Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2015 നവംബര് 30നു പാരീസില് നടന്ന സി.ഒ.പി. 21 സമ്പൂര്ണ സമ്മേളനത്തില് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


പ്രസിഡന്റ് ഒലാന്ദേ, മറ്റു വിശിഷ്ട വ്യക്തികളേ,

പാരീസിന്റെ വേദനകള് ശമിക്കാനിരിക്കുന്നതേ ഉള്ളൂ. നിങ്ങളുടെ നിശ്ചയദാര്ഢ്യത്തെയും അതിജീവനത്തെയും മാനിച്ചുകൊണ്ടാണ് ഞാന് സംസാരിക്കുന്നത്. അതോടൊപ്പം, പാരീസിനും ഫ്രാന്സിനും ശക്തി പകര്ന്ന് ഒപ്പംനിന്നതിനു ലോകസമൂഹത്തിനും ഞാന് അഭിവാദ്യമര്പ്പിക്കുന്നു.

വരുന്ന കുറച്ചു ദിവസങ്ങള്ക്കകം ഈ ഭൂമിയുടെ ഭാവിയെന്തെന്ന് നാം തീരുമാനിക്കാന് പോകുകയാണ്. ജൈവാവശിഷ്ട ഇന്ധനങ്ങളില്നിന്ന് ഊര്ജം നേടിയുളള വ്യവസായ വളര്ച്ചയുടെ അനന്തരഫലങ്ങള്, പ്രത്യേകിച്ചും പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള് തെളിവായിരിക്കെ നാം ഇതെല്ലാം ചെയ്യേണ്ടതുണ്ട്.

അഭിവൃദ്ധിയുടെമേല് ഇപ്പോഴും കാര്ബണ് പാദമുദ്ര ആഴത്തില് പതിഞ്ഞുകിടപ്പുണ്ട്. പുരോഗതി കൈവരിക്കാന് സാധിച്ചിട്ടില്ലാത്ത ലോകത്തിലെ ശതകോടി ജനങ്ങളാകട്ടെ, വളരാന് ഇടംതിരിയുകയാണ്.

അതുകൊണ്ടുതന്നെ, ഇന്നതു തെരഞ്ഞെടുക്കുക എന്നത് എളുപ്പമല്ല. എങ്കിലും നമുക്ക് അവബോധവും പരിജ്ഞാനവുമുണ്ട്. അതിനായി ദേശീയാടിസ്ഥാനത്തില് ഇച്ഛാശക്തിയും കലര്പ്പില്ലാത്ത ആഗോള പങ്കാളിത്തവും ആവശ്യമാണ്.

125 കോടി വരുന്ന ജനതയുടെ ഉന്നതി സാക്ഷാത്കരിക്കാന് ജനാധിപത്യ ഇന്ത്യയുടെ വളര്ച്ച ത്വരിത ഗതിയിലാകേണ്ടതുണ്ട്. ഇന്ത്യയില് 30 കോടി ജനങ്ങള് ഊര്ജലഭ്യത ഇല്ലാത്തവരാണ്.

ഇങ്ങനെയെല്ലാം ചെയ്യണമെന്ന ദൃഢനിശ്ചയത്തിലേക്കു നമ്മെ നയിക്കുന്നത് മനുഷ്യനും ഭൂമിയും വേര്തിരിക്കാനാവാത്തതാണെന്ന, മനുഷ്യനന്മയും പ്രകൃതിയും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്ന പൗരാണിക വിശ്വാസങ്ങളാണ്.

അതുകൊണ്ടുതന്നെ, ഉത്കര്ഷേച്ഛ നിറഞ്ഞ ലക്ഷ്യങ്ങളാണ് നാം രൂപപ്പെടുത്തിയിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഒരു യൂണിറ്റ് ജി.ഡി.പി. യിലെ കാര്ബണ് സ്രവത്തിന്റെ തീവ്രത 2005 കാലയളവിനെ അപേക്ഷിച്ച് 33% മുതല് 35% വരെ കുറയ്ക്കുകയും പാരമ്പര്യേതര ഊര്ജ സ്രോതസ്സുകളില് നിന്ന് സ്ഥാപിതശേഷിയുടെ 40 ശതമാനവും ലഭ്യമാക്കുകയും ചെയ്യും.

പുനരുത്പാദന ശേഷിയുള്ള ഊര്ജത്തെ വികസിപ്പിച്ചായിരിക്കും ഇത് സാധ്യമാക്കുന്നത്. ഉദാഹരണത്തിന് പുനരുത്പാദന ശേഷിയുള്ള ഊര്ജത്തിലൂടെ 2022 ആകുമ്പോഴേക്കും 175 ജിഗാവാട്ട്സ് കൂടുതലായി ചേര്ക്കും. നമ്മുടെ വന മേലാപ്പിന്റെ പരിധി 25 ദശലക്ഷം ടണ് കാര്ബണ് ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാവുന്ന തരത്തിലേക്ക് വികസിപ്പിക്കും

നികുതി ചുമത്തുകയും ധനസഹായം കുറയ്ക്കുകയുംവഴി അവശിഷ്ട ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാന് ശ്രമിക്കുകയാണ്. കൂടാതെ ഇന്ധനങ്ങളുടെ സ്രോതസ്സ് മാറ്റികൊണ്ടിരിക്കുകയുമാണ്; നഗരങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രാരംഭ ജോലികള് നടന്നുകൊണ്ടിരിക്കുകയാണ്.

വികസിത രാഷ്ട്രങ്ങള് ഉത്കര്ഷേച്ഛയുളള ലക്ഷ്യങ്ങള് ഏറ്റെടുക്കുകയും അത് ആത്മാര്ത്ഥമായി പിന്തുടരുകയും ചെയ്യുമെന്നു ഞങ്ങള് പ്രതീക്ഷിക്കുന്നു. അത് ചരിത്രപരമായ ഉത്തരവാദിത്തത്തിന്റെ പ്രശ്നം മാത്രമല്ല. ഈ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാനും ഫലപ്രാപ്തി ഉറപ്പാക്കാനുമുള്ള സാധ്യത കൂടുതല് അവര്ക്കാണല്ലോ.

കാലാവസ്ഥാനീതി ആവശ്യപ്പെടുന്നതു വികസ്വര രാഷ്ട്രങ്ങള്ക്ക് ഇപ്പോഴുള്ള അല്പമാത്രമായ കാര്ബണ് മേഖല വച്ചു തന്നെ വികസനത്തിനുള്ള സാധ്യതയുണ്ടാകണമെന്നാണ്.

പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന്, 2020നു മുമ്പായി ഉപാധികള് ഒഴിവാക്കിയും ലക്ഷ്യങ്ങള് നവീകരിച്ചും ക്യോട്ടോ പ്രോട്ടോക്കോളിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങള്കൂടി ഉള്പ്പെടുത്തിക്കൊണ്ടുമുള്ള വികസിത രാജ്യങ്ങളുടെ കര്മ്മപദ്ധതിയും ഇതുകൊണ്ട് അര്ത്ഥമാക്കുന്നുണ്ട്.

വ്യത്യസ്തങ്ങളായ ഉത്തരവാദിത്തമുണ്ടെങ്കിലും സമത്വത്തിലും സാധാരണത്വത്തിലും അധിഷ്ഠിതമായ തത്വങ്ങള് തന്നെ എല്ലാ മേഖലകളിലുമുളള നമ്മുടെ കൂട്ടായ സംരംഭങ്ങളുടെ അടിസ്ഥാന ശിലയായി തുടരണം. അതായത് തീവ്രതകുറയ്ക്കലും ഉള്ക്കൊളളലും നടപ്പാക്കുന്നതിന്റെ മാര്ഗങ്ങളും. ഇതിനപ്പുറമുളളതെല്ലാം ധാര്മ്മികമായി തെറ്റും പൊരുത്തപ്പെടാത്തവയും ആയിരിക്കും.

സമത്വമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ രാജ്യത്തിന്റെയും കാര്ബണ് മേഖലയുടെ സ്ഥിരമായ ബാധ്യത ഓരോ രാജ്യത്തിനുമുണ്ടാകുമെന്നാണ്.

നഷ്ടങ്ങളും സ്വാംശീകരണവും കേടുപാടുകളും സംബന്ധിച്ച് ഉറച്ച ധാരണ നമുക്കുണ്ടാകണം

മുഴുവന് വികസ്വര ലോകത്തിനും താങ്ങാവുന്നതും കരഗതമാകുന്നതും ആയ

ശുദ്ധമായ ഊര്ജ്ജം ലഭ്യമാക്കുന്നതിനുളള ഉത്തരവാദിത്തം വികസിത രാജ്യങ്ങള് നിര്ബന്ധമായും ഏറ്റെടുക്കണം. ഇത് നമ്മുടെ കൂട്ടായ താല്പര്യമാണ്.

അതുകൊണ്ട്, വികസ്വര രാജ്യങ്ങളിലെ സ്വാംശീകരണത്തിനും തീവ്രത കുറയ്ക്കുന്നതിനുമുളള പ്രവര്ത്തനങ്ങള്ക്കായി 2020 ആകുമ്പോഴേക്കും പ്രതിവര്ഷം 100 ശതകോടി അമേരിക്കന് ഡോളര് വികസിത രാജ്യങ്ങള് സമാഹരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അവരുടെ പ്രതിബദ്ധത സുതാര്യമായും വിശ്വാസ്യമായും അര്ത്ഥവത്തായ രീതിയിലും നടപ്പാക്കപ്പെടണം.

ഊര്ജ്ജം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. അതുകൊണ്ട് നമുക്ക് പ്രോത്സാഹജനകമായ സാങ്കേതിക മുന്നേറ്റം ആവശ്യമാണ്. അതാകട്ടെ പൊതു ആവശ്യത്തിലൂന്നിയുളളതാകണം. വാണിജ്യതാല്പര്യങ്ങള് ഉണ്ടാകരുത്. ഇതിനായി നമുക്ക് ഒരു ഹരിതകാലാവസ്ഥാ വളര്ച്ചാ നിധിയുണ്ടാകണം. അത് ബൗദ്ധിക സ്വത്തവകാശവും സാങ്കേതികതയും പ്രാപ്യമാക്കുന്നതിനായിരിക്കണം.

നമുക്കിപ്പോഴും പരമ്പരാഗത ഊര്ജ്ജ സ്രോതസ്സുകള് ആവശ്യമാണ്. നാം അതു ശുദ്ധമായ രീതിയില് നിര്മ്മിക്കണം; ഉപയോഗിക്കാന് പറ്റാതാക്കരുത്. അതോടൊപ്പം മററുളളവര്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ഏകപക്ഷീയമായ നീക്കങ്ങള്ക്ക് അവിടെ പ്രസക്തിയുണ്ടാവില്ലതാനും.

താരതമ്യത്തിലധിഷ്ഠിതമായ പിന്തുണയും പ്രതിബദ്ധതയും ഉള്പ്പെടുന്ന സുതാര്യമായ അവലോകനത്തെ നാം സ്വാഗതം ചെയ്യും.

ആത്യന്തികമായി, ഇതിന്റെ വിജയത്തിനും കാര്ബണ് പുറംതള്ളുന്നതു കുറയുന്ന ഭാവികാലത്തിനുംവേണ്ടി നമ്മുടെ ജീവിതരീതി ലളിതവല്ക്കരിക്കേണ്ടത് അനിവാര്യമാണ്.

ബഹുമാന്യരേ,

196 രാജ്യങ്ങളുടെ സാന്നിധ്യം നമ്മളോട് പറയുന്നു, ഒരു പൊതു ലക്ഷ്യത്തിനായി നമുക്ക് ഒരുമിക്കാമെന്ന്.

ആഗ്രഹങ്ങള്ക്കും ആവശ്യങ്ങള്ക്കും അനുസൃതമായി ഉത്തരവാദിത്തങ്ങളും കഴിവും തുല്യമായി പങ്കുവയ്ക്കുന്ന സംയുക്തനേതൃത്വം ഉണ്ടാക്കിയെടുക്കാനുള്ള വിവേകവും ധൈര്യവുമുണ്ടെങ്കില് നാം തീര്ച്ചയായും അതിജീവിക്കും

അതിന് നമുക്കാകുമെന്ന് എനിക്കുറപ്പുണ്ട്.

നന്ദി.