2017 ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭേദഗതി) ബില്ലില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിസൈന്‍ ആന്റ് മാനുഫാക്ച്ചറിംഗ്
(ഐ.ഐ.റ്റി.ഡി.എം) നെ മറ്റ് ഐ.ഐ.റ്റി. കളോടൊപ്പം ഉള്‍പ്പെടുത്തുന്നതിനാണ് ഈ നിയമ ഭേദഗതി. തല്‍ഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കാന്‍ അധികാരത്തോട് കൂടിയ ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി ഐ.ഐ.റ്റി.ഡി.എം കുര്‍ണൂലിനെ പ്രഖ്യാപിക്കും.
ഐ.ഐ.റ്റി.ഡി.എം കുര്‍ണൂലിന്റെ പ്രവര്‍ത്തന ചെലവ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കും.
ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരുടെ സാങ്കേതിക മനുഷ്യ വിഭവ ശേഷി വ്യാവസായ മേഖലയ്ക്ക് പ്രത്യേകിച്ചും സമ്പദ് ഘടനയ്ക്ക് മൊത്തമായും പ്രയോജനപ്പെടും. ജാതി, മത, വര്‍ഗ്ഗ, ലിംഗ, സാമൂഹിക, സാമ്പത്തിക, പശ്ചാത്തല ഭേദമെന്യേ ഏവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടാവുന്നതാണ്.