Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2019 ലെ ബാലപുരസ്കാർ ജേതാക്കളുടെ പ്രധാനമന്ത്രി ആശയ വിനിമയം നടത്തി

2019 ലെ ബാലപുരസ്കാർ ജേതാക്കളുടെ പ്രധാനമന്ത്രി  ആശയ വിനിമയം നടത്തി

2019 ലെ ബാലപുരസ്കാർ ജേതാക്കളുടെ പ്രധാനമന്ത്രി  ആശയ വിനിമയം നടത്തി

2019 ലെ ബാലപുരസ്കാർ ജേതാക്കളുടെ പ്രധാനമന്ത്രി  ആശയ വിനിമയം നടത്തി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് 2019 ലെ ബാലപുരസ്കാർ ജേതാക്കളുമായി ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

കുട്ടികൾ തങ്ങളുടെ പ്രത്യേക നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുകയും അവരുടെ പ്രചോദനാത്മകമായ കഥകൾ പങ്കു വയ്ക്കുകയും ചെയ്തു,
അവാർഡ് ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി അവരുടെ നേട്ടങ്ങളിൽ അനുമോദിച്ചു.

പ്രതിഭയുള്ള കുട്ടികളെ അംഗീകരിക്കാനുള്ള ഒരു അവസരം ഒരുക്കുന്ന ഈ പുരസ്കാരങ്ങൾ അവരെപ്പോലെയുള്ള മറ്റുള്ളവർക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അസാധാരണ കഴിവുകളുള്ള കുട്ടികളോട് എപ്പോഴും പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

തന്റെ ഓട്ടോഗ്രാഫ് ചോദിച്ച കുട്ടികളുമൊത്തു് ചില അനൗപചാരിക നിമിഷങ്ങൾ പങ്കിട്ട പ്രധാനമന്ത്രി അവരുമായി നർമ്മ സംഭാഷണവും നടത്തി.

പശ്ചാത്തലം :

രണ്ടു വിഭാഗങ്ങളിലാണ് ബാലപുരസ്കാരങ്ങൾ നൽകുന്നത് : വ്യക്തികൾക്ക് ബാൽ ശക്തി പുരസ്കാരവും, കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ/ സംഘടനകൾ എന്നിവയ്ക്ക് ബാൽ കല്യാൺ പുരസ്കാരവും.

ഈ വർഷം ബാൽ ശക്തി പുരസ്‌കാര വിഭാഗത്തിൽ മൊത്തം 783 അപേക്ഷകളാണ് ലഭിച്ചത്. നവീനാശയം, പാണ്ഡിത്യം, കായികം, കലയും സംസ്കാരവും , സാമൂഹ്യ സേവനം എന്ന വിഭാഗത്തിൽ ബാൽ ശക്തി പുരസ്‌കാരത്തിന് 26 പേരെയാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം തിരഞ്ഞെടുത്തത്. ബാല കല്യാൺ പുരസ്‌കാരത്തിനായി ദേശീയ തിരഞ്ഞെടുപ്പ് സമിതി രണ്ടു വ്യക്തികളെയും മൂന്ന് സ്ഥാപനങ്ങളെയുമാണ് അന്തിമമായി നിർണ്ണയിച്ചത്.

***