Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ റിയോ പാരാളിംപിക്‌സിനുള്ള ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


ഈ മാസം 7 മുതല്‍ റിയോയില്‍ നടക്കുന്ന ഇക്കൊല്ലത്തെ പാരാളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിജയാശംസകള്‍ നേര്‍ന്നു.

”റിയോയിലെ ഇക്കൊല്ലത്തെ പാരാളിംപിക്‌സില്‍ പങ്കെടുക്കുന്ന നമ്മുടെ കായിക താരങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ ആവേശപൂര്‍വ്വം ഹര്‍ഷാരവം മുഴക്കും.

ഇന്ത്യന്‍ സംഘത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കായിക താരങ്ങള്‍ അവരുടെ പരമാവധി കഴിവുകള്‍ കാഴ്ച വച്ച് നമ്മെയെല്ലാം അഭിമാനഭരിതരാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു.