Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ മോട്ടോര്‍വാഹന (ഭേദഗതി) ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; റോഡുകള്‍ സുരക്ഷിതമാക്കുന്നതിനും ലക്ഷകണക്കിന് ജീവനുകള്‍ രക്ഷിക്കുന്നതിനുമുള്ള ചരിത്രപരമായ ചുവട് വയ്പ്പ്


2016 ലെ മോട്ടോര്‍വാഹന (ഭേദഗതി) ബില്ലിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗം അമതി നുനല്കി.

രാജ്യത്ത് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 5 ലക്ഷം റോഡ് അപകടങ്ങളില്‍ ഒന്നരലക്ഷം പേര്‍ക്കാണ് ജീവഹാനി സംഭവിക്കുന്നത്. അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ റോഡ് അപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് കര്‍ശന വ്യവസ്ഥകള്‍ അടങ്ങുന്നതാണ് നിയമ ഭേദഗതി.

നിലവിലുള്ള മോട്ടോര്‍ വാഹന നിയമത്തില്‍ 223 വകുപ്പുകളാണ് ഉള്ളത്. ഇതില്‍ 68 എണ്ണം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു. പത്താം അദ്ധ്യായം ഒഴിവാക്കി. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ക്‌ളെയിമുകളും തീര്‍പ്പാക്കല്‍ പ്രക്രിയകളും ലളിതമാക്കുന്നതിനുള്ള പുതിയ വ്യവസ്ഥകള്‍ പതിനൊന്നാം അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോഡ് അപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും. ഇതിനായി 28 പുതിയ വകുപ്പുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളെ ഇടിച്ചിട്ട് നിറുത്താതെ പോകുന്ന കേസുകളില്‍ നഷ്ടപരിഹാരം 22,000 രൂപയില്‍ നിന്ന് 2,00,000 രൂപയാക്കും. അപകട മരണങ്ങളില്‍ നഷ്ടപരിഹാരം 10 ലക്ഷം രൂപ വരെ നല്‍കാനും വ്യവസ്ഥയുണ്ട്. സ്റ്റേജ് ക്യാരിയേജ്, കോണ്‍ട്രാക്ട് ക്യാരിയേജ് പെര്‍മിറ്റുകളില്‍ ഇളവ് നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടാകും. പൊതു സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ക്കും മറ്റും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ട് വരാം.

പ്രായപൂര്‍ത്തിയാകാത്തവര്‍ വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ക്ക് രക്ഷിതാവിനായിരിക്കും ശിക്ഷ. കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം വിചാരണയും ചെയ്യും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. അമിത വേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍, ലൈസന്‍സ് ഇല്ലാതെ ഓടിക്കല്‍ തുടങ്ങിയവയ്ക്ക് കടുത്ത ശിക്ഷയും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് നല്‍കല്‍ പ്രക്രിയ എന്നിവയില്‍ സമീകരണം കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ഇവയ്ക്കായി ദേശീയ രജിസ്റ്റര്‍ രൂപീകരിക്കും. വാഹനങ്ങളുടെ പരിശോധനയ്ക്കും, സര്‍ട്ടിഫിക്കേഷനുമുള്ള പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരും.

ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ് നല്‍കുന്നത് വേഗത്തിലാക്കാന്‍ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനവും ശക്തിപ്പെടുത്തും. രാജ്യത്ത് വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ കുറവ് നികത്താന്‍ ഇത് സഹായിക്കും. ദിവ്യാംഗരുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലും അവരുടെ വാഹനങ്ങള്‍ക്ക് ആവശ്യമായ രൂപാന്തരം വരുത്തുന്നതിലും നിലവിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യാനും ബില്ലില്‍ വ്യവസ്ഥകള്‍ ഉണ്ട്.

രാജ്യത്തെ റോഡ് സുരക്ഷിതത്വ, ഗതാഗത മേഖലയില്‍ ഏറ്റവും വലിയ പരിഷ്‌ക്കാരമാണ് കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ 2016 ലെ മോട്ടോര്‍ വാഹന (ഭേദഗതി) നിയമമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി അറിയിച്ചു. ഇതിലേയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്‍കിയ ഉപദേശങ്ങള്‍ക്കും പിന്‍തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഈ ഭേദഗതികള്‍ക്ക് രൂപം നല്‍കുന്നതില്‍ സംസ്ഥാന ഗതാഗത മന്ത്രിമാരുടെ സമിതി കൈക്കൊണ്ട ശ്രമങ്ങള്‍ക്കും മന്ത്രി പ്രത്യേകമായി നന്ദി പറഞ്ഞു. ഭേദഗതി ബില്‍ അടുത്ത ആഴ്ച തന്നെ പരിഗണനയ്ക്ക് എടുക്കുമെന്ന് ശ്രീ. ഗഡ്ക്കരി വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് സുരക്ഷിതമായ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതില്‍ ശരിയായ ദിശാ ബോധം നല്‍കുന്ന ഈ ബില്ലിനെ പിന്‍തുണയ്ക്കാന്‍ അദ്ദേഹം എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലില്‍ വിവിധ കുറ്റങ്ങള്‍ക്ക്
നിര്‍ദ്ദേശിക്കുന്ന പിഴ

ഇരുചക്രവാഹനങ്ങളുടെ ഓവര്‍ ലോഡ്1002,000 ഒപ്പം ലൈസന്‍സിന് 3 മാസം അയോഗ്യത

177 പൊതുവായ 100 500
177 എ (പുതിയ വകുപ്പ്) റോഡ് നിയന്ത്രണ നിയമ ലംഘനം 100 500
178 ടിക്കറ്റില്ലാ യാത്ര 200 500
179 അധികൃതരുടെ ഉത്തരവുകള്‍ ലംഘിക്കല്‍ 500 2,000
180 ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ ഉപയോഗം 1,000 5,000
181 ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ 500 5,000
182 അയോഗ്യത മറികടന്ന് വാഹനം ഓടിക്കല്‍ 500 10,000
182 ബി. അമിത വലിപ്പമുള്ള വാഹനങ്ങള്‍ 5,000
183 അമിത വേഗം 400 1,000 (എല്‍.എം.വി) 2,000 ഇടത്തരം വാഹനങ്ങള്‍
184 അപകടകരമായി വാഹനം ഓടിക്കല്‍ 1,000 5,000 വരെ
185 മദ്യപിച്ച് വാഹനം ഓടിക്കല്‍ 2,000 10,000
189 മത്സര ഓട്ടം 500 লুপা লিসিং ৫০০০
192 എ. പെര്‍മിറ്റില്ലാത്ത വാഹനം 5,000 വരെ 10,000 വരെ
193 ലൈസന്‍സിംഗ് ഉപാധികളുടെ ലംഘനം 25,000 മുതല്‍ 1,00,000 വരെ
194 ഓവര്‍ ലോഡ് 2,000 & ഓരോ അധിക ടണ്ണിനും 1,000 20,000 & ഓരോ അധിക ടണ്ണിനും 2,000
194 എ അമിതമായി യാത്രക്കാരെ കയറ്റല്‍ ഓരോ യാത്രക്കാരനും 1,000 വച്ച്
194 ബി. സീറ്റ് ബെല്‍റ്റ് 100 1,000
194 സി.
194 ഡി. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കല്‍ 100 1,000 ഒപ്പം ലൈസന്‍സിന് 3 മാസം അയോഗ്യത
194 ഇ അടിയന്തര വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കല്‍ 10,000
196 ഇന്‍ഷ്വറന്‍സ് അടയ്ക്കാതെ വാഹനം ഓടിക്കല്‍ 1,000 2,000
199 പ്രായപൂര്‍ത്തിയാകാത്തവര്‍ നടത്തുന്ന നിയമ ലംഘനം വാഹന ഉടമ / രക്ഷകര്‍ത്താക്കള്‍ക്ക് ബാദ്ധ്യത. 25,000 & 3 വര്‍ഷം തടവ്. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും, പ്രായപൂര്‍ ത്തിയാകാത്തവരെ ജൂവൈനൈല്‍ നിയമ മനുസരിച്ച് വിചാരണ ചെയ്യും.
206 വാഹനം തടഞ്ഞ് നിറുത്തി രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കാതിരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കല്‍ (183, 184, 185, 189, 190, 194 സി, 194 ഡി, 194 ഇ എന്നി വകുപ്പുകള്‍ പ്രകാരം)
210 ബി നിയമ പാലന അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് കീഴിലുള്ള പിഴയുടെ ഇരട്ടി
വകുപ്പ് കുറ്റം പിഴ പഴയത് (രൂപയില്‍) പുതിയ പിഴ (രൂപയില്‍)