ഞാന്‍ മഹാത്മാഗാന്ധി എന്നു പറയുന്നതിനു പിറകെ നിങ്ങള്‍ അനശ്വരന്‍ എന്നു പറയണം.
മഹാത്മാ ഗാന്ധി അനശ്വരന്‍.
മഹാത്മാ ഗാന്ധി അനശ്വരന്‍.
മഹാത്മാ ഗാന്ധി അനശ്വരന്‍.
ചമ്പാരന്റെ വിശുദ്ധമായ ഈ മണ്ണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന സ്വച്ഛഗ്രാഹി സഹോദരീ സഹോദരന്മാരേ, എല്ലാ ബഹുമാന്യ വ്യക്തികളെയും നമസ്കരിക്കുന്നു. സ്നേഹമുള്ള എല്ലാവര്ക്കും നമസ്കാരം.
ചമ്പാരനില്വെച്ചാണ് ബാപ്പു തന്റെ സഹനസമരത്തിനു തുടക്കമിട്ടതെന്ന് എല്ലാവര്ക്കും അറിയാം. അങ്ങനെയാണ് ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സഹനസമരമെന്ന ആയുധം നമുക്കു ലഭിച്ചത്. സത്യഗ്രഹപ്രസ്ഥാനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടുവെങ്കിലും അതിപ്പോഴും ഫലപ്രദമാണ്. ഇനിയെത്ര കാലം അതു ഫലപ്രദമായി തുടരും? സത്യഗ്രഹത്തില്നിന്നു സ്വച്ഛഗ്രഹത്തിലേക്കു മാറണമെന്നാണു പുതിയ കാലം ആവശ്യപ്പെടുന്നത്.
ചമ്പാരന്‍ പ്രസ്ഥാനത്തിന്റെ കാലത്ത് ചമ്പാരനിലെ ബദഹ്വലഖന്സെന്നില്നിന്നാണു മഹാത്മാഗാന്ധി ശുചിത്വത്തിനായുള്ള തന്റെ പ്രചരണം ആരംഭിച്ചത്. നാം ഇന്നു സത്യഗ്രഹത്തില്നിന്നു സ്വച്ഛഗ്രഹത്തിലേക്കു മാറി ബാപ്പുവിന്റെ ശുചിത്വസന്ദേശം മുന്നോട്ടു കൊണ്ടുപോവുകയാണ്. RauaSamankeSojhaBani.
വേദിയിലുള്ള ബിഹാര്‍ ഗവര്‍ണര്‍ ശ്രീമാന്‍ സത്പാല്‍ മാലിക് ജീ, സംസ്ഥാനത്തെ ജനപ്രിയനായ മുഖ്യമന്ത്രി ശ്രീമാന്‍ നിതീഷ് കുമാര്‍ ജീ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് രവിശങ്കര്‍ പ്രസാദ് ജീ, രാം വിലാസ് പസ്വാന് ജീ, സുശ്രീ ഉമ ഭാരതി ജീ, രാധാ മോഹന്‍ സിങ് ജീ, ഗിരിരാജ് സിങ് ജീ, ശ്രീ. രാം കൃപാല്‍ യാദവ് ജീ, ശ്രീ. എസ്.എസ്.അലുവാലിയ ജീ, ശ്രീ. അശ്വിനി കുമാര്‍ ഛൗബേ ജീ, ബിഹാര്‍ ഉപമുഖ്യമന്ത്രി ശ്രീമാന്‍ സുശീല്‍ കുമാര്‍ മോദി ജീ, സംസ്ഥാന മന്ത്രി ശ്രീ. ശ്രാവണ്‍ കുമാര്‍ ജീ, ശ്രീ. വിനോദ് നാരായണ്‍ ഝാ ജീ, ശ്രീ. പ്രമോദ് കുമാര്‍ ജീ, ഇവിടെ എത്തിയിരിക്കുന്ന ആയിരക്കണക്കിനു സത്യാര്ഥികളേ, ഈ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുന്നവരേ,
സഹോദരീ സഹോദരന്മാരേ,
ചരിത്രം ആവര്‍ത്തിക്കില്ല എന്നു പറയുന്നവര്‍ക്ക് ഇവിടെയെത്തി 100 വര്‍ഷം മുമ്പുള്ള ചരിത്രം ഇവിടെ എങ്ങനെ നിലനിന്നുപോരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. ഒരര്‍ഥത്തില്‍ എനിക്കു മുന്നില്‍ ഇവിടെ ഇരിക്കുന്ന സ്വച്ഛഗ്രാഹികള്‍ ഗാന്ധിജിയുടെ ആദര്‍ശത്തെ പിന്‍പറ്റുന്നവരാണ്; ഗാന്ധിയുടെ ആശയങ്ങളും പ്രവൃത്തികകളും അവരുടെയുള്ളില്‍ ഇപ്പോഴും സജീവമാണ്.
ഈ സ്വച്ഛഗ്രാഹികളിലെല്ലാം നിലകൊള്ളുന്ന മഹാത്മാ ഗാന്ധിയുടെ അംശത്തെ ഞാന്‍ നമസ്കരിക്കുകയാണ്. ചമ്പാരനിലെ വിശുദ്ധമായ മണ്ണില്‍ ഒരു നൂറ്റാണ്ട് മുന്‍പ് ജനകീയ പ്രസ്ഥാനത്തിന്റെ സമാനമായ ചിത്രം ലോകം കണ്ടു. ഇന്നത്തെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ലോകം ഒരിക്കല്‍ക്കൂടി വിശുദ്ധനായ ബാപ്പുവിനെ ഓര്‍ക്കുകയാണ്.
നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സമരത്തില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ചമ്പാരനില്‍ എത്തിയിരുന്നു. ഓരോ തെരുവുകളും സന്ദര്‍ശിച്ചുകൊണ്ട് അവര്‍ ഗാന്ധിജിയുടെ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഊര്‍ജ്വസ്വലരായ യുവ സ്വച്ഛഗ്രാഹികളുമായി തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇന്നത്തെ ഈ വലിയ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ കസ്തൂര്‍ബയാണ്, ചിലര്‍ രാജ് കുമാര്‍ ശുക്ലയാണ്, ചിലര്‍ ഗോരഖ് പ്രസാദാണ്, ചിലര്‍ ഷെയ്ഖ് ഗുലാബ് ആണ്, ചിലര്‍ ലോംരാജ് സിങ്ങാണ്, ചിലര്‍ ഹരിവന്ഷ് റായി ആണ്, ചിലര്‍ ശീതള്‍ റായി ആണ്, ചിലര്‍ ബിന്‍ മുഹമ്മദ് മുനീസ് ആണ്, ചിലര്‍ ഡോക്ടര്‍ രാജേന്ദ്ര ബാബു ആണ്, ചിലര്‍ ധര്ത്തീധര് ബാബു ആണ്, ചിലര്‍ രാം നവമി ബാബു ആണ്, ചിലര്‍ ജെ.പി.കൃപലാനി ജി ആണ്.
നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യഗ്രഹം മഹാന്മാര്ക്കു പുതിയ ദിശാബോധം പകര്ന്നുനല്കിയതിനു സമാനമായി സ്വച്ഛഗ്രാഹ് ഇപ്പോള്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു പുതിയ ദിശാബോധം പകര്ന്നുനല്കുകയാണ്. ചമ്പാരനിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനു സ്വച്ഛ്ഗ്രാഹികള്‍ ഇവിടെ സംഗമിച്ചിരിക്കുകയാണ്. രാജ്യത്തിനായും ബിഹാര്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കായും പ്രവര്‍ത്തിക്കാനുള്ള നിങ്ങളുടെ ആവേശത്തിനും ഊര്‍ജത്തിനും താല്പര്യത്തിനും മുന്നില്‍ ഞാന്‍ നമസ്കരിക്കുന്നു.
വേദിയിലേക്ക് എത്തുംമുമ്പ് ഞാന്‍ ഇവിടെവെച്ചു ശുചിത്വത്തെക്കുറിച്ചുള്ള പ്രദര്‍ശനം കണ്ടിരുന്നു. പുതിയ സാങ്കേതിക വിദ്യകളും പുതിയ വ്യവസായങ്ങളും അതില്‍ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറു വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളുടെ സമാപനവും നടക്കുന്ന അവസരമാണ് ഇത്. പരിപാടികളുടെ സമാപനം എന്നതില്‍ ഉപരി ജനങ്ങളോടു കൂടുതല്‍ ശുചിത്വം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനുള്ള അവസരമാണ് നമുക്ക് ഇത്.
സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ഏറ്റവും വിഷമമേറിയ മൂന്ന് അവസരങ്ങളില്‍ രാജ്യത്തിനു വഴികാട്ടിക്കൊടുത്ത അതേ ബിഹാറാണ് ഇത്. രാജ്യം അടിമത്തത്തിന്റെ വിലങ്ങണിയേണ്ടിവന്നപ്പോള് മഹാനായ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ വികസിപ്പിച്ചത് ബിഹാറാണ്; അതാണ് അദ്ദേഹത്തെ രാഷ്ട്രപിതാവായി ഉയര്‍ത്തിയത്.
സ്വാതന്ത്ര്യാനന്തരം ദശലക്ഷക്കണക്കിനു കര്‍ഷകര്‍ ഭൂമി നഷ്ടപ്പെടുമെന്നു ഭയന്നപ്പോള്‍ വിനോബാ ജി ഭൂദാനപ്രസ്ഥാനത്തിനു തുടക്കമിട്ടു. മൂന്നാമതായി, ഈ രാജ്യത്തിലെ ജനാധിപത്യം ഭീഷണി നേരിട്ടപ്പോള്‍ ഈ നാട്ടില്‍നിന്നുള്ള നായകന് ബാബു ജയപ്രകാശ് നാടിന്റെ വിളി കേള്‍ക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്തു.
ബിഹാര്‍ ജനത ഒരിക്കല്‍ക്കൂടി തങ്ങളുടെ നേതൃത്വപാടവം പ്രകടിപ്പിച്ചു എന്നതില്‍ എനിക്കേറെ അഭിമാനമുണ്ട്. ബിഹാറില്‍ ശുചിത്വനിലവാരം കുറവാണെന്ന സാഹചര്യത്തില്‍ മോദിജി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നു ചിലര്‍ ചിന്തിക്കുന്നുണ്ടാവാം. അതിനൊരു കാരണമുണ്ട്. ഏതാനും നാളുകളായി നിതീഷ് ജിയുടെയും സുശീല്‍ മോദി ജിയുടെയും നേതൃത്വത്തില്‍ ബിഹാര്‍ ചെയ്തുവരുന്ന പ്രവര്‍ത്തനം എല്ലാവരുടെയും ആത്മവിശ്വാസത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ശുചിത്വം 50 ശതമാനത്തില്‍ താഴെയായിരുന്ന ഏക സംസ്ഥാനം ബിഹാര്‍ ആയിരുന്നു. എന്നാല്‍, ഒരാഴ്ച നീണ്ട സ്വച്ഛഗ്രാഹ് അഭിയാന് (ശുചിത്വ ദൗത്യം) വഴി ഈ സാഹചര്യം മെച്ചപ്പെടുത്താന്‍ സാധിച്ചതായി നമ്മുടെ സെക്രട്ടറി ശ്രീ. പരമേശ്വര്‍ജി എന്നോടു പറഞ്ഞു. കഴിഞ്ഞയാഴ്ച മാത്രം ബിഹാറില്‍ നിര്‍മിക്കപ്പെട്ടത് എട്ടര ലക്ഷം ശൗചാലയങ്ങളാണ്. ഇത്രത്തോളം പുരോഗതിയും വേഗവും സാധാരണമല്ല. ഇത്തരം സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ബിഹാറില്‍ ശുചിത്വ നിലവാരം മെച്ചപ്പെടുമെന്നും അതു വൈകാതെ ദേശീയ ശരാശരിയിലേക്ക് ഉയരുമെന്നും ആണ്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ ശ്രമത്തിനും ഈ മുന്നേറ്റത്തിനും ഈ നേതൃത്വത്തിനും ബിഹാര്‍ ജനതയ്ക്കും ശുചിത്വത്തിനായി പോരാടുന്ന ഓരോരുത്തര്‍ക്കും ബിഹാര്‍ ഗവണ്മെന്റിനും ഞാന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
അല്പം മുമ്പ് സ്വച്ഛഗ്രാഹി സഹപ്രവര്‍ത്തക(ശുചിത്വപ്പോരാളികള്)രെ ആദരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവര്‍ നടത്തിയ പ്രവര്‍ത്തനത്തെ ശ്ലാഘിക്കുന്നു; അവര്‍ക്കു ശുഭാശംസകള്‍ നേരുന്നു. ഇക്കാര്യത്തില്‍ പങ്കാളിത്തം വഹിക്കുന്ന സ്ത്രീകള്‍ ഏറെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. നമ്മുടെ അമ്മമാരും സഹോദരിമാരും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നല്ലവണ്ണം ബോധവതികളാണ്. ഭരണപരമായ പരിമിതികള്‍ക്കപ്പുറം ചര്‍ച്ച ആവശ്യപ്പെടുന്ന കാര്യമാണു ശുചിത്വം എന്നു ഞാന്‍ കരുതുന്നു.
ഗവണ്മെന്റിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ആരും അറിയാറില്ല. അവരുടെ പേരോ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനമോ പുറത്തറിയാറില്ല. അവര്‍ക്ക് അംഗീകാരം ലഭിക്കാറുമില്ല. എന്തായാലും, ചില കാര്യങ്ങള്‍ പങ്കുവെക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറി ശ്രീ. പരമേശ്വര്‍ ജി അയ്യര്‍: അദ്ദേഹം ഇവിടെയുണ്ടോ? അദ്ദേഹം വേദിക്കു കീഴെ ഇരിക്കുകയാവും; അദ്ദേഹമാണ് ഈ പദ്ധതി നോക്കിനടത്തുന്നത്. ഐ.എ.എസ്. ജോലി ഉപേക്ഷിച്ച് യു.എസില്‍ പോയതായിരുന്നു അദ്ദേഹം. അദ്ദേഹം അവിടെ സുഖകരമായ ജീവിതം നയിച്ചുവരികയായിരുന്നു. ഇപ്പോഴത്തെ ഗവണ്മെന്റ് രൂപീകരിച്ചശേഷം നാം ഏറെ പേരോടു സേവനം അഭ്യര്‍ഥിച്ചു. സുഖകരമായ ജീവിതം ഉപേക്ഷിച്ച് അദ്ദേഹം തിരികെ ഇന്ത്യയിലെത്തി എന്നതു സന്തോഷിപ്പിക്കുന്നു. വര്‍ഷങ്ങളോളം ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു. അദ്ദേഹത്തെ നിങ്ങള്‍ അല്പം മുമ്പ് ടെലിവിഷനില്‍ കണ്ടിരുന്നു; ടിവി ചാനലുകള്‍ അദ്ദേഹത്തെ കാണിച്ചിരുന്നു. അദ്ദേഹത്തിനുനേരെ ക്യാമറകള്‍ തിരിച്ചുവെക്കാന്‍ ടിവി ചാനലുകള്‍ തയ്യാറായിരുന്നു. ഒരിക്കല്‍ക്കൂടി അദ്ദേഹത്തിനു നേര്‍ക്കു ക്യാമറകള്‍ തിരിച്ചുവെക്കൂ എന്നു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അതെ; അത് അദ്ദേഹമാണ്. ഇപ്പോള്‍ തിരിച്ചുവരാന്‍ തയ്യാറായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഗവണ്മെന്റിന്റെ ഭാഗമാക്കുകയും ഈ ചുമതല എല്പ്പിച്ചുകൊടുക്കുകയും ആയിരുന്നു.
ഓരോ സ്ഥലത്തും ചെന്ന് അദ്ദേഹം നേരിട്ടു ശൗചാലയം വൃത്തിയാക്കുന്നു. ഇപ്പോള്‍ എനിക്കു പരമേശ്വര്‍ജിയെപ്പോലുള്ള സഹപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചിത്വപ്പോരാളികള് ഉണ്ടെങ്കില്‍, ബാപ്പുജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും നമുക്ക് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന എന്റെ വിശ്വാസം ബലപ്പെടുകയാണ്.
ദൈവത്തിന് ആയിരക്കണക്കിനു കൈകളുണ്ടെന്നു പണ്ടൊക്കെ നാം പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള കാര്യങ്ങള്‍ നാം കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നു. എന്റെ മുന്നില്‍ ഇരിക്കുന്ന ആയിരക്കണക്കിനു ശുചിത്വപ്പോരാളികളെ കാണുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരക്കണക്കിനു കൈകള്‍ ഉള്ള വ്യക്തിയായിത്തീര്‍ന്നിരിക്കുന്നു എന്നു പറയാന്‍ തോന്നിപ്പോകുന്നു.
സ്വന്തം നാട്ടിലെ ശുചിത്വം ഉറപ്പിക്കുന്നതിനുള്ള സമര്‍പ്പണ മനസ്കതയോടൊപ്പം ബിഹാറിലെ വഴികള്‍ ശുചിയാക്കാനായി തങ്ങളുടെ ഗ്രാമങ്ങള്‍ വിട്ടു വന്ന ഈ സ്വച്ഛഗ്രാഹികള്‍ സഹനസമരത്തില്നിന്നു ശുചിത്വപ്രചരണത്തിലേക്കു മാറിക്കൊണ്ട് ബാപ്പുവിന്റെ പ്രസ്ഥാനത്തിനു പുതിയ ദിശാബോധം പകരുകയാണ്. നിങ്ങളുടെ പ്രതിജ്ഞാബദ്ധതയും കഠിനാധ്വാനവും പിന്തുണയും വിലപ്പെട്ടതാണ്. ഞാന്‍ നിങ്ങളെയെല്ലാം ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ശുചിത്വദൗത്യമായാലും കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള യുദ്ധമായാലും സാധാരണക്കാരനു ഗുണം ചെയ്യുന്ന വികസനമായാലും നിതീഷ്ജിയുമായും അദ്ദേഹത്തിന്റെ ടീമുമായും തോളോടുതോള്‍ ചേര്‍ന്നാണു കേന്ദ്ര ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത്. ബിഹാറിന്റെ വികസനത്തിനും സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനും സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനുമായി കേന്ദ്ര ഗവണ്മെന്റും ബിഹാര്‍ ഗവണ്മെന്റും പിന്തുടര്ന്നുവരുന്ന നയങ്ങളും നിലപാടുകളും പരസ്പര പൂരകങ്ങളാണ്.
ഈ വേദിയില്‍വെച്ച് ബിഹാറിന്റെ വികസനവുമായി ബന്ധപ്പെട്ട 6,600 കോടിയിലേറെ രൂപയുടെ പദ്ധതികളില്‍ ചിലതു പൊതുജനസമക്ഷം സമര്‍പ്പിക്കാനും ബാക്കിയുള്ളവയ്ക്കു തറക്കല്ലിടാനും എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ജലം, റെയില്‍വേ, റോഡ്, പെട്രോളിയം തുടങ്ങി ഏതു മേഖലയിലുമാവട്ടെ, അത്തരം പദ്ധതികള്‍ ബിഹാറിന്, വിശേഷിച്ച് ചമ്പാരനു പ്രധാനമാണെന്നു തെളിയാന്‍ പോവുകയാണ്. ഈ പദ്ധതികള്‍ ഒരര്‍ഥത്തില്‍ ശുചിത്വവുമായും പരിസ്ഥിതി സംരക്ഷണവുമായും ബന്ധപ്പെട്ടതാണെന്നു കാണാം.
സഹോദരീ സഹോദരന്മാരേ, മോത്തിഹാരി തടാകം പുനഃസ്ഥാപിക്കുക എന്നതാണ് ഇന്നു തറക്കല്ലിടപ്പെട്ട പദ്ധതികളില്‍ ഒന്ന്. മോത്തിഹാരി ജില്ലയ്ക്ക് ആ പേരു ലഭിച്ചത് തടാകത്തിന്റെ പേരില്‍നിന്നാണ്. ഈ തടാകം ബിഹാറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആ തടാകം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇന്ന് ആരംഭിക്കുന്നത്. സായാഹ്നങ്ങളില്‍ ഈ തടാകം കാണുന്നതു തന്നെ സന്തോഷിപ്പിച്ചിരുന്നുവെന്നു ചമ്പാരന്‍ സത്യഗ്രഹം നടത്തിവരുന്നതിനിടെ ഗാന്ധി പറഞ്ഞിട്ടുണ്ട്. തടാകമാണ് ഈ നഗരത്തെ സുന്ദരമാക്കുന്നത്. എന്നാല്‍, ഗാന്ധിജി കണ്ടു സന്തോഷിച്ച തടാകത്തിന്റെ സൗന്ദര്യം കാലക്രമേണ മങ്ങുകയായിരുന്നു.
ഈ നാട്ടിലെ വിവേകികളായ പൗരന്മാര് തടാകം സംരക്ഷിക്കുന്നതിനായി ആവതെല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. സാമൂഹ്യ മാധ്യമങ്ങള്‍ മുതല്‍ നിരത്തുകള്‍ വരെ ബോധവല്‍ക്കരണ പ്രചരണം നീണ്ടു. ജനങ്ങള്‍ നടത്തിയ ശ്രമങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോടെ തടാകം മാത്രമല്ല, വിനോദസഞ്ചാരികള്‍ക്കായി ലേക്ക് ഫണ്‍ പോലുള്ള കാര്യങ്ങള്‍കൂടി പുനഃസ്ഥാപിക്കപ്പെടും.
സഹോദരീ സഹോദരന്മാരേ, ശുചിത്വം ജലവുമായിക്കൂടി ബന്ധപ്പെട്ടുകിടക്കുന്നു. അമൃത് പദ്ധതി പ്രകാരം നൂറു കോടി രൂപയുടെ ജലവിതരണ പദ്ധതിക്കുകൂടി തറക്കല്ലിട്ടിട്ടുണ്ട്. ഇത് ഒന്നര ലക്ഷത്തിലേറെ ജനങ്ങള്‍ക്കു സഹായകമാകും.
ഗംഗ മാതാവിനെ ശുചിയാക്കാനാണു നാം നടത്തിയ മറ്റൊരു ശ്രമം. ഗംഗയെ ഗംഗോത്രി മുതല്‍ ഗംഗാ സാഗര്‍ വരെ ശുചിയാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഗവണ്മെന്റ് പ്രവര്‍ത്തിച്ചുവരികയാണ്. ഈ ദൗത്യത്തില്‍ ബിഹാറിന്റെ സ്ഥാനം പ്രധാനപ്പെട്ടതാണ്. വീടുകളിലെയും ഫാക്ടറികളിലെയും മലിനജലം ഒഴിവാക്കുന്നതിനായി മൂവായിരം കോടി ചെലവു വരുന്ന 11 പദ്ധതികള്‍ ബിഹാറില്‍ അനുവദിച്ചിട്ടുണ്ട്. ആ പണം ഉപയോഗിച്ച് 1,100 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ്ലൈന് സ്ഥാപിക്കും. ഇതില്‍ നാലു പദ്ധതികള്‍ക്ക് ഇന്നു തറക്കല്ലിട്ടു.
ഞാന്‍ കഴിഞ്ഞ വര്‍ഷം മൊക്കാമ സന്ദര്‍ശിച്ച സമയത്തു തറക്കല്ലിട്ടിരുന്ന നാലു പദ്ധതികളുടെ പ്രവര്‍ത്തനം നടന്നുവരികയാണ്. ബാക്കി പദ്ധതികളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഗംഗാനദീ തീരത്തുള്ള ഗ്രാമങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തുറന്ന സ്ഥലത്തു മലവിസര്‍ജനമില്ലാത്ത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.
ഗംഗാജി കടന്നുപോകുന്ന ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെയും നദീതീരത്തെ പല ഗ്രാമങ്ങളും ഈ ദൗത്യത്തില്‍ വിജയിച്ചിട്ടുണ്ട്. മാലിന്യം പുഴയിലേക്കു വലിച്ചെറിയപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാനായി ഗംഗാതീരത്തുള്ള പല ഗ്രാമങ്ങളിലും മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കിയിട്ടുമുണ്ട്. ഗംഗാതീരത്തു തുറസ്സായ സ്ഥലത്തു മലവിസര്‍ജനം നടത്തുന്നതു പൂര്‍ണമായും അവസാനിപ്പിക്കാന്‍ വൈകാതെ സാധിക്കുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.
അല്പം മുമ്പ് വാരണാസിയില്‍ ‘മാലിന്യോല്സവം’ സംഘടിപ്പിച്ചിരുന്നു. ഗംഗാതീരത്തു വസിക്കുന്നവരോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളതു മാലിന്യോല്സവം സംഘടിപ്പിക്കണമെന്നും മാലിന്യത്തില്‍നിന്ന് എങ്ങനെ സമ്പത്ത് ഉണ്ടാക്കാമെന്നു ജനങ്ങളെ പഠിപ്പിക്കണമെന്നും ആണ്. മാലിന്യംകൊണ്ട് എന്തെല്ലാം പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന വസ്തുത നിങ്ങളെ അദ്ഭുതപ്പെടുത്തും.
സഹോദരീ സഹോദരന്മാരേ,
ശുചിത്വമാര്ന്ന ഇന്ധനവും ശുചിത്വ പദ്ധതിയുടെ ഭാഗമാണ്. ഉജ്വല പദ്ധതിയിലൂടെ ദരിദ്രരായ അമ്മമാരെയും സഹോദരിമാരെയും വിഷപ്പുകയില്നിന്നു സംരക്ഷിക്കാന്‍ ഗവണ്മെന്റ് സമ്പൂര്‍ണമായും സമര്‍പ്പിതമാണ്. രാജ്യത്ത് മൂന്നര കോടിയിലേറെ കുടുംബങ്ങള്‍ക്കു സൗജന്യമായി പാചകവാതക കണക്ഷന് നല്‍കിക്കഴിഞ്ഞു. ബിഹാറില്‍ 50 ലക്ഷം കുടുംബങ്ങളില്‍നിന്നായി 50 ലക്ഷം സ്ത്രീകള്‍ക്ക് ഈ പദ്ധതി ഗുണകരമായി.
സുഹൃത്തുക്കളേ, ഉജ്വല പദ്ധതിക്കും ശുചിത്വമാര്ന്ന ഇന്ധനത്തിനും നല്കിയ മുന്‍ഗണന നിമിത്തം ഗ്യാസ് സിലിണ്ടറിന് ആവശ്യക്കാരേറി. മോത്തിഹാരിയിലും സഗോളിയിലും എല്‍.പി.ജി. പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്നു തറക്കല്ലിട്ടു. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ ചമ്പാരന്‍ മേഖലയില്‍ വസിക്കുന്നവര്‍ക്കു ഗ്യാസിനു ദൗര്‍ലഭ്യം നേരിടില്ല. ഈ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമായാല്‍ പ്രതിദിനം 90,000 സിലണ്ടറുകള്‍ നിറയ്ക്കാന്‍ സാധിക്കും.
ഇതിനു പുറമേ, മോത്തിഹാരിയില്‍ പെട്രോളിയം-ഓയില്‍ ലൂബ് ടെര്‍മിനലിനും തറക്കല്ലിട്ടു. അതു പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ചമ്പാരന്‍ മേഖലയിലേതു മാത്രമല്ല തൊട്ടടുത്ത ജില്ലകളിലെയും പെട്രോള്‍, ഡീസല്‍ ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കുകയും നേപ്പാളിലേക്കുള്ള വിതരണം സുഗമമാക്കുന്നതിനു സഹായകമായിത്തീരുകയും ചെയ്യും.
സഹോദരീ സഹോദരന്മാരേ,
കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിനു വളര്‍ച്ച പകരുന്ന കേന്ദ്രമായി കാണുന്ന കേന്ദ്ര ഗവണ്മെന്റ് വീക്ഷണത്തിന്റെ പ്രകടീകരണമാണ് ഈ പദ്ധതികള്‍. കിഴക്കന്‍ ഉത്തര്‍പ്രദേശ് മുതല്‍ ബിഹാര്‍ വരെയും പശ്ചിമ ബംഗാള്‍ വരെയും പിന്നീട് ഒഡിഷ വരെയും അതോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായി മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധമുള്ള പ്രവര്‍ത്തനം നമ്മുടെ ഗവണ്മെന്റ് ചെയ്തിട്ടുണ്ട്.
ബിഹാര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് എങ്ങനെയാണു പദ്ധതികള്‍ രൂപപ്പെടുത്തിയത് എന്നതിനു നിതീഷ് ജിയും സാക്ഷിയാണ്. പുതിയ പദ്ധതികള്‍ക്കു തുടക്കമിട്ടു. നമ്മുടെ ഗവണ്മെന്റ് സവിശേഷ ശ്രദ്ധയൂന്നിയത് ഈ മേഖലകളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനാണ്.
21ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ ഹൈവേകളും ജലപാതകളും ഐ-വേകളും അതിവേഗം വികസിപ്പിച്ചുവരികയാണ്. ഇന്ന് 9000 കോടിയോളം രൂപയുടെ ദേശീയപാതാ പദ്ധതികള്‍ക്കു തറക്കല്ലിട്ടു. ഇപ്പോള്‍ നാലുവരിയായുള്ള ഔറംഗബാദ്-ചൗര്ദാ പാത ആറുവരിയാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതു ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും ജനങ്ങള്‍ക്കു ഗുണകരമാകും.
അതുപോലെ, ചമ്പാരനില്‍ രണ്ടു റെയില്‍വേ പദ്ധതികള്‍ക്കു തറക്കല്ലിട്ടു. മുസാഫര്‍നഗര്‍ മുതല്‍ സാഗോളി വരെയും സാഗോളി മുതല്‍ ബല്മീകി നഗര്‍ വരെയും ഉള്ള റയില്‍പ്പാത ഇരട്ടിപ്പിക്കും. ഇതു ചമ്പാരനിലെ ജനങ്ങള്‍ക്കു ഗുണകരമാകും എന്നു മാത്രമല്ല, ഉത്തര്‍പ്രദേശില്‍നിന്നു നേപ്പാളിലേക്കുള്ള യാത്രയും ചരക്കുനീക്കവും സുഗമമാക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, ചമ്പാരന്‍ പ്രസ്ഥാനത്തിന്റെ ശതാബ്ദിവേളയില്‍ ഒരു പുതിയ തീവണ്ടി ഉദ്ഘാടനം ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചു. ഇതു കൈതാര്‍ മുതല്‍ ഓള്‍ഡ് ഡെല്‍ഹി വരെ ഓടും. അതിനു ഗവണ്മെന്റ് നല്‍കിയിരിക്കുന്ന സവിശേഷമായ പേര് ചമ്പാരന്‍ ഹംസഫര്‍ എക്സ്പ്രസ് എന്നാണ്. പുതിയ സംവിധാനങ്ങളോടുകൂടിയ ഈ തീവണ്ടി നിങ്ങള്‍ക്കു ഡെല്‍ഹിയിലേക്കു പോകാനും തിരികെയെത്താനും ഉപകരിക്കും.
സഹോദരീ സഹോദരന്മാരേ,
ഇന്നു മധേപ്പൂരയില് ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയുടെ ആദ്യഘട്ടം പൊതുജനങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടു. ഈ ഫാക്ടറി രണ്ടു കാരണങ്ങളാല്‍ പ്രധാനപ്പെട്ടതാണ്. ഒന്നാമതായി, അത് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ തിളങ്ങുന്ന ഉദാഹരണമാണ്. രണ്ടാമതായി, ഇത് ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ഒരു ഫ്രഞ്ച് കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേ ഈ പദ്ധതി നടപ്പാക്കുന്നത്. ഈ ഫാക്ടറിയില്‍ ശക്തിയേറിയ എന്‍ജിനുകള്‍ ഉല്പാദിപ്പിക്കപ്പെടും. ഈ ആധുനിക കേന്ദ്രത്തില്‍ നിര്‍മിക്കപ്പെട്ട 12,000 കുതിരശക്തി കരുത്തുള്ള എന്ജിന് ഉദ്ഘാടനം ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചു.
സുഹൃത്തുക്കളേ, ചരക്കുനീക്കത്തിന് ഇത്രയും കരുത്തുള്ള യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങള്‍ ലോകത്തു വളരെ ചുരുക്കമേയുള്ളൂ. ഇത്തരം എന്‍ജിനുകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ രാജ്യത്തെ ചരക്കുനീക്കത്തിന്റെ വേഗം ഇരട്ടിയിലേറെ വര്‍ധിക്കും.
ഈ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാന്‍ ഞാന്‍ താല്‍പര്യമെടുക്കുന്നതിന് ഒരു കാരണംകൂടി ഉണ്ട്.
സഹോദരീ സഹോദരന്മാരേ, ഈ പദ്ധതി 2007ല്‍ അംഗീകരിക്കപ്പെട്ടെങ്കിലും എട്ടു വര്‍ഷത്തേക്ക് ഒന്നും സംഭവിച്ചില്ല. ഫയലുകള്‍ നശിച്ചുപോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, മൂന്നു വര്‍ഷം മുമ്പ് എന്‍.ഡി.എ. ഗവണ്മെന്റ് ഈ പദ്ധതിയുടെ നിര്‍മാണത്തിനു തുടക്കമിട്ടു. ഇപ്പോള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു.
ആയുഷ്മാന്‍ ഭാരത്: നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ശുചിത്വം കഴിഞ്ഞാല്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം ആരോഗ്യമാണ്. വളരെയധികം ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളില്‍ പെട്ടവര്‍ക്കു രോഗം ബാധിച്ചാല്‍ ഗവണ്മെന്റിന്റെയും ഇന്‍ഷുറന്‍സ് പദ്ധതിയുടെയും സഹായത്താല്‍ ചികില്‍സയ്ക്കായി അഞ്ചു ലക്ഷം രൂപ ലഭിക്കും. പണമില്ലാത്തതുകൊണ്ട് ചികില്‍സ ലഭിക്കാത്ത സാഹചര്യം ഇനി ഉണ്ടാവില്ല. ആയുഷ്മാന്‍ ഭാരത് എന്ന പുതിയ പദ്ധതി ഗവണ്മെന്റ് നടപ്പാക്കാന്‍ പോവുകയാണ്.
എന്റെ ഗവണ്മെന്റിനു കാര്യങ്ങള്‍ ചെയ്യുന്നതിനു ചില രീതികളുണ്ട്. പദ്ധതികള്‍ പാതിവഴി നിര്ത്തുന്നതോ ചില കാര്യങ്ങള്‍ക്കു പ്രാധാന്യം കല്പിക്കാതിരിക്കുന്നതോ തെറ്റായ ദിശയില്‍ കാര്യങ്ങള്‍ ചെയ്യുന്നതോ ആയ ശൈലി അവസാനിപ്പിച്ചു. ഫയലുകള്‍ പിടിച്ചുവെക്കുന്ന രീതിയും അവസാനിപ്പിച്ചു. ഗവണ്മെന്റ് അതിന്റെ ഓരോ ദൗത്യവും ദൃഢപ്രതിജ്ഞയും നിറവേറ്റിവന്നുകൊണ്ടിരിക്കുകയാണ്.
ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ ബുദ്ധിമുട്ടുകയാണ്. ദരിദ്രര്‍ ശാക്തീകരിക്കപ്പെടുന്നത് അവര്‍ക്കു സഹിക്കാന്‍ സാധിക്കുന്നില്ല. ദരിദ്രര്‍ ശാക്തീകരിക്കപ്പെട്ടാല്‍ തങ്ങള്‍ക്കു നുണ പറഞ്ഞു ഫലിപ്പിക്കാനോ അവരെ തെറ്റായ ദിശയില്‍ നയിക്കാനോ സാധിക്കാതെ വരുമെന്ന് അത്തരക്കാര്‍ കരുതുന്നു. അതാണു നിരത്തു മുതല്‍ പാര്‍ലമെന്റ് വരെ ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ കാരണം.
സുഹൃത്തുക്കളേ, ജനങ്ങള്‍ തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഗവണ്മെന്റാണ് നിങ്ങളുടേത്. അതേസമയം ചില എതിരാളികള്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനാണ്.
സുഹൃത്തുക്കളേ, നിതീഷ് ജിയുടെ കാര്യശേഷിയുള്ള ഭരണത്തെയും ക്ഷമയെയും പ്രത്യേകം പ്രശംസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ബിഹാറിലെ അഴിമതിക്കാര്‍ക്കെതിരെയും സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെയും അദ്ദേഹം നടത്തിവരുന്ന പോരാട്ടം എളുപ്പമല്ല. അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രചരണത്തെയും സാമൂഹ്യമാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും കേന്ദ്ര ഗവണ്മെന്റ് പൂര്‍ണമായും പിന്തുണയ്ക്കുന്നു.
സബ്കാ സാഥ് സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി നിശ്ചയദാര്‍ഢ്യത്തോടെ സമയബന്ധിതമായി പ്രവര്‍ത്തിച്ചുവരികയാണ് എന്‍.ഡി.എ. ഗവണ്മെന്റ്. മുന്‍ ഗവണ്മെന്റുകള്ക്കു ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടില്ലായിരിക്കാം. എന്നാല്‍, സത്യഗ്രഹത്തിനും സ്വച്ഛഗ്രാഹിനുമൊപ്പം ഗാന്ധിജി ആവര്‍ത്തിച്ചിരുന്ന കാര്യമാണ് സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക എന്നത്. ഗാന്ധിജി എപ്പോഴും പോക്കറ്റ് വാച്ച് കരുതുമായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്യുമായിരുന്നു: ‘ഒരു അരിമണിയോ ഒരു കഷ്ണം കടലാസോ നഷ്ടപ്പെടാന്‍ സാധിക്കില്ലെന്നതുപോലെ പ്രധാനമാണ് ഒരു മിനുട്ട് സമയം പോലും നഷ്ടപ്പെടുത്തരുത് എന്നത്’. ഈ സമയം നമ്മുടേതല്ല, രാഷ്ട്രത്തിന്റേതാണ്. അതു രാജ്യത്തിനായി ഉപയോഗപ്പെടുത്തപ്പെടണം.
125 കോടി ഇന്ത്യക്കാര്‍ ഗാന്ധിജിയുടെ ഈ ആവേശത്തിനനുസരിച്ചു സ്വയം സന്നദ്ധരായി പ്രവര്‍ത്തിച്ചുവരികയാണ്. അവരുടെ നിര്‍ബന്ധം നിമിത്തമാണ് 2014ല്‍ 40 ശതമാനമായിരുന്ന ശുചിത്വ പരിപാലനം ഇപ്പോള്‍ 80 ശതമാനത്തിലേറെയായി ഉയര്‍ന്നത്. ഇതില്‍നിന്നു വ്യക്തമാകുന്നത് ശുചിത്വത്തിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷംകൊണ്ടു നേടാന്‍ സാധിച്ചതിലും വലിയ നേട്ടം ഈ ഗവണ്മെന്റിന്റെ കാലത്ത് ഉണ്ടായി എന്നാണ്.
സുഹൃത്തുക്കളേ, കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 350ലേറെ ജില്ലകളിലായി മൂന്നര ലക്ഷം വില്ലേജുകളില്‍ തുറസ്സായ സ്ഥലത്തു മലവിസര്‍ജനം ചെയ്യുന്ന പതിവ് ഇല്ലാതായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏഴു കോടിയോളം ശൗചാലയങ്ങള്‍ രാജ്യത്തു നിര്‍മിക്കപ്പെട്ടു. ഇതു ജനങ്ങളുടെ ഇച്ഛാശക്തികൊണ്ടു സാധ്യമായതാണ്. ഏപ്രില്‍ നാലു മുതല്‍ ‘സത്യഗ്രഹത്തില്‍നിന്ന് സ്വച്ഛഗ്രാഹിലേക്ക്’ വാരം ആചരിച്ചപ്പോള്‍ ബിഹാര്‍, യു.പി., ഒഡിഷ, ജമ്മു-കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ 26 ലക്ഷം ശൗചാലയങ്ങളാണു നിര്‍മിക്കപ്പെട്ടത്. ഈ നാലു സംസ്ഥാനങ്ങളാണ് കൂടുതല്‍ പ്രദേശങ്ങളില്‍ ശുചിത്വം അതിവേഗം ഉറപ്പാക്കാന്‍ ദൃഢപ്രതിജ്ഞ എടുത്തിരുന്നത്.
സുഹൃത്തുക്കളേ, ക്ലീന്‍ ഇന്ത്യ പദ്ധതി രാജ്യത്തെ ലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവിതം ഏതുവിധത്തില്‍ മെച്ചപ്പെടുത്തി എന്നു നിങ്ങള്‍ക്കറിയാം. ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെട്ടതോടെ മാന്യത, സുരക്ഷ, ആരോഗ്യം എന്നീ മൂന്നു നേട്ടങ്ങളാണു സ്ത്രീകള്‍ക്ക് ഉണ്ടായത്. ഇപ്പോള്‍ ബിഹാറിലെ ജനങ്ങള്‍ ശൗചാലയങ്ങളെ ഇസ്സത്ത് ഘര്‍ (അംഗീകാരം ലഭിക്കുന്ന ഇടം) എന്നു വിളിക്കുന്നതായി എനിക്ക് അറിയാന്‍ സാധിച്ചു. ഇതു സാമ്പത്തിക, സാമൂഹ്യ ശാക്തീകരണത്തിനുകൂടി വഴിവെക്കും.
കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായത് വീടുകളില്‍ ശൗചാലയമുള്ള കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം ശരാശരി 50,000 രൂപ ലാഭിക്കാന്‍ സാധിക്കുന്നു എന്നാണ്. ശൗചാലയമില്ലാത്ത കുടുംബങ്ങള്‍ക്ക് ഇത്രയും തുക ആശുപത്രിസന്ദര്ശനത്തിനും ചികില്‍സയ്ക്കുമായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്.
മറ്റൊരു രാജ്യാന്തര ഏജന്‍സി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് തുറസ്സായ സ്ഥലത്തു മലവിസര്‍ജനം നടത്തുന്ന രീതി നിലച്ച ഗ്രാമങ്ങൡലെ കുട്ടികള്‍ക്കു വയറിളക്കം പിടിപെടുന്നത് ഇല്ലാതെയായെന്നും അവരുടെ മാനസിക, ശാരീരിക വികസനം യഥാവിധി നടക്കുന്നു എന്നുമാണ്. അസുഖം വരുന്നതു കുറവായതിനാല്‍ കുട്ടികള്‍ക്ക് സ്കൂള്‍ ക്ലാസുകളില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവരുന്ന സാഹചര്യവും കുറഞ്ഞുവരുന്നു. ഇതില്‍നിന്നു മനസ്സിലാകുന്നത് തുറസ്സായ സ്ഥലത്തു മലവിസര്‍ജനം നടത്തുന്നത് അവസാനിപ്പിക്കാന്‍ സാധിച്ചത് സ്കൂളുകളിലെ വിജയശതമാനം വര്‍ധിക്കുന്നതിനും സഹായകമായിട്ടുണ്ട് എന്നാണ്.
സുഹൃത്തുക്കളേ, ജനകീയ മുന്നേറ്റമായിത്തീരുക വഴി ക്ലീന്‍ ഇന്ത്യ ദൗത്യം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നടപ്പാക്കപ്പെടുന്നത് ലോകത്തിലെ മുന്‍നിര സര്‍വകലാശാലകള്‍ക്ക് ഒരു കേസ് സ്റ്റഡിയാണ്. 21ാം നൂറ്റാണ്ടില്‍ സമാനമായ ജനകീയ മുന്നേറ്റം മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലെന്നാണു ഞാന്‍ കരുതുന്നത്. ഇന്ത്യ നിശ്ചയമായും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ശീലങ്ങളിലും പെരുമാറ്റത്തിലും മാറ്റം സംജാതമാകുന്നുണ്ട്.
ഏതായാലും ഇവിടെ ഗാന്ധിമൈതാനത്തിലുള്ള സ്വഛ്ഗ്രാഹികളും ചെറിയ കുഞ്ഞു മുതല്‍ രാജ്യത്തെ ഏറ്റവും പ്രായംചെന്ന വ്യക്തി ഉള്‍പ്പെടെ എല്ലാവരും യഥാര്‍ഥ വെല്ലുവിളിയെ നേരിടേണ്ടിവരും. നിരത്തുകള്‍ മുതല്‍ റെയില്‍വേ സ്റ്റഷനുകളും ബസ് സ്റ്റേഷനുകളും വരെയും വീടിനും കടയ്ക്കും മുന്നിലും സ്കൂളുകളുടെയും കോളജുകളുടെയും മുന്നിലും അങ്ങാടികളിലും വഴികളിലും നിങ്ങളുടെ പ്രദേശത്തും ശുചിത്വം ഉറപ്പാക്കുക എന്നതാണ് അത്. തന്റെ തലത്തില്‍ ശുചിത്വം നിലനിര്‍ത്താന്‍ ശ്രമം രാജ്യത്തെ ഓരോ വ്യക്തിയും ശ്രമിക്കാത്ത പക്ഷം ക്ലീന്‍ ഇന്ത്യ ദൗത്യം പൂര്ണമാവുകയില്ല. ശുചിത്വം പാലിക്കുന്നതില്‍ നാം എത്രത്തോളം ശുഷ്കാന്തി പുലര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ക്ലീന്‍ ഇന്ത്യ ദൗത്യം 2019ല്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യം. അതു വിജയിക്കുന്നപക്ഷം അടുത്ത വര്‍ഷം ഒക്ടോബറില്‍ വിശുദ്ധനായ ബാപ്പുവിന് വൈകാരിക ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, ഇവിടെ ചമ്പാരനില്‍ ഗാന്ധിജി കര്‍ഷകരെയും തൊഴിലാളികളെയും അധ്യാപകരെയും അഭിഭാഷകരെയും ഡോക്ടര്‍മാരെയും എന്ജിനീയര്മാരെയും എന്നുവേണ്ട, എല്ലാവരെയും ഒരേ തലത്തില്‍ നിര്‍ത്തിയിരുന്നു. അപ്പോഴാണു സത്യഗ്രഹം വിജയിച്ചത്. ഇതിനു സമാനമായിരിക്കണം സ്വച്ഛ്ഗ്രാഹിയെന്ന നിലയില്‍ നാം വഹിക്കുന്ന പങ്ക്. ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശം ഓരോ വ്യക്തിയിലേക്കും മാത്രമല്ല, സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതു നമ്മുടെ സ്ഥിരം പദ്ധതിയായിരിക്കണം.
അതുകൊണ്ടാണ് ഇപ്പോള്‍ നിങ്ങള്‍ക്കു ലഭിച്ച പുസ്തകത്തിലെ വിവരങ്ങള്‍ പരമാവധി പ്രചരിപ്പിക്കണമെന്ന് ഓരോ സ്വച്ഛ്ഗ്രാഹിയോടും ഞാന്‍ ആഹ്വാനം ചെയ്യുന്നത്. എത്രത്തോളം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സാധിക്കുന്നുവോ, അത്രത്തോളമായിരിക്കും ക്ലീന്‍ ഇന്ത്യ ദൗത്യത്തിന്റെ വിജയം. രാജ്യത്തെ ഓരോ ഗ്രാമത്തിലും ഓരോ ശുചിത്വ ചാംപ്യനെങ്കിലും ഉണ്ടെന്ന് ഉറപ്പിക്കാനായി ഗവണ്മെന്റും ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ശുചിത്വം രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി പരിവര്‍ത്തിപ്പിക്കുന്നതിനായി ആറര ലക്ഷത്തിലേറെ ശുചിത്വ ചാംപ്യന്മാരാണു പ്രവര്‍ത്തിച്ചുവരുന്നത്.
രാജ്യത്തെ ദരിദ്രര്‍ക്കു വീടുവെച്ചു നല്‍കുന്നതിനുള്ള പ്രധാനമന്ത്രി ആവാസ് യോജന അതിവേഗം പുരോഗമിച്ചുവരികയാണ്. ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതില്‍ അനുഭവപ്പെട്ട അതേ വേഗത ബിഹാറിലെ ദരിദ്രര്‍ക്കു വീടുണ്ടാക്കി നല്കുന്ന പ്രവൃത്തിയിലും ഉണ്ടാകുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.
നമുക്കു മറ്റൊരു കാര്യംകൂടി ചെയ്യാന്‍ സാധിക്കും: ഇന്നു മുതല്‍ അടുത്ത ഒക്ടോബര്‍ രണ്ടു വരെ ജനന, മരണ വാര്ഷികങ്ങളുടെയോ ഉല്സവങ്ങളുടെയോ വേളകളില്‍ ക്ലീന്‍ ഇന്ത്യ ദൗത്യത്തോടൊപ്പം സഹകരിക്കുന്നതിനു ജനങ്ങള്‍ക്കു പ്രചോദനം നല്‍കണം. ഉദാഹരണത്തിന്, നാളെ, ഏപ്രില്‍ 11നാണ് ജ്യോതിബ ഫുലേ ജിയെന്ന മഹാനായ സാമൂഹിക പരിഷ്കര്‍ത്താവിന്റെ ജന്മവാര്ഷിക ദിനം. ബാബാ സാഹേബ് അംബേദ്കറുടെ ജന്മദിനം ഏപ്രില്‍ 14നാണ്. ഇത്തരം ദിനങ്ങളില്‍ അനുസ്മരിക്കപ്പെടുന്ന മഹാന്മാരെക്കുറിച്ചു സംസാരിക്കുന്നതിനൊപ്പം ശുചിത്വത്തെക്കുറിച്ചു ജനങ്ങളോട് അഭ്യര്‍ഥന നടത്തുകയും ചെയ്യാം.
കേന്ദ്ര ഗവണ്മെന്റ് ഏപ്രില്‍ 14 മുതല്‍ ഗ്രാമസ്വരാജ് അഭിയാന് ആരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ചുകൂടി പറയാം. ഈ മുന്നേറ്റത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്നിന്നോ മുനിസിപ്പല്‍ കൗണ്‍സിലില്‍നിന്നോ സിറ്റി കൗണ്‍സിലില്‍നിന്നോ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എല്‍.എമാരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമൊക്കെ ക്ലീന്‍ ഇന്ത്യ ദൗത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യാന്‍ തയ്യാറാകണം. മറ്റുള്ളവരെ ഇതിനായി പോല്സാഹിപ്പിക്കുകയും വീടുവീടാന്തരം സന്ദര്‍ശിച്ചു സമീപ പ്രദേശങ്ങള്‍ ശുചിത്വമാര്ന്നതാക്കി നിലനിര്‍ത്തണമെന്ന പ്രചരണം നടത്തുകയും വേണം.
സഹോദരീ സഹോദരന്മാരേ,
രാഷ്ട്രനിര്‍മാണത്തിനു നിങ്ങള്‍ നല്കിയ സംഭാവനകളെ വരുംതലമുറ അനുസ്മരിക്കും. ആരോഗ്യപൂര്‍ണവും ശുചിത്വമാര്‍ന്നതും പുരോഗതി നിറഞ്ഞതുമായ രാഷ്ട്രം യാഥാര്‍ഥ്യമാക്കാനായി ഓരോ സത്യഗ്രഹിയും പരിശ്രമിക്കുന്നുണ്ട്. ചമ്പാരന്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ നമുക്കു സാധിച്ചിട്ടില്ല. ആ സമയത്തും നാം ജനിച്ചിട്ടുപോലും ഇല്ല. നമ്മിലാരും ആ പ്രസ്ഥാനത്തില്‍ പങ്കാളികളായിരുന്നില്ല. ഏതായാലും, ചമ്പാരന്‍ സ്വച്ഛഗ്രാഹ് ഒരു വിജയമാക്കാന്‍ നമുക്കു രാവും പകലും പ്രവര്‍ത്തിക്കാം.
ഈ പ്രവര്‍ത്തനത്തിന് വളരെയധികം ക്ഷമ ആവശ്യമാണെന്ന് എനിക്കറിയാം. രാജ്യത്തു പരിവര്‍ത്തനം സൃഷ്ടിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നിങ്ങള്‍ സ്വച്ഛഗ്രാഹികള്ക്ക് ഉണ്ടെന്നും ആ ലക്ഷ്യത്തോടെയാണു നിങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതെന്നും എനിക്കറിയാം. ഇന്നത്തെ യുവത്വത്തിനു വെല്ലുവിളികള്‍ തിരിച്ചറിയാനും അതിനെ മറികടക്കാനും പൊരുതാനുമുള്ള കഴിവും വിജയം നേടുംവരെ ശ്രമം തുടരാനുള്ള കരുത്തും പകരുന്ന ദേശീയ ഗാനമായി ചമ്പാരന്‍ സ്വച്ഛ്ഗ്രാഹ് തീര്‍ന്നിട്ടുണ്ടെന്ന് എനിക്കറിയാം. ജനങ്ങളുടെ ഈ പ്രസ്ഥാനം ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച മാര്‍ഗദര്‍ശനവും പകരുന്നുണ്ട്.
ശുചിത്വം പാലിക്കുന്നതില്‍ നാം ഉറച്ചുനില്‍ക്കുന്നതു ശുചിത്വമാര്‍ന്നതും സുന്ദരവും അഭിവൃദ്ധി നിറഞ്ഞതുമായ ഇന്ത്യയെന്ന പുതിയൊരു അധ്യായം രചിക്കുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്. ഇവിടെ നടക്കുന്ന ഈ വലിയ പരിപാടിയില്‍ സംബന്ധിക്കുന്ന സ്വച്ഛ്ഗ്രാഹികള്ക്കെല്ലാം ഞാന്‍ ആശംസകള്‍ നേരുന്നു. 2022 ആകുമ്പോഴേക്കും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം തികയുമെന്ന് ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം 2018 ഒക്ടോബര്‍ രണ്ടു മുതല്‍ 2019 ഒക്ടോബര്‍ വരെ നാം ആഘോഷിച്ചുവരികയുമാണ്. പുതിയ ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി നമ്മുടെ രാജ്യത്തിനു കോട്ടം വരുത്തുകയും രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക വിപത്തുകളെ സമൂഹത്തില്‍നിന്ന് അകറ്റേണ്ടത് അനിവാര്യമാണ്.
മാലിന്യമുക്തമായ, അഴിമതിമുക്തമായ ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ട്. ജാതിയുടെയും ഉച്ചനീചത്വങ്ങളുടെയും അസ്പൃശ്യതയുടെയും പിടിയില്‍നിന്നു നമുക്കു രാഷ്ട്രത്തെ സ്വതന്ത്രമാക്കേണ്ടതുണ്ട്. സാമുദായിക സംഘര്‍ഷങ്ങളും വര്‍ഗീയതയും രാജ്യത്ത് ഇല്ലാതാക്കേണ്ടതുണ്ട്.
ഈ ദൃഢനിശ്ചയങ്ങളുമായി മുന്നോട്ടുപോകുന്നതിലൂടെ മാത്രമേ 2022ല്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശരിയായ വിധത്തിലുള്ള ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതുവഴി മാത്രമേ 150ാമതു ജന്മവാര്ഷിക വേളയില്‍ ഗാന്ധിജിക്കു ശരിയായ വിധത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനും സാധിക്കുകയുള്ളൂ. ഈ ചിന്തകളോടെ, രാജ്യത്തിനായി മഹത്തായ സേവനം നടത്തുന്ന യുവാക്കള്‍ക്കുമുന്നില്‍ ആദരപൂര്‍വം നമസ്കരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. അതോടൊപ്പം രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണ്: മഹാത്മാ ഗാന്ധി നമുക്കായി ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സ്വപ്നമായ ശുചിത്വമാര്ന്ന ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ മുന്നോട്ടുവരൂ. അതിനായി നമുക്ക് എല്ലാവിധത്തിലുള്ള ശ്രമങ്ങളും നടത്തണം.
ഇത് ഒരു ഗവണ്മെന്റ് പരിപാടിയല്ല. ഈ പദ്ധതി പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിമാര്‍ക്കോ കേന്ദ, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ അവകാശപ്പെട്ടതല്ല. ഇതു രാജ്യത്തെ 125 കോടി ജനങ്ങളുടെ പദ്ധതിയാണ്. ഇതു രാജ്യത്തെ ദരിദ്രര്‍ക്കായുള്ള പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്തു സാമൂഹ്യനീതിയും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അംഗീകാരവും ഉറപ്പാക്കാനുള്ളതാണ്. അതുകൊണ്ടാണു നാം പൂര്‍ണ മനസ്സോടെ ഈ പദ്ധതിയുടെ ഭാഗമാകേണ്ടത് അനിവാര്യമായിത്തീരുന്നത്.
ഈ ചിന്തകളോടെ, എല്ലാ സ്വച്ഛഗ്രാഹികളെയും ഒരിക്കല്‍ക്കൂടി ആദരവ് അറിയിക്കുകയാണ്. അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. നിങ്ങളെല്ലാവരെയും നന്ദി അറിയിക്കുന്നു.
ഒരിക്കല്‍ക്കൂടി എനിക്കൊപ്പം ഏറ്റുപറയുക. ഞാന്‍ മഹാത്മാ ഗാന്ധി എന്നു പറഞ്ഞുകഴിയുമ്പോള്‍ നിങ്ങള്‍ രണ്ടു തവണ അനശ്വരന്‍, അനശ്വരന്‍ എന്നു പറയണം.
മഹാത്മാ ഗാന്ധി; അനശ്വരന്‍, അനശ്വരന്‍.
പരമാവധി കരുത്തോടെ പറയൂ.
മഹാത്മാ ഗാന്ധി; അനശ്വരന്‍, അനശ്വരന്‍.
മഹാത്മാ ഗാന്ധി; അനശ്വരന്‍, അനശ്വരന്‍.
നിങ്ങള്‍ക്കു വളരെയധികം നന്ദി.
जो लोग कहते हैं कि इतिहास खुद को दोहराता नहीं है, वो यहां आकर देख सकते हैं कि कैसे 100 वर्ष पहले का इतिहास, आज फिर साक्षात, हमारे सामने खड़ा हैचंपारण की इस पवित्र भूमि पर जनआंदोलन की ऐसी ही तस्वीर सौ वर्ष पहले दुनिया ने देखी थी, और आज एक बार फिर देख रही है: PM
— PMO India (@PMOIndia) April 10, 2018
सौ वर्ष पूर्व चंपारण में देशभर से लोग आए थे, गांधी जी के नेतृत्व में गली-गली जाकर काम किया था।सौ वर्ष बाद आज उसी भावना पर चलते हुए, देश के अलग-अलग हिस्सों के आए लोगों ने, यहां के उत्साही नौजवानों, स्वच्छाग्रहियों के साथ कंधे से कंधा मिलाकर काम किया है: PM
— PMO India (@PMOIndia) April 10, 2018
चलो चंपारण के नारे के साथ, हजारों स्वच्छाग्रही यहां जुटे हैं। आपके इस उत्साह, इस उमंग, इस ऊर्जा को, राष्ट्र निर्माण के प्रति आपकी आतुरता को, बिहार के लोगों की अभिलाषा को, मैं प्रणाम करता हूं, नमन करता हूं: PM
— PMO India (@PMOIndia) April 10, 2018
पिछले सौ वर्ष में भारत की 3 बड़ी कसौटियों के समय बिहार ने देश को रास्ता दिखाया है। जब देश गुलामी की जंजीरों में जकड़ा हुआ था, तो बिहार ने गांधी जी को महात्मा बना दिया, बापू बना दिया: PM
— PMO India (@PMOIndia) April 10, 2018
स्वतंत्रता के बाद जब करोड़ों किसानों के सामने भूमिहीनता का संकट आया, तो विनोबा जी ने भूदान आंदोलन शुरू किया। तीसरी बार, जब देश के लोकतंत्र पर संकट आया, तो जयप्रकाश जी उठ खड़े हुए और लोकतंत्र को बचा लिया: PM
— PMO India (@PMOIndia) April 10, 2018
मुझे बहुत गर्व है कि सत्याग्रह से स्वच्छाग्रह तक की इस यात्रा में बिहार के लोगों ने एक बार फिर अपनी नेतृत्व क्षमता को दिखाया है: PM @narendramodi
— PMO India (@PMOIndia) April 10, 2018
Watch Live: https://t.co/wyGf7CCIt2
नीतीश जी और सुशील जी के नेतृत्व में बिहार ने जो कार्य बीते दिनों करके दिखाया है, उसने सभी का हौसला बढ़ा दिया है। बिहार एक मात्र ऐसा राज्य था, जहां स्वच्छता का दायरा 50% से कम था। लेकिन मुझे बताया गया कि एक हफ्ते के स्वच्छाग्रह अभियान के बाद बिहार ने इस बैरियर को तोड़ दिया: PM
— PMO India (@PMOIndia) April 10, 2018
पिछले एक हफ्ते में बिहार में 8 लाख 50 हजार से ज्यादा शौचालयों का निर्माण किया गया है। ये गति और प्रगति कम नहीं है। मैं बिहार के लोगों को, प्रत्येक स्वच्छाग्रही को और राज्य सरकार को इसके लिए बहुत-बहुत बधाई देता हूं: PM
— PMO India (@PMOIndia) April 10, 2018
आज जिन योजनाओं का शिलान्यास किया गया, उनमें मोतिहारी झील के जीर्णोधार का प्रोजेक्ट भी शामिल है। हमारा मोतिहारी शहर, जिस झील के नाम पर जाना जाता है, जो चंपारण के इतिहास का हिस्सा है, उसके पुनरुद्धार का कार्य आज से शुरु हो रहा है: PM
— PMO India (@PMOIndia) April 10, 2018
स्वच्छता का संबंध पानी से भी है। बेतिया को पीने के साफ पानी के लिए जूझना ना पड़े, इसके लिए अमृत योजना के तहत तकरीबन 100 करोड़ रुपए की लागत से वॉटर सप्लाई योजना का शिलान्यास किया है। इसका सीधा लाभ डेढ़ लाख से ज्यादा लोगों को मिलेगा: PM
— PMO India (@PMOIndia) April 10, 2018
घर या फैक्ट्री के गंदे पानी को गंगा में जाने से रोकने के लिए बिहार में अब तक 3 हजार करोड़ से ज्यादा के 11 प्रोजेक्ट की मंजूरी दी जा चुकी है। इस राशि से 1100 किलोमीटर से लंबी सीवेज लाइन बिछाने की योजना है: PM
— PMO India (@PMOIndia) April 10, 2018
गंगा तट के किनारे बने गांवों को प्राथमिकता के आधार पर खुले में शौच से मुक्त बनाया जा रहा है।
— PMO India (@PMOIndia) April 10, 2018
गंगा किनारे बसे गांवों में कचरे के प्रबंधन की योजनाएं लागू की जा रही हैं ताकि गांव का कचरा नदी में ना बहाया जाए। जल्द ही गंगा तट पूरी तरह खुले में शौच से मुक्त हो जाएगा: PM
स्वच्छ ईंधन पर जोर और उज्जवला योजना की सफलता की वजह से सिलेंडर की मांग भी बढ़ी है। चंपारण और आसपास के लोगों को गैस सिलेंडर की दिक्कत ना हो, इसके लिए मोतिहारी और सुगौली में LPG प्लांट लगाने के प्रोजेक्ट्स का आज शिलान्यास आज किया गया है: PM
— PMO India (@PMOIndia) April 10, 2018
आज लगभग 900 करोड़ रुपए के नेशनल हाईवे प्रोजेक्ट का शिलान्यास किया गया है। औरंगाबाद से चोरदहा का जो सेक्शन अभी 4 लेन का है, उसे 6 लेन बनाने का काम आज से शुरू हो रहा है। ये प्रोजेक्ट बिहार और झारखंड, दोनों राज्यों के लोगों को फायदा पहुंचा पहुंचाएगा: PM
— PMO India (@PMOIndia) April 10, 2018
चंपारण सत्याग्रह के सौ वर्ष के अवसर पर मुझे एक नई ट्रेन का शुभारंभ करने का भी अवसर मिला है। ये ट्रेन कटिहार से पुरानी दिल्ली तक चला करेगी। इसका नाम विशेष रूप से चंपारण हमसफर एक्सप्रेस रखा है। आधुनिक सुविधाओं से लैस ये ट्रेन, दिल्ली आने-जाने में आपके लिए बहुत मददगार साबित होगी: PM
— PMO India (@PMOIndia) April 10, 2018
आज मधेपुरा में इलेक्ट्रिक लोकोमोटिव फैक्ट्री के फेज वन का भी लोकार्पण किया गया है। ये फैक्ट्री दो कारणों से अहम है। एक तो ये मेक इन इंडिया का उत्तम उदाहरण है, और दूसरा, ये इस क्षेत्र में रोजगार का भी बड़ा माध्यम बन रही है: PM
— PMO India (@PMOIndia) April 10, 2018
एक और वजह है जिसकी वजह से मैं आपको इस प्रोजेक्ट के बारे में थोड़ा विस्तार से बताना चाहता हूं। इस प्रोजेक्ट को 2007 में मंजूरी दी गई थी। मंजूरी के बाद 8 साल तक इसकी फाइलों में पावर नहीं आ पाई। 3 साल पहले एनडीए सरकार ने इस पर काम शुरू करवाया और अब पहला फेज पूरा भी कर दिया है: PM
— PMO India (@PMOIndia) April 10, 2018
गांधी जी की इसी भावना को जीते हुए, सवा सौ करोड़ देशवासी मिशन मोड पर काम कर रहे हैं।
— PMO India (@PMOIndia) April 10, 2018
ये उनका स्वच्छाग्रह ही है कि 2014 में स्वच्छता का जो दायरा 40 प्रतिशत से भी कम था, वो अब बढ़कर 80 प्रतिशत से भी ज्यादा हो चुका है: PM
ये लोगों की इच्छाशक्ति ही है कि 4 अप्रैल, यानि पिछले एक हफ्ते में , जिस दौरान सत्याग्रह से स्वच्छाग्रह सप्ताह मनाया गया है, बिहार, यूपी, ओडिशा और जम्मू-कश्मीर में लगभग 26 लाख शौचालयों का निर्माण किया गया है: PM
— PMO India (@PMOIndia) April 10, 2018
स्वच्छ भारत अभियान ने देश की करोड़ों-करोड़ महिलाओं की जिंदगी जिस तरह बदली है, उससे आप भली-भांति परिचित हैं। एक शौचालय के निर्माण से महिला को सम्मान, सुरक्षा और स्वास्थ्य, तीनों मिल रहा है। मुझे बताया गया है कि अब तो बिहार में भी शौचालयों को ‘इज्जत घर’ कहकर बुलाया जाने लगा है: PM
— PMO India (@PMOIndia) April 10, 2018
गांधी जी ने यहां चंपारण में किसान, श्रमिक, शिक्षक, वकील, डॉक्टर-इंजीनियर सभी को एक ही पंक्ति में ला खड़ा किया था। स्वच्छाग्रही के नाते हमारा रोल भी वैसा ही होना चाहिए। स्वच्छता का ये संदेश समाज के हर व्यक्ति, हर तबके तक पहुंचे, ऐसी हमारी कोशिशें होनी चाहिए: PM
— PMO India (@PMOIndia) April 10, 2018