പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പി.എം.കെ.എസ്.വൈ) ക്ക് കീഴില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്ന 99 ജലസേചന പദ്ധതികളുടെയും അവയുടെ കമാന്റ് ഏര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ത്വരിത ജലസേചന സഹായ പദ്ധതി (എ.ഐ.ബി.പി) യുടെയും നടത്തിപ്പിനായി 2017-18 ലെ ബജറ്റ് ഇതര സഹായം 9020 കോടി രൂപയായി ഉയര്‍ത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. വായ്പകള്‍ക്കുള്ള വാര്‍ഷിക പലിശ നിരക്ക് 6% മായി നിജപ്പെടുത്താന്‍ നബാര്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കും.
ത്വരിത ജലസേചന സഹായ പദ്ധതിക്ക് കീഴില്‍ ഏറ്റെടുത്ത ഒട്ടേറെ വന്‍കിട ഇടത്തരം ജലസേചന പദ്ധതികള്‍ പണത്തിന്റെ കുറവ് മൂലം മുടങ്ങി കിടക്കുകയാണ്.പി.എം.കെ.എസ്.വൈ- എ.എ.ബി.പി.ക്ക് കീഴില്‍ നടപ്പിലാക്കി വരുന്ന 99 പദ്ധതികള്‍ 2019 ഡിസംബറോടെ പൂര്‍ത്തിയാക്കണമെന്ന് 2016-17 ല്‍ നിശ്ചയിച്ചിരുന്നു. ഇതിലേയ്ക്ക് ആവശ്യമായ വന്‍തോതിലുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് 2016-17 ലെ കേന്ദ്ര ബജറ്റില്‍ ഇരുപതിനായിരം കോടി രൂപയുടെ പ്രാരംഭ കോര്‍പ്പസോട് കൂടി നബാര്‍ഡിന് കീഴില്‍ ഒരു പ്രത്യേക ദീര്‍ഘകാല ജലസേചന നിധിക്ക് (എല്‍.റ്റി.ഐ.എഫ്.) രൂപം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് ആകര്‍ഷകമായ തരത്തില്‍ നബാര്‍ഡില്‍ നിന്നുള്ള വായ്പയുടെ പലിശ നിരക്ക് ആറ് ശതമാനത്തിനടുത്തായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു. 2016-17 മുതല്‍ 2019-20 വരെയുള്ള പലിശ ബാധ്യത കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുക്കും.
2016-17 ല്‍ എല്‍.റ്റി.ഐ.എഫിന് കീഴില്‍ നബാര്‍ഡ് മൊത്തം 9086.02 കോടി രൂപ വിതരണം ചെയ്തു. ഇതില്‍ 2414.16 കോടി രൂപ പോളാവാരം പദ്ധതിക്കാണ്. അവശേഷിച്ച 6671.86 കോടി രൂപ ബജറ്റ് ഇതര സഹായം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കാണ്. കൂടാതെ കേന്ദ്ര സഹായമായി ബജറ്റിലുള്‍പ്പെടുത്തി 924.9 കോടി രൂപയും വിതരണം ചെയ്തിരുന്നു. 2016-17 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പിന്‍തുണയുള്ള ബോണ്ട് വഴി നബാര്‍ഡ് 2187 കോടി രൂപ സമാഹരിച്ചു.
2017-18 ല്‍ എല്‍.റ്റി.ഐ.എഫ് വഴി ഏകദേശം 29,000 കോടി രൂപ വേണ്ടി വരും. ഇതിനാണ് 9020 കോടി രൂപ ബജറ്റ് ഇതര സഹായമായി ലഭിക്കേണ്ടിയിരുന്നത്.
വിവിധ അവലോകന യോഗങ്ങളില്‍ സംസ്ഥാനങ്ങളും കേന്ദ്ര ജല കമ്മിഷനും നല്‍കിയ കണക്ക് പ്രകാരം 18 പദ്ധതികളാണ് നിര്‍മ്മാണം പൂര്‍ത്തിയാവുകയോ, ഏറെ കുറെ പൂര്‍ത്തിയാവുകയോ ചെയ്തിട്ടുള്ളത്. ഈ 99 പദ്ധതികള്‍ മുഖേന 2016-17 ല്‍ 14 ലക്ഷത്തിലധികം ഹെക്ടര്‍ പ്രദേശത്താണ് ജലസേചന സൗകര്യം ഒരുക്കാന്‍ കഴിയുക. 2017-18 ല്‍ 33 പദ്ധതികള്‍ കൂടി പൂര്‍ത്തിയാക്കും. ഇതുവഴി 76 ലക്ഷം ഹെക്ടറില്‍ കൂടി ജലസേചനം എത്തിക്കാനും അതുവഴി ഗണ്യമായ തോതില്‍ തൊഴിലവസരങ്ങള്‍, കൃഷി, കാര്‍ഷിക സംസ്‌ക്കരണം, അനുബന്ധ പ്രവൃത്തികള്‍ മുതലായവ വര്‍ദ്ധിപ്പിക്കാനും കഴിയും.
*****