മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പ്രകാശ് ജാവ്‌ദേകര്‍ ജി, ശ്രീ ബാബുല്‍ സുപ്രിയോ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ടാതിഥികളെ, ആഗോള കടുവ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.
ഇന്ത്യ ചരിത്രപരമായ ഒരു നേട്ടം കൈവരിച്ചതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ ആഗോള കടുവ ദിനം വളരെയധികം പ്രത്യേകതകളുള്ളതാണ്. ഈ നേട്ടത്തിന് ലോകത്താകമാനമുള്ള എല്ലാ വന്യമൃഗസ്‌നേഹികളെയും ഈ ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും, എല്ലാ ജീവനക്കാരെയും, വനമേഖലയില്‍ താമസിക്കുന്ന നമ്മുടെ ഗോത്രവര്‍ഗ്ഗ സഹോദരീ സഹോരന്മാരെ പ്രത്യേകമായും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് ഈ ആഗോള കടുവ ദിനത്തില്‍ കടുവകളെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നാം ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. ഇപ്പോള്‍ പുറത്തുവിട്ട കടുവ കണക്കെടുപ്പ് ഫലങ്ങള്‍ ഓരോ ഇന്ത്യക്കാരനേയും, ഓരോ പ്രകൃതിസ്‌നേഹിയേയും സന്തോഷിപ്പിക്കും. 2022 ഓടെ കടുവകളുടെ എണ്ണം ഇരട്ടിയാക്കണമെന്ന് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ വച്ച് തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ നിശ്ചയിച്ചതിനും നാലുവര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നാം ഈ ലക്ഷ്യം കൈവരിച്ചു. ഇത് കൈവരിക്കുന്നതിന് ഓരോ ഗുണഭോക്താക്കളും പ്രവര്‍ത്തിച്ച വേഗതയും അര്‍പ്പണമനോഭാവവും ശ്രദ്ധേയമാണ്. ‘സങ്കല്‍പ്പ് സേ സിദ്ധി’ അതായത് നിശ്ചയദാര്‍ഢ്യത്തിലൂടെ നേടിയെടുക്കുക എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണിത്. ഇന്ത്യയിലെ ജനങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍, ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതില്‍ നിന്ന് ഒരു ശക്തിയ്ക്കും അവരെ തടയാനാവില്ല.
സുഹൃത്തുക്കളെ, 14-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ആകെ 1400 കടുവകളാണ് രാജ്യത്തുണ്ടായിരുന്നതെന്ന് ഞാന്‍ ഓര്‍ക്കുന്നു; അത് വലിയ ചര്‍ച്ചയ്ക്കും ആശങ്കയ്ക്കും വഴിയൊരുക്കി. കടുവ പദ്ധതിയുമായി (ടൈഗര്‍ പ്രോജക്ട്) ബന്ധപ്പെട്ട എല്ലാവര്‍ക്കും അതൊരു വലിയ വെല്ലുവിളിയായിരുന്നു. മനുഷ്യവാസമുള്ള പ്രദേശങ്ങളുമായി സന്തുലനം പാലിച്ചുകൊണ്ട് കടുവകള്‍ക്ക്് അനുയോജ്യമായ ഒരു പരിസ്ഥിതി ലഭ്യമാക്കുകയെന്ന വളരെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യം ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇത്ര സംവേദക്ഷമതയോടും ആധുനിക സാങ്കേതികവിദ്യയോടും കൂടി ഈ ദൗത്യം നിര്‍വഹിക്കപ്പെട്ടുവെന്നത് ഏറെ അഭിനന്ദനീയമാണ്.
ഇന്ന് 3000 കടുവകളുമായി ലോകത്തെ ഏറ്റവും വലുതും സുരക്ഷിതവുമായ ആവാസവ്യവസ്ഥ ഇന്ത്യയാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാം. ലോകത്ത് കടുവകളുടെ ജനസംഖ്യയില്‍ ഏകദേശം മൂന്നില്‍ നാലും നമ്മുടെ രാജ്യത്താണ്.
വന്യജീവി പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കടുവകകില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് ഇവിടെയുള്ള നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതാണ്. ഗുജറാത്തിലെ ഗിര്‍വനങ്ങളില്‍ കാണുന്ന ഏഷ്യന്‍ സിംഹങ്ങളേയും മഞ്ഞു പുള്ളിപുലികളെയും (സ്‌നോ ലെപ്പേര്‍ഡുകള്‍) സംരക്ഷിക്കുന്നതിനുള്ള പരിപാടികള്‍ അതിവേഗത്തില്‍ നടന്നുവരികയാണ്. ഗിര്‍വനങ്ങളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണകരമായ ഫലങ്ങള്‍ വ്യക്തവുമാണ്. അവിടെ കടുവകളുടെ എണ്ണത്തില്‍ 27% വര്‍ദ്ധനയുണ്ടായി. കടുവാപരിധിയിലുള്ള (ടൈഗര്‍ റേഞ്ച്) മറ്റ് സുഹൃദ് രാജ്യങ്ങളും ഇന്ത്യയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഗുണഫലം സ്വീകരിക്കുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ഇന്ന് ചൈനയും റഷ്യയുമുള്‍പ്പെടെ അഞ്ച് രാജ്യങ്ങളുമായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, മറ്റ് രാജ്യങ്ങളുമായുള്ള കരാര്‍ അതിവേഗം തന്നെ പൂര്‍ത്തിയാക്കും. ജാഗ്വറുകളുടെ സംരക്ഷണത്തിന് ഗ്വാട്ടിമാല നമ്മില്‍ നിന്നും സാങ്കേതിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും വിശ്വാസത്തിന്റെ ചിഹ്‌നമാണ് കടുവകള്‍ എന്ന് കാണുന്നത് വളരെ താല്‍പര്യജനകമായ കാര്യവുമാണ്. ഇന്ത്യയ്ക്ക് പുറമെ, മലേഷ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ മൃഗം കടുവയാണ്. ചൈനീസ് സംസ്‌ക്കാരത്തില്‍ കടുവ വര്‍ഷം (ടൈഗര്‍ ഇയര്‍) ആഘോഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടുവയുമായി ബന്ധപ്പെട്ടുള്ള ഓരോ ഉദ്യമങ്ങളും വിവിധ രാജ്യങ്ങളെ വിവിധ രീതികളില്‍ ബാധിക്കുന്നു.
സുഹൃത്തുക്കളെ,
മികച്ച പരിസ്ഥിതിയില്ലാതെ മാനവശാക്തീകരണം അപൂര്‍ണ്ണമാണ്. അതുകൊണ്ട് മുന്നോട്ടുള്ള വഴി, തെരഞ്ഞെടുക്കുന്നതിന് പകരം സംയുക്തമായിട്ടുള്ളതാകണം. പ്രകൃതി സംരക്ഷണത്തിന് വിശാലാടിസ്ഥാനത്തിലുള്ളതും സംയോജിതമായതുമായ വീക്ഷണമാണ് നമുക്ക് വേണ്ടത്.
നമ്മുടെ സഹായം ആവശ്യമുള്ള നിരവധി മൃഗങ്ങളും സസ്യങ്ങളും ഇവിടെയുണ്ട്. നമ്മുടെ ഗ്രഹത്തിന്റെ വൈവിദ്ധ്യവൂം ഭംഗിയും മെച്ചപ്പെടുത്തുന്നതിന് കഴിയുന്ന തരത്തില്‍ അവര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സാങ്കേതിവിദ്യകളിലൂടെയോ, അല്ലെങ്കില്‍ മനുഷ്യപ്രവര്‍ത്തനങ്ങളിലൂടെയോ എന്തൊക്കെ ചെയ്യാന്‍ കഴിയും? വികസനമാണോ പരിസ്ഥിതിയാണോ വേണ്ടത്-എന്നൊരു വളരെ പഴയ ചര്‍ച്ചയുമുണ്ട്. രണ്ടും പരസ്പരം ഉള്‍ക്കൊള്ളാത്ത വീക്ഷണം ഇരുവശത്തുനിന്നും വരാറുമുണ്ട്.
എന്നാല്‍ നാം സഹവര്‍ത്തിത്വം അംഗീകരിക്കുകയും യോജിച്ച് നീങ്ങേണ്ടതിന്റെ ആവശ്യകത മനസിലാക്കുകയും വേണം. ഇത് സാദ്ധ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ രാജ്യത്ത് ആയിരിക്കണക്കിന് വര്‍ഷങ്ങളായി സഹവര്‍ത്തിത്വത്തെക്കുറിച്ച് പഠിപ്പിക്കുന്നുമുണ്ട്. നമ്മുടെ പൂര്‍വ്വികരുടെ ദൈവ സങ്കല്‍പ്പത്തില്‍ തന്നെ ഒരു സഹവര്‍ത്തിത്വത്തിന്റെ ഉദാഹരണമുണ്ട്. ഇത് സാവന്‍ മാസത്തെ തിങ്കളാഴ്ചയാണ്. ശിവജിയുടെ കഴുത്തില്‍ ഒരു പാമ്പ് തൂങ്ങിക്കിടക്കുന്നു; അതേസമയം അതേ കുടുംബത്തില്‍പ്പെട്ട ഗണേശന്റെ വാഹനം എലിയാണ്. സര്‍പ്പം എലിയെ തിന്നുന്നതാണ്, എന്നാല്‍ ശിവഭഗവാന്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ഇവിടെ ദേവന്മാരും ദേവിമാരുമൊക്കെ മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്.
നമ്മുടെ നയങ്ങളില്‍, നമ്മുടെ ധനതത്വശാസ്ത്രത്തില്‍ സംരക്ഷണത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ മാറ്റേണ്ടതുണ്ട്. നാം സമര്‍ത്ഥരും സംവേദക്ഷമരുമായിരിക്കണം. പരിസ്ഥിതി സുസ്ഥിരതയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ആരോഗ്യകരമായ സംതുലനാവസ്ഥ സൃഷ്ടിക്കണം.
സാമ്പത്തികമായും പാരിസ്ഥിതികമായും ഇന്ത്യ പുരോഗതി കൈവരിക്കും. ഇന്ത്യ കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുകയും ഇന്ത്യയ്ക്ക് വൃത്തിയുള്ള നദികള്‍ ഉണ്ടാകുകയും ചെയ്യും. ഇന്ത്യയ്ക്ക് നല്ല ട്രെയിന്‍ കണക്റ്റിവിറ്റിയും വൃക്ഷങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യവും ഉണ്ടാകും. നമ്മുടെ പൗരന്മാര്‍ക്കായി ഇന്ത്യ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ഗുണനിലവാരമുള്ള ആവാസവ്യവസ്ഥയും സൃഷ്ടിക്കും. ഇന്ത്യയ്ക്ക് വളരെ ഊര്‍ജ്ജസ്വലമായ സമുദ്ര സമ്പദ്ഘടനയും അതോടൊപ്പം ആരോഗ്യകരമായ ഒരു സമുദ്ര പരിസ്ഥിതിയുമുണ്ടാകും. ഈ സന്തുലിതാവസ്ഥ ശക്തവും സമഗ്രവുമായ ഒരു ഇന്ത്യയ്ക്ക് വേണ്ട സംഭാവന നല്‍കും.
സുഹൃത്തുക്കളെ,
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു വശത്ത് അടുത്ത തലമുറ പശ്ചാത്തല സൗകര്യത്തിനായി രാജ്യം വേഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മറുവശത്ത് ഇന്ത്യയിലെ വനമേഖല വളരുകയും ചെയ്യുന്നു. അതോടൊപ്പം രാജ്യത്തെ സംരക്ഷിത മേഖലകളുടെ എണ്ണവും വര്‍ദ്ധിച്ചു. 2014ല്‍ ഇന്ത്യയിലെ സംരക്ഷിതമേഖലകള്‍ 692 ആയിരുന്നു, 2019ല്‍ അത് 860ല്‍ അധികമായി വര്‍ദ്ധിച്ചു. അതേസമയം കമ്മ്യൂണിറ്റി റിസര്‍വുകളുടെ എണ്ണം 2014ലെ 43 ല്‍ നിന്ന് ഇപ്പോള്‍ ഏകദേശം 100 ആയി വര്‍ദ്ധിച്ചു.
കടുവകളുടെയും സംരക്ഷിതമേഖലകളുടെ എണ്ണത്തിലെ വര്‍ദ്ധന വെറും സ്ഥിതിവിവരകണക്കുകള്‍ മാത്രമല്ല. ഇത് വിനോദസഞ്ചാരത്തിലും തൊഴില്‍ അവസരങ്ങളിലൂം വലിയ നേട്ടമുണ്ടാക്കും. രണ്‍താംബോറിലെ പ്രശസ്തമായ ‘മച്ച്‌ലി’ എന്ന പെണ്‍കടുവയെ കാണാന്‍ ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ ആ പ്രദേശത്ത് എത്തുന്നതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ട് കടുവകളുടെ സംരക്ഷണത്തോടൊപ്പം സുസ്ഥിരമായ ഇക്കോ-ടൂറിസം അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഇന്ത്യ കൈക്കൊണ്ട നടപടികള്‍ ആഗോളതലത്തില്‍ നമ്മെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരക്കാരാക്കിയിട്ടുണ്ട്. 2020ന് മുമ്പ് തന്നെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ എമിഷന്‍ ഇന്റന്‍സിറ്റി ലക്ഷ്യം നാം കൈവരിച്ചുകഴിഞ്ഞു. സമ്പദ്ഘടനയെ ശുചിത്വ ഇന്ധനാധിഷ്ഠിതവും പുനരുജ്ജീവന ഊര്‍ജ്ജാടിസ്ഥാനവുമാക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുള്ള മുന്‍നിരരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മാലിന്യത്തേയും ജൈവ വസ്തുക്കളേയും നാം ഊര്‍ജ്ജസുരക്ഷയുടെ സുപ്രധാന ഭാഗമാക്കി.
വൈദ്യുതി മൊബിലിറ്റിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ജൈവ ഇന്ധനങ്ങളും സ്മാര്‍ട്ട് സിറ്റികളും പരിസ്ഥിതിക്ക് ഗുണകരമാണ്. അതേസമയം അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയിലൂടെ (ഐ.എസ്.എ) ലോകത്തെ വിവിധ രാജ്യങ്ങളെ സൗരോര്‍ജ്ജവുമായി ബന്ധപ്പെടുത്തുന്നതില്‍ വളരെ സുപ്രധാനമായ പങ്ക് നാം വഹിക്കുന്നുണ്ട്. ഇനി നമ്മുടെ ലക്ഷ്യ: ഒരു ലോകം, ഒരു സൂര്യന്‍, ഒരു വിതരണശൃംഖല എന്നതായിരിക്കും.
ഉജ്ജ്വല, ഉജാല പോലുള്ള പദ്ധതികളൊക്കെ രാജ്യത്തെ ദൈനംദിന ജീവിതം സുഗമമാക്കുകയും പരിസ്ഥിതിക്ക് ഗുണകരമാകുകയും ചെയ്യുന്നു. രാജ്യത്തെ ഓരോ കുടുംബത്തിനും പാചകവാതകം ലഭ്യമാക്കി, മരങ്ങളെ മുറിയ്ക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നതില്‍ നാം വിജയിച്ചു. ഓരോ വീടുകളിലും കെട്ടിടങ്ങളിലും റോഡുകളിലും എല്‍.ഇഡി ബള്‍ബുകള്‍ എത്തിക്കുന്നതിനുള്ളന്നതിനുള്ള പ്രവര്‍ത്തനം വൈദ്യുതി സംരക്ഷിക്കുക മാത്രമല്ല, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് മധ്യവര്‍ഗ്ഗ കുടുംബങ്ങളുടെ വൈദ്യുതി ബില്ലുകളും കുറയുകയാണ്. അവര്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നു.
സുഹൃത്തുക്കളെ,
തങ്ങളുടെയും ലോകത്തിന്റെയും താല്‍പര്യത്തിന് വേണ്ടി എടുത്തിട്ടുള്ള എല്ലാ പ്രതിജ്ഞകളും സാക്ഷാത്കരിച്ച ലോകത്തിലെ രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ന് ഇന്ത്യ അംഗീകരിക്കപ്പെടുന്നത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവ നേടിയെടുക്കുന്നതിലും ഇന്ത്യയായിരിക്കും നേതൃത്വം നല്‍കുകയെന്ന് എനിക്ക് വിശ്വാസമുണ്ട്. അത്തരം പരിശ്രമങ്ങള്‍ വഴി ഇന്ത്യയെ തങ്ങളുടെയൂം ലോകത്തിന്റെയൂം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയെടുത്ത എല്ലാ പ്രതിജ്ഞകളും സാക്ഷാത്കരിച്ച ലോകത്തെ രാജ്യങ്ങളില്‍ ഒന്നായാണ് അംഗീകരിക്കുന്നത്.
ഇന്ന് നാം എണ്ണത്തെ ആഘോഷിക്കുമ്പോള്‍ കുറഞ്ഞുവരുന്നതും നശിപ്പിക്കപ്പെടുന്നതുമായ ആവാസവ്യവസ്ഥകള്‍, നിയമവിരുദ്ധ വ്യാപാരവും കൈമാറ്റങ്ങളും എന്നിവ മൂലം ഈ മൃഗങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും തിരിച്ചറിയണം. മൃഗസംരക്ഷണത്തിനും പരിപാലനത്തിനും ഇനിയും എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതിനെല്ലാം ഇന്ത്യ പ്രതിബദ്ധമാണ്.
മൃഗവേട്ടയും ഏഷ്യയിലെ നിയമവിരുദ്ധ വ്യാപാരവും ശക്തമായി തടയുന്നതിനുമായി ആഗോള നേതാക്കളെ ഒരു ഒരുകൂട്ടായ്മയില്‍ കൊണ്ടുവരാനായി ടൈടര്‍ റേഞ്ച് രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടെ തലവന്‍മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ ലോക കടുവാ ദിനത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കട്ടെ.
ഹരിതാഭവും പാരിസ്ഥിതികമായി സുസ്ഥിരയുള്ളതുമായ ഒരു രാജ്യം സൃഷ്ടിക്കാന്‍ നമുക്കെല്ലാം പ്രതിജ്ഞയെടുക്കാം. കടുവ സുസ്ഥിരതയുടെ ചിഹ്‌നമാകട്ടെ.
ഈ മേഖലയുമായി ബന്ധപ്പെട്ടവരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ‘ഏക് താ ടൈഗറി’ല്‍ ല്‍ തുടങ്ങി ‘ടൈഗര്‍ സിന്ദാ ഹൈ’ യില്‍ കഥ അവസാനിപ്പിക്കരുതെന്നാണ്. മുമ്പ് സിനിമവ്യവസായത്തിലുള്ളവര്‍ ‘ബാഗോം മേ ബഹാര്‍ ഹൈ” എന്നാണ് പാടിയിരുന്നത്; ഇന്ന് സുപ്രിയോജി പാടുന്നത് ‘ ബാഘോം മേ ബഹാര്‍ ഹൈ’ എന്നാണ്.
കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും വേണം.
ഈ പ്രതീക്ഷയോടെ, അതേ ബോദ്ധ്യത്തോടെ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെയെല്ലാം അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍!
നിങ്ങള്‍ക്ക് നന്ദി!
*******
Releasing the results of All India Tiger Estimation. #InternationalTigerDay https://t.co/b73ADzson4
— Narendra Modi (@narendramodi) July 29, 2019
A commitment fulfilled, that too well in advance!
— Narendra Modi (@narendramodi) July 29, 2019
It was decided to work towards doubling the tiger population by 2022 but India achieved this 4 years in advance!
India is proud to be home to almost 75% of the global tiger population. #InternationalTigerDay pic.twitter.com/t98f2RICE5
Development and the environment are not mutually exclusive.
— Narendra Modi (@narendramodi) July 29, 2019
India will progress economically and take the lead in protecting the environment. #InternationalTigerDay pic.twitter.com/RjcBMGpFvh
कभी ‘एक था टाइगर’ का डर था, लेकिन आज यह यात्रा ‘टाइगर जिंदा है’ तक पहुंच चुकी है।
— Narendra Modi (@narendramodi) July 29, 2019
लेकिन ‘टाइगर जिंदा है’ कहना ही पर्याप्त नहीं है, हमें उनकी संख्या बढ़ाने के लिए अनुकूल वातावरण भी तैयार करना है। #InternationalTigerDay pic.twitter.com/bERsYeM62v
The results of the just declared tiger census would make every Indian, every nature lover happy.
— PMO India (@PMOIndia) July 29, 2019
Nine long years ago, it was decided in St. Petersburg that the target of doubling the tiger population would be 2022. We in India completed this target four years early: PM
आज हम गर्व के साथ कह सकते हैं कि भारत करीब 3 हज़ार टाइगर्स के साथ दुनिया के सबसे बड़े और सबसे सुरक्षित Habitats में से एक है: PM
— PMO India (@PMOIndia) July 29, 2019
India will build more homes for our citizens and that the same time create quality habitats for animals.
— PMO India (@PMOIndia) July 29, 2019
India will have a vibrant marine economy and a healthier marine ecology.
This balance is what will contribute to a strong and inclusive India: PM
मैं इस क्षेत्र से जुड़े लोगों से यही कहूंगा कि जो कहानी ‘एक था टाइगर’ के साथ शुरू होकर ‘टाइगर जिंदा है’ तक पहुंची है, वो वहीं न रुके। केवल टाइगर जिंदा है, से काम नहीं चलेगा। Tiger Conservation से जुड़े जो प्रयास हैं उनका और विस्तार होना चाहिए, उनकी गति और तेज की जानी चाहिए: PM
— PMO India (@PMOIndia) July 29, 2019