സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഫാക്ടറികളിലെ നിക്ഷേപങ്ങള്‍,യന്ത്രങ്ങള്‍/ ഉപകരണങ്ങള്‍ എന്നിവയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതില്‍ നിന്ന് മാറി വാര്‍ഷിക വിറ്റു വരവിന്റെ അടിസഥാനത്തില്‍ തരം തിരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഇത് വ്യാപരം ലളിതമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വളര്‍ച്ചാടിസ്ഥാനത്തില്‍ തരംതിരിവ് മാനങ്ങള്‍ രൂപീകരിക്കാനും അവയെ ജി.എസ്.ടിയില്‍ അടിസ്ഥാനമായ പുതിയ നികുതിഭരണസംവിധാത്തില്‍ യോജിപ്പിക്കാനും കഴിയും.
2006 ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക വികസന (എം.എസ്.എം.ഇ.ഡി) നിയമം –സാധനങ്ങള്‍ നിര്‍മ്മിക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ അവരുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുന്നതിന് ഭേദഗതി ചെയ്യും. അത് ഇപ്രകാരമായിരിക്കും-
1) വാര്‍ഷിക വിറ്റുവരവ് അഞ്ചുകോടിയില്‍ കവിയാത്ത ഒരു യൂണിറ്റിനെ സൂക്ഷ്മ സംരംഭമായി നിര്‍വചിക്കും.
2) വാര്‍ഷിക വിറ്റുവരവ് 5 കോടിക്ക് മുകളിലും 75 കോടിക്ക് താഴേയുമുള്ള യൂണിറ്റുകളെ ചെറുകിട സംരംഭങ്ങളെന്ന് നിര്‍വചിക്കം.
3) 75 കോടിക്ക് മുകളിലും 250 കോടിക്ക് താഴേയും വാര്‍ഷിക വിറ്റുവരവുള്ളവയെ ഇടത്തരം സംരംഭങ്ങളായി കണക്കാക്കും.
4) ഇതിനു പുറമെ വിജ്ഞാപനത്തിലൂടെ കേന്ദ്രഗവണ്‍മെന്റിന് വാര്‍ഷിക വിറ്റുവരവിന്റെ പരിധിയില്‍ മാറ്റം വരുത്താം. എന്നാല്‍ അത് എം.എസ്.എം.ഇ.ഡിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥയുടെ മൂന്നിരട്ടി അധികമാകാന്‍ പാടില്ല.
ഇപ്പോള്‍ എം.എസ്.ഡി.ഇ നിയമം (വകുപ്പ് 7) സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉല്‍പ്പാദനയൂണിറ്റുകളിലും ഫാക്ടറിയിലും യന്ത്രങ്ങങ്ങളിലും സേവനമേഖലയിലാണെങ്കില്‍ ഉപകരണങ്ങളുടെ നിക്ഷേപത്തിന്റെയും അടിസ്ഥാനത്തിലാണ് തരം തിരിക്കുന്നത്. പ്ലാന്റിന്റേയും യന്ത്രങ്ങളുടെയും നിക്ഷേപത്തിന്റെ വ്യവ്‌സഥകള്‍ സംബന്ധിച്ച് സ്വയം പ്രഖ്യാപനം കരാറാക്കികൊടുക്കണം. ആവശ്യമാണെന്ന് കണ്ടാല്‍ അതില്‍ പരിശോധന നടത്താം. കൈമാറ്റ ചെലവിലേക്ക് അത് എത്തിക്കുകയും ചെയ്യും.
വിറ്റുവരവ് ഒരു മാനദണ്ഡമായി നിശ്ചയിച്ച സാഹചര്യത്തില്‍ ഇന്ന് ലഭ്യമാകുന്ന യഥാര്‍ത്ഥ കണക്കുകളുമായി ഇതിനെ ബന്ധിപ്പിക്കാം. ഉദാഹരണത്തിന് ജി.എസ്.ടി ശൃംഖലയും മറ്റ് രീതികളും സ്വീകരിച്ചാല്‍ വിവേചനരഹിതവും സുതാര്യവും ലക്ഷ്യമാനദണ്ഡവും ഉറപ്പാക്കുമെന്ന് മാത്രമല്ല, അത് വര്‍ഗ്ഗീകരണ സംവിധാനത്തെ പുരോഗമനപരവും പരിണാമപരവുമാക്കി തീര്‍ക്കാം. കൂടാതെ ഇതിലൂടെ പരിശോധനയുടെ ആവശ്യകത ഒഴിവാക്കാം. ഇത് പ്ലാന്റ/് യന്ത്രങ്ങള്‍/ഉപകരണങ്ങള്‍, തൊഴില്‍ വ്യവസായം ചെയ്യുന്നത് ലളിതമാക്കുക എന്നിവയുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീകരണത്തിലുള്ള അനിശ്്ചിതത്വം മറികടക്കുന്നതിന് സഹായിക്കും. സാമ്പത്തിക ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ എം.എസ്.എം.ഇ.ഡിയിലെ ഭേദഗതിയെ അവലംബിക്കുകപോലും ചെയ്യാതെ ഇവയെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ വേര്‍തിരിക്കാനും വേണ്ട മെയ്‌വഴക്കവും ഭേദഗതി നല്‍കുന്നുണ്ട്.
വര്‍ഗ്ഗീകരണത്തിനുള്ള മാനദണ്ഡങ്ങളിലുള്ള മാറ്റം വ്യാപാരം ചെയ്യുന്നത് ലളിതമാക്കും. അതിനനുബന്ധിച്ചുള്ള വളര്‍ച്ച രാജ്യത്തെ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭ മേഖലയില്‍ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
***