ നേടിയ പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ പ്രവീൺ കുമാറിന്റേത് മികച്ച പ്രകടനമായിരുന്നു. സ്വർണമെഡൽ നേടിയതിൽ സന്തോഷമുണ്ട്. അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ വിജയം. അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ, അദ്ദേഹത്തിന്റെ നേട്ടങ്ങളിലൂടെ കൂടുതൽ പേർക്ക് പ്രചോദനം നൽകട്ടെ!”

 

NS