പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം, 2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എംഎസ്‌സിഎസ്) നിയമപ്രകാരം, വിവിധ സംസ്ഥാനങ്ങൾക്കായുള്ള ദേശീയതല സഹകരണ കയറ്റുമതി സൊസൈറ്റിക്കു രൂപംനൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നൽകി. സഹകരണസ്ഥാപനങ്ങളും അനുബന്ധസ്ഥാപനങ്ങളും ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഏറ്റെടുക്കുന്നതിനുള്ള ‘ഗവണ്മെന്റിന്റെ സർവതോമുഖസമീപനം’ പിന്തുടർന്ന്, കയറ്റുമതിയുമായി ബന്ധപ്പെട്ട നയങ്ങൾ, പദ്ധതികൾ, ഏജൻസികൾ എന്നിവയിലൂടെ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ, പ്രത്യേകിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും വാണിജ്യ-വ്യവസായവകുപ്പിന്റെ വാണിജ്യവകുപ്പിന്റെയും, പിന്തുണയോടെയാകുംസൊസൈറ്റിക്കു രൂപംകൊടുക്കുക.
കയറ്റുമതി നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംഘടനയായി പ്രവർത്തിച്ച്, നിർദിഷ്ട സൊസൈറ്റി സഹകരണമേഖലയിൽനിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകും. ആഗോളവിപണിയിൽ ഇന്ത്യൻ സഹകരണസംഘങ്ങളുടെ കയറ്റുമതി സാധ്യതകൾ തുറക്കാൻ ഇതു സഹായിക്കും. കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെയും കേന്ദ്രഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെ നയങ്ങളുടെയും ആനുകൂല്യങ്ങൾ ‘ഗവണ്മെന്റിന്റെ സർവതോമുഖസമീപനം’ മുഖേന കേന്ദ്രീകൃതമായി ലഭ്യമാക്കുന്നതിനും നിർദിഷ്ട സൊസൈറ്റി സഹകരണസംഘങ്ങളെ സഹായിക്കും. സഹകരണസംഘങ്ങളുടെ സമഗ്ര വളർച്ചാമാതൃകയിലൂടെ “സഹകരണത്തിലൂടെ സമൃദ്ധി” എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇതു സഹായിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലൂടെ മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിലൂടെയും മിച്ചസാമഗ്രികൾ വിതരണംചെയ്യുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതം വഴിയും അംഗങ്ങൾക്കു പ്രയോജനംലഭിക്കും.
നിർദിഷ്ട സൊസൈറ്റിവഴിയുള്ള ഉയർന്ന കയറ്റുമതി, വിവിധ തലങ്ങളിൽ സഹകരണസംഘങ്ങളുടെ ചരക്ക്-സേവന ഉൽപ്പാദനം വർധിപ്പിക്കും. അതിലൂടെ സഹകരണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചരക്കുകളുടെ സംസ്കരണവും അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സഹകരണ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിക്കുന്നത്, “മേക്ക് ഇൻ ഇന്ത്യ”ക്കു പ്രോത്സാഹനമേകുകയും സ്വയംപര്യാപ്ത ഭാരതത്തിലേക്കു നയിക്കുകയും ചെയ്യും.
–ND–
The cooperatives sector plays a pivotal role in creating a stronger economy and furthering rural development. In this context, the Cabinet has taken a crucial decision which will further our vision of 'Sahakar Se Samriddhi.' https://t.co/24HwUxWUoa
— Narendra Modi (@narendramodi) January 11, 2023