Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ അമ്പെയ്ത്തില്‍ വെള്ളി നേടിയ രാകേഷ് കുമാറിനെയും സൂരജ് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്സൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ അമ്പെയ്ത്തില്‍ വെള്ളി മെഡല്‍ നേടിയ രാകേഷ് കുമാറിന്റെയും സൂരജ് സിംഗിന്റെയും കൂട്ടായ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരെ ഊര്‍ജ്ജസ്വലരായ ഇരട്ട എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ നേട്ടം രാജ്യത്തിന് അഭിമാനമുണ്ടാക്കിയെന്നും പറഞ്ഞു.

‘പുരുഷ ഡബിള്‍സ് കോമ്പൗണ്ട് – ഓപ്പണ്‍ ഇനത്തില്‍ പാരാ ആര്‍ച്ചറിയില്‍ വെള്ളി നേടിയ ഡൈനാമിക് ജോഡികളായ രാകേഷ് കുമാറിനും സൂരജ് സിംഗിനും അഭിനന്ദനങ്ങള്‍. അവരുടെ അസാധാരണമായ ടീം വര്‍ക്കും ഇരുവരുടെയും കൃത്യതയും ഇന്ത്യയെ വളരെയധികം അഭിമാനിപ്പിച്ചു. അവര്‍ക്ക് ആശംസകള്‍’, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

 

NS