Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ വിദേശ നിക്ഷേപ നയത്തിന്റെ ഉദാരവല്ക്ക്രണത്തിന് മന്ത്രിസഭയുടെ അംഗീകാരം


ഇക്കൊല്ലം ജൂണ്‍ 20 ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച നേരിട്ടുള്ള വിദേശ നിക്ഷേപ നയ ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

രാജ്യത്ത് ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കാനും, വര്‍ദ്ധിച്ച തോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും അതുവഴി നിക്ഷേപം, വരുമാനം, തൊഴില്‍ എന്നിവയുടെ വളര്‍ച്ച ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളവയാണ് ഭേദഗതികള്‍. വിശദാംശങ്ങള്‍ ചുവടെ :

  1. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന / ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങളെ

      പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമൂലമായ മാറ്റങ്ങള്‍

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന / ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോല്പന്നങ്ങളുടെ വ്യാപാരത്തിന് ഇ-കോമേഴ്‌സ് മുഖേന ഉള്‍പ്പെടെ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും.

 

  1. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം നൂറ് ശതമാനം വരെയാക്കി

നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം  പ്രതിരോധ രംഗത്തെ ഒരു കമ്പനിക്ക് 49 ശതമാനം വരെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപ പങ്കാളിത്തത്തിന് അനുമതി. അതിനുമുകളിലുള്ള വിദേശ നിക്ഷേപത്തിന് അത്യാധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കേണ്ടത് ആവശ്യമെങ്കില്‍ ഗവണ്‍മെന്റ് അനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

(i)          49 ശതമാനത്തിന് മുകളിലുള്ള വിദേശ നിക്ഷേപത്തിന് പ്രതിരോധ       മേഖലയിലും ഗവണ്‍മെന്റ് അനുമതി നല്‍കും. അത്യാധുനിക സാങ്കേതിക     വിദ്യയെന്ന നിബന്ധന എടുത്തുകളഞ്ഞു.

(ii)         1959 ലെ ആയുധ നിയമത്തിന്റെ കീഴില്‍ വരുന്ന ചെറിയ തരം             ആയുധങ്ങളുടെ നിര്‍മ്മാണത്തിനും പ്രതിരോധത്തിലെ വിദേശ           നിക്ഷേപ പരിതി ബാധകമാകും.

 

  1. പ്രക്ഷേപണ സേവന മേഖലയിലെ അനുമതിക്കുള്ള മാര്‍ഗ്ഗങ്ങളുടെ

     പുനരവലോകനം

പ്രക്ഷേപണ സേവനങ്ങള്‍ സംബന്ധിച്ച വിദേശ നിക്ഷേപ നയവും ഭേദഗതി ചെയ്യുന്നു. വിശദാംശങ്ങള്‍ ചുവടെ :

1.   ടെലിപോര്‍ട്ടുകള്‍ (അപ് ലിങ്കിംഗ് ഹബ്ബുകള്‍ ടെലി         പോര്‍ട്ടുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 2.   ഡയറക്ട് ടു ഹോം (ഡി.റ്റി.എച്ച്) 3.   കേബിള്‍ ശൃംഖലകള്‍ – ദേശീയ സംസ്ഥാന ജില്ലാ       തലങ്ങളിലെ മള്‍ട്ടിസിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്ക് (എം.എസ്.ഒ)         തങ്ങളുടെ ശൃംഖലകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ 4.   മൊബൈല്‍ ടി.വി. 5.   ഹെഡെന്റ്-ഇന്‍-ദ സ്‌കൈ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ്      (എച്ച്.ഐ.റ്റി.എസ്) 6.   കേബിള്‍ ശൃംഖലകള്‍ –  ലോക്കല്‍ കേബിള്‍      ഓപ്പറേറ്റര്‍മാര്‍ (എല്‍.സി.ഒ), എം.എസ്.ഒ. അല്ലാത്ത      കേബിള്‍ ഓപ്പറേറ്റര്‍മാര്‍ 100 % സ്വമേധയാ
ഒരു കമ്പനിയില്‍ 49 ശതമാനത്തിലധികം പുതിയ വിദേശ നിക്ഷേപം ആവശ്യമാണെങ്കിലോ, നിലവിലുള്ള നിക്ഷേപകനില്‍ നിന്ന് പുതിയ ഒരു നിക്ഷേപകനിലേക്ക് ഉടമസ്ഥാവകാശം മാറുകയോ ചെയ്താല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി വേണ്ടി വരും.
മേഖല / പ്രവര്‍ത്തനം പുതിയ പരിധി

 

  1. ഔഷധ നിര്‍മ്മാണ മേഖല

ഔഷധ നിര്‍മ്മാണ മേഖലയില്‍  74 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി വേണ്ട അതിനുമുകളില്‍ ഉള്ളതിന് ഗവണ്‍മെന്റിന്റെ അനുമതി വേണം.

 

  1. സിവില്‍ വ്യോമയാന മേഖല

നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപവും ബ്രൗണ്‍ ഫീല്‍ഡ് പദ്ധതികള്‍ക്ക് 74 ശതമാനം വിദേശ നിക്ഷേപവും ആകാം. അതിനുമുകളില്‍ ഉള്ളതിന് ഗവണ്‍മെന്റിന്റെ അനുമതി വേണം.

നിലവിലുള്ള വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും അവയെ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിക്കാനും ബ്രൗണ്‍ ഫീല്‍ഡ് എയര്‍പോട്ടുകള്‍ക്കും പുതിയ നയപ്രകാരം 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.

നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം ആഭ്യന്തര മേഖലാ സര്‍വ്വീസുകള്‍ നടത്താന്‍ വിമാന കമ്പനികള്‍ക്ക് 49 ശതമാനം വരെ വിദേശ നിക്ഷേപമാകാം. പുതിയ നയപ്രകാരം ഗവണ്‍മെന്റ് അനുമതിയോടെ ഇത് 100 ശതമാനം വരെ ആക്കാം. വിദേശ ഇന്ത്യാക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളിലെ മൂലധനം 49 ശതമാനമായി പരിമിതപ്പെടുത്തിയുട്ടുണ്ട്.

  1. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍

നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേമാകാം. പുതിയ നയപ്രകാരം ഇതിനുമുകളില്‍ 74 ശതമാനം വരെ ഗവണ്‍മെന്റിന്റെ അനുമതിയോടെ വിദേശ നിക്ഷേപമാകം.

 

  1. ബ്രാഞ്ച് ഓഫീസ്, ലെയ്‌സണ്‍ ഓഫീസ്, പ്രോജക്ട് ഓഫീസ് എന്നിവ

     ആരംഭിക്കല്‍

പ്രതിരോധം, വാര്‍ത്താ വിനിമയം, സ്വകാര്യ സെക്യൂരിറ്റി, വാര്‍ത്താ വിതരണം എന്നിവയില്‍ ഏതിലെങ്കിലുമാണ് പ്രധാന ബിസിനസ്സ് നിക്ഷേപകനെങ്കില്‍ രാജ്യത്ത് എവിടെയെങ്കിലും ശാഖയോ ലെയ്‌സണ്‍ ഓഫീസോ, പ്രോജക്ട് ഓഫീസോ തുടങ്ങാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയോ എഫ്.ഐ.പി.ബി. ലൈസന്‍സോ ഉണ്ടെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോ, സെക്യൂരിറ്റി ക്ലിയറന്‍സോ ആവശ്യമില്ല.

 

  1. മൃഗസംരക്ഷണം

2016 ലെ വിദേശ നിക്ഷേപ നയപ്രകാരം മൃഗസംരക്ഷണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം പട്ടിവളര്‍ത്തല്‍, മീന്‍വളര്‍ത്തല്‍, അക്വാകള്‍ച്ചര്‍, തേനീച്ച വളര്‍ത്തല്‍ എന്നിവയ്ക്ക് നിയന്ത്രിത വ്യവസ്ഥകള്‍ക്ക് വിധേയമായി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. പുതിയ നയപ്രകാരം ഈ മേഖലയിലെ വിദേശ നിക്ഷേപത്തിന്‍ നിയന്ത്രിത വ്യവസ്ഥകള്‍ എടുത്തുകളഞ്ഞു.

 

  1. ഒറ്റ ബ്രാന്റ് റീട്ടയില്‍ വ്യാപാരം

അത്യന്താധുനിക സാങ്കേതിക മികവുള്ള ഉത്പ്പന്നങ്ങളുടെ ആദ്യ കടയ്ക്ക് പ്രാദേശിക വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ ആദ്യത്തെ 3 വര്‍ഷം വരെ ബാധകമായിരിക്കില്ല അതിന് ശേഷം ബാധകമായിരിക്കും.

****