Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി11ല്‍ സ്വര്‍ണം നേടിയ രക്ഷിതാ രാജുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി11ല്‍ സ്വര്‍ണം നേടിയ രക്ഷിതാ രാജുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. രക്ഷിതയുടെ അസാധാരണ പ്രകടനം ഇന്ത്യക്കാരുടെ ഹൃദയത്തില്‍ സന്തോഷവും ആദരവും നിറച്ചതായി അദ്ദേഹം പറഞ്ഞു.

‘ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍-ടി 11 ല്‍ സ്വര്‍ണം നേടിയ രക്ഷിതാ രാജുവിന് അഭിനന്ദനങ്ങള്‍. അവരുടെ അസാധാരണമായ പ്രകടനവും അചഞ്ചലമായ അര്‍പ്പണബോധവും ഇന്ത്യയുടെ ഹൃദയങ്ങളില്‍ സന്തോഷവും ആദരവും നിറയ്ക്കുന്നു”, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. കൂടുതല്‍ മഹത്തായ നേട്ടങ്ങളിലേക്ക് അവള്‍ കുതിച്ചുകൊണ്ടേയിരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

 

NS