Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2020 ഫെബ്രുവരി 29നു പ്രധാനമന്ത്രി രാജ്യത്താകമാനം 10,000 കര്‍ഷക ഉല്‍പാദക സംഘടന(എഫ്.പി.ഒ.)കള്‍ ഉദ്ഘാടനം ചെയ്യു


പി.എം. കിസാന്‍ പദ്ധതി ഒരൂ വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും

2020 ഫെബ്രുവരി 29ന് ചിത്രകൂടില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്താകമാനമുള്ള 10,000 കര്‍ഷക ഉല്‍പാദക സംഘടന(എഫ്.പി.ഒ.)കള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

രാജ്യത്തുള്ള കര്‍ഷകരില്‍ 86 ശതമാനം പേര്‍ 1.1 ഹെക്ടറില്‍ കീഴെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കര്‍ഷകരാണ്. ഇത്തരം കര്‍ഷകര്‍ കാര്‍ഷികോല്‍പാദന വേളയില്‍ സാങ്കേതിക വിദ്യാ ലഭ്യത, മെച്ചപ്പെട്ട വിത്ത്, വളങ്ങളും കീടനാശിനികളും, പണം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നു. സാമ്പത്തിക ശക്തി കുറവായതിനാല്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും അവര്‍ ബുദ്ധിമുട്ടുന്നു.

ഇത്തരം കര്‍ഷകര്‍ക്കു സംഘടിത ശക്തി പകരാന്‍ എഫ്.പി.ഒകള്‍ സഹായകമാകും. എഫ്.പി.ഒ. അംഗങ്ങള്‍ സാങ്കേതിക വിദ്യ, കൃഷിക്കാവശ്യമായ ഘടകങ്ങള്‍, പണം, വിപണി എന്നിവ നേടിയെടുക്കാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കും.

പി.എം.-കിസാന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു
പി.എം.-കിസാന്‍ പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷവും ചടങ്ങില്‍ നടക്കും.

കൃഷി, അനുബന്ധ കാര്യങ്ങള്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി പണം കണ്ടെത്തുന്നതിനായി വരുമാനത്തിനു പിന്‍തുണയേകുന്ന പദ്ധതിയാണ് മോദി ഗവണ്‍മെന്റ് തുടക്കമിട്ട പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം.-കിസാന്‍) പദ്ധതി.

പദ്ധതി ഗുണഭോക്താക്കള്‍ക്കു പ്രതിവര്‍ഷം ആറായിരം രൂപ നല്‍കിവരുന്നു. നാലു മാസത്തിനിടെ മൂന്നു തവണകളായി രണ്ടായിരം രൂപ വീതമാണു നല്‍കുക. തുക നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി പ്രകാരം അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറുകയാണു ചെയ്യുക.

2019 ഫെബ്രുവരി 24നു തുടക്കമിട്ട പദ്ധതി 2020 ഫെബ്രുവരി 24നു വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

മോദി 2.0 ഗവണ്‍മെന്റിന്റെ പ്രഥമ മന്ത്രിസഭാ യോഗം പി.എം.-കിസാന്‍ പദ്ധതിയില്‍ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരുന്നു.

പി.എം.-കിസാന്‍ ഗുണഭോക്താക്കാള്‍ക്കെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡു(കെ.സി.സി.)കള്‍ ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി
പി.എം.-കിസാന്‍ ഗുണഭോക്താക്കാള്‍ക്കെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡു(കെ.സി.സി.)കള്‍ ലഭ്യമാക്കാനുള്ള പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനവും 2020 ഫെബ്രുവരി 29നു പ്രധാനമന്ത്രി നിര്‍വഹിക്കും.

എട്ടര കോടി വരുന്ന പി.എം.-കിസാന്‍ പദ്ധതി ഗുണഭോക്താക്കളില്‍ ആറര കോടിയോളം പേര്‍ക്കു കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുണ്ട്.

പുതിയ പദ്ധതിയിലൂടെ ബാക്കി രണ്ടു കോടി പി.എം.-കിസാന്‍ ഗുണഭോക്താക്കള്‍ക്കുകൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കും.

എല്ലാ പി.എം.-കിസാന്‍ ഗുണഭോക്താക്കള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കാനുള്ള പ്രത്യേക ഊര്‍ജിത പദ്ധതി ഫെബ്രുവരി 12 മുതല്‍ 26 വരെ നടപ്പാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഭൂരേഖാ വിശദാംശങ്ങള്‍, നിലവില്‍ മറ്റൊരു ബാങ്കില്‍നിന്നും കെ.സി.സി. ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന ലളിതമായ സത്യവാങ്മൂലം എന്നിവ ഉള്‍പ്പെടുന്ന നടപടിക്രമം കര്‍ഷകര്‍ പാലിക്കുക വഴിയാണു പദ്ധതി നടപ്പാക്കിയത്.

ഫെബ്രുവരി 26 വരെ അപേക്ഷിക്കുന്ന എല്ലാ പി.എം.-കിസാന്‍ ഗുണഭോക്താക്കളെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൈപ്പറ്റുന്നതിനായി ഫെബ്രുവരി 29നു ബാങ്ക് ശാഖകളിലെത്താന്‍ ക്ഷണിക്കും.

**********