Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

19 പേരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു; പ്രകാശ് ജാവദേക്കറിന് ക്യാബിനറ്റ് റാങ്ക്

19 പേരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു; പ്രകാശ് ജാവദേക്കറിന് ക്യാബിനറ്റ് റാങ്ക്


പ്രകാശ് ജാവദേക്കറിന് ക്യാബിനറ്റ് റാങ്ക്

പുതിയ 15 മന്ത്രിമാര്‍ പാര്‍ലമെന്ററി രംഗത്തെ പരിചയസമ്പന്നര്‍; 10 പേര്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ പ്രവര്‍ത്തിച്ചവര്‍;

ഒമ്പതു പേര്‍ ബിരുദാനന്തര ബിരുദ ധാരികള്‍ and 7 Graduates

19 സഹമന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിക്കപ്പെട്ടു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്ന ശ്രീ. പ്രകാശ് ജാവദേക്കറിന് ക്യാബിനറ്റ് റാങ്ക് നല്‍കി. 20 പേര്‍ക്കും രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

10 സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരാണ് പുതിയ 19 മന്ത്രിമാര്‍. ഇതില്‍ 15 പേര്‍ക്ക് പാര്‍ലമെന്റിലോ സംസ്ഥാന നിയമസഭകളിലോ പ്രവൃത്തിപരിചയമുണ്ട്. 10 പേര്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളില്‍ മന്ത്രിമാരായോ ഉദ്യോഗസ്ഥരായോ പ്രവര്‍ത്തിച്ചവരാണ്.

പുതിയ മന്ത്രിമാരില്‍ ഒന്‍പതു പേര്‍ ബിരുദാനന്തര ബിരുദധാരികളും ഏഴു പേര്‍ ബിരുദധാരികളും ആണ്. ഏഴു പേര്‍ക്കു നിയമത്തിലാണു ബിരുദം. രണ്ടു പേര്‍ ബിസിനസ് ബിരുദം നേടിയവരും ഒരാള്‍ ഡോക്ടറുമാണ്.

പുതിയ മന്ത്രിമാരുടെ ജീവിതരേഖകള്‍::

പുതിയ ക്യാബിനറ്റ് മന്ത്രി :

പുതിയ ക്യാബിനറ്റ് മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍

ജനനസ്ഥലം: മഹാരാഷ്ട്രയിലെ പൂനെ

ജനനത്തീയതി: 1951 ജനുവരി 30

വിദ്യാഭ്യാസ യോഗ്യത: ബി.കോം

മണ്ഡലം: മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1990-2002 കാലഘട്ടത്തില്‍ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം. 2008 മുതല്‍ രാജ്യസഭാംഗം

ഭരണപരിചയം: 2014 നവംബര്‍ മുതല്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. 2014 മെയ് മുതല്‍ നവംബര്‍ വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെയും പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. 1995-99 കാലത്ത് മഹാരാഷ്ട്ര സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ്

സഹമന്ത്രിമാര്‍

പേര്: ശ്രീ. ഫഗന്‍ സിങ് കുലസ്ഥെ

ജനനസ്ഥലം: മധ്യപ്രദേശ് മാണ്ഡ്‌ലയിലെ ബാര്‍ബതി

ജനനത്തീയതി: 1959 മെയ് 18

വിദ്യാഭ്യാസ യോഗ്യത: എം.എ., ബി.എഡ്., എല്‍എല്‍.ബി.

മണ്ഡലം: മാണ്ഡ്‌ല (എസ്.ടി.) ലോക്‌സഭാ മണ്ഡലത്തിലെ എം.പി.

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1996നും 2004നും ഇടയില്‍ നാലു തവണ ലോക്‌സംഭാംഗമായിരുന്നു. 2012-14ല്‍ രാജ്യസഭാംഗം.

പേര്: ശ്രീ. എസ്.എസ്.അലുവാലിയ

ജനനസ്ഥലം: പശ്ചിമബംഗാള്‍ ബര്‍ദ്വനിലെ ജെകെ നഗര്‍

ജനനത്തീയതി: 1951 ജൂലൈ നാല്

വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി., എല്‍എല്‍.ബി.

മണ്ഡലം: ഡാര്‍ജിലിങ് ലോക്‌സഭാ മണ്ഡലത്തിലെ എം.പി.

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1986ലും 1992ലും 2000ലും 2006ലും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

ഭരണപരിചയം: 1995 സെപ്റ്റംബര്‍ മുതല്‍ 1996 മെയ് വരെ നഗരവികസനം, തൊഴില്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി

പേര്: ശ്രീ. രാജന്‍ ഗൊഹെയ്ന്‍

ജനനസ്ഥലം: നാഗോണ്‍, ആസാം

ജനനത്തീയതി: 1950 നവംബര്‍ 26

വിദ്യാഭ്യാസ യോഗ്യത: ബി.എ., എല്‍എല്‍.ബി.

മണ്ഡലം: ആസാമിലെ നൗഗോംഗ് ലോക്‌സഭാ മണ്ഡലത്തിലെ എം.പി.

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1999 മുതല്‍ ഇതു നാലാം തവണയാണു ലോക്‌സഭാംഗം ആകുന്നത്.

പേര്: ശ്രീ. സി.ആര്‍.ചൗധരി

ജനനസ്ഥലം: രാജസ്ഥാന്‍ നഗോറിലെ ധന്ധ്‌ലാസ്

ജനനത്തീയതി: 1948 മാര്‍ച്ച് ഒന്ന്

വിദ്യാഭ്യാസ യോഗ്യത: എം.എ.

മണ്ഡലം: നഗോറില്‍നിന്ന് ആദ്യമായി ലോക്‌സഭാംഗമായി

ഭരണരംഗത്തെ പരിചയം: രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്നു

പേര്: മാന്‍സുഖ് ലക്ഷ്മണ്‍ ഭായ് മാണ്ഡവീയ

ജനനസ്ഥലം: ഗുജ്‌റാത്ത് ഭാവ്‌നഗറിലെ ഹാനോള്‍

ജനനത്തീയതി: 1972 ജൂണ്‍ ഒന്ന്

വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കന്‍ഡറി

മണ്ഡലം: 2012 മുതല്‍ രാജ്യസഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 2002 മുതല്‍ 2007 വരെ ഗുജറാത്ത് നിയമസഭാംഗം

പേര്: ശ്രീ. വിജയ് ഗോയല്‍

ജനനസ്ഥലം: ഡെല്‍ഹി

ജനനത്തീയതി: 1954 ജനുവരി നാല്

വിദ്യാഭ്യാസ യോഗ്യത: എം.കോം, എല്‍എല്‍.ബി.

മണ്ഡലം: രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 11, 12, 13 ലോക്‌സഭകളില്‍ ഡെല്‍ഹിയിലെ സദര്‍, ചാന്ദ്‌നി ചൗക്ക് മണ്ഡലങ്ങളില്‍നിന്നുള്ള എം.പിയായിരുന്നു

ഭരണപരിചയം: തൊഴില്‍, പാര്‍ലമെന്ററി കാര്യം, സ്ഥ്തിവിവരക്കണക്ക്, പദ്ധതിനടത്തിപ്പ്, യുവജനകാര്യം, കായികം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു

പേര്: ശ്രീ. അര്‍ജുന്‍ റാം മേഘ്‌വാള്‍

ജനനസ്ഥലം: രാജസ്ഥാന്‍ ബിക്കാനീറിലെ കിഷ്മിദേഷാര്‍ ഗ്രാമം

ജനനത്തീയതി: 1953 ഡിസംബര്‍ 20

വിദ്യാഭ്യാസ യോഗ്യത: എം.എ., എല്‍എല്‍.ബി., എം.ബി.എ.

മണ്ഡലം: രാജസ്ഥാന്‍ ബിക്കാനീര്‍ (എസ്.സി.) മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 15ാം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു

ഭരണപരിചയം: മുന്‍ ഐ.എ.എസ്. ഓഫീസര്‍

പേര്: ശ്രീ. രാംദാസ് അത്‌വാലെ

ജനനസ്ഥലം: മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ അഗല്‍ഗോണ്‍

ജനനത്തീയതി: 1959 ഡിസംബര്‍ 25

വിദ്യാഭ്യാസ യോഗ്യത: ഡിഗ്രിക്കു കീഴെ

മണ്ഡലം: 2014 മുതല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: രണ്ടു തവണ ലോക്‌സഭാംഗം

പേര്: ശ്രീമതി അനുപ്രിയ സിങ് പട്ടേല്‍

ജനനസ്ഥലം: യുപിയിലെ കാണ്‍പൂര്‍

ജനനത്തീയതി: 1981 ഏപ്രില്‍ 21

വിദ്യാഭ്യാസ യോഗ്യത: ബി.എ., എം.ബി.എ.

മണ്ഡലം: യു.പിയിലെ മിര്‍സാപ്പൂരില്‍നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 2012-14ല്‍ യു.പി. നിയമസഭാംഗം

പേര്: അനില്‍ മാധവ് ദാവേ

ജനനസ്ഥലം: മധ്യപ്രദേശ് ഉജ്ജയിനിലെ ബര്‍നഗര്‍

ജനനത്തീയതി: 1956 ജൂലൈ ആറ്

വിദ്യാഭ്യാസ യോഗ്യത: എം.കോം

മണ്ഡലം: മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 2009ലും 2010ലും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

പേര്: ശ്രീ. പി.പി.ചൗധരി

ജനനസ്ഥലം: രാജസ്ഥാന്‍ ജോധ്പൂരിലെ ഭാവി

ജനനത്തീയതി: 1953 ജൂലൈ 12

വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി., എല്‍എല്‍.ബി.

മണ്ഡലം: പാലി

പേര്: ഡോ. സുഭാഷ് രാമറാവു ഭാംറെ

ജനനസ്ഥലം: മഹാരാഷ്ട്ര ധൂലെയിലെ മാല്‍പൂര്‍

ജനനത്തീയതി: 1953 സെപ്റ്റംബര്‍ 11

വിദ്യാഭ്യാസ യോഗ്യത: എം.ബി.ബി.എസ്., എം.എസ്. (ജനറല്‍ സര്‍ജറി ആന്‍ഡ് സൂപ്പര്‍ സ്‌പെഷലൈസേഷന്‍- ഓങ്കോ-സര്‍ജന്‍)

പഠനം: മുംബൈ ഗ്രാന്റ് മെഡിക്കല്‍ കോളജ്, മുംബൈ ജെ.ജെ. ഹോസ്പിറ്റല്‍, മുംബൈ ടാറ്റ കാന്‍സര്‍ ഹോസ്പിറ്റല്‍

മണ്ഡലം: ധൂലെ

പേര്: എം.ജെ.അക്ബര്‍

ജനനസ്ഥലം: കൊല്‍ക്കത്ത

ജനനത്തീയതി: 1951 ജനുവരി 11

വിദ്യാഭ്യാസ യോഗ്യത: കല്‍ക്കട്ട പ്രസിഡന്‍സി കോളജില്‍നിന്ന് ബി.എ.ഇംഗ്ലീഷ് (ഓണേഴ്‌സ്)

മണ്ഡലം: ഝാര്‍ഖണ്ഡില്‍നിന്നുള്ള രാജ്യസഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1989 മുതല്‍ 1991 വരെ കിഷന്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു.

പേര്: ശ്രീ. രമേഷ് ചന്ദപ്പ ജിഗജിനാഗി

ജനനസ്ഥലം: കര്‍ണാടക ബീജാപ്പൂരിലെ അഥര്‍ഗ

ജനനത്തീയതി: 1952 ജൂണ്‍ 28

വിദ്യാഭ്യാസ യോഗ്യത: ബി.എ.

മണ്ഡലം: കര്‍ണാടകയിലെ ബീജാപ്പൂര്‍

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1998 മുതല്‍ അഞ്ചു തവണ ലോക്‌സഭാംഗം. 1983 മുതല്‍ 1998 വരെ മൂന്നു തവണ കര്‍ണാടക നിയമസഭാംഗം

ഭരണപരിചയം: ആഭ്യന്തരം, എക്‌സൈസ് വകുപ്പുകളുട ചുമതലയുള്ള സഹമന്ത്രി, കര്‍ണാടക ഗവണ്‍മെന്റില്‍ സാമൂഹ്യസുരക്ഷ, റവന്യൂ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി

പേര്: ശ്രീ. ജസ്വന്ത്‌സിന്‍ സുമന്‍ഭായ് ഭാഭോര്‍

ജനനസ്ഥലം: ഗുജറാത്ത് ദഹോഡിലെ ദാസാ

ജനനത്തീയതി: 1966 ഓഗസ്റ്റ് 22

വിദ്യാഭ്യാസ യോഗ്യത: ബി.എ.

മണ്ഡലം: ദാഹോഡ്, ഗുജറാത്ത്

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1995നും 2014നും ഇടയില്‍ അഞ്ചു തവണ ഗുജറാത്ത് നിയമസഭാംഗം

ഭരണപരിചയം: ഗുജറാത്ത് ഗവണ്‍മെന്റില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് ഡെപ്യൂട്ടി മന്ത്രി, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, വനം-പരിസ്ഥിതി, ഗോത്രവിഭാഗ വികസനം, ഗ്രാമീണ വികസനം, തൊഴില്‍, പഞ്ചായത്ത്-ഗ്രാമീണ പാര്‍പ്പിട വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയോടു കൂടിയ സഹമന്ത്രി

പേര്: ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ

ജനനസ്ഥലം: യു.പി. ഘാസിയാപ്പൂരിലെ പാഘപ്പൂര്‍

ജനനത്തീയതി: 1957 ഒക്ടോബര്‍ 15

വിദ്യാഭ്യാസ യോഗ്യത: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ജേണലിസത്തില്‍ എം.എയും പി.എച്ച്ഡിയും

മണ്ഡലം: ചന്ദൗളി, ഉത്തര്‍പ്രദേശ്

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1991-92ലും 1996-2002ലും യു.പി. നിയമസഭാംഗം

ഭരണപരിചയം: ഉത്തര്‍പ്രദേശ് ഗവണ്‍മെന്റില്‍ പാര്‍പ്പിടം-നഗരവികസന വകുപ്പിന്റെയും ആസൂത്രണം, പഞ്ചായത്തീരാജ് വകുപ്പിന്റെയും ചുമതലയോടുകൂടിയ സഹമന്ത്രി

പേര്: ശ്രീ. പര്‍സോത്തം രുപാല

ജനനസ്ഥലം: ഗുജറാത്ത് അമ്‌റേലിയിലെ ഇസ്‌വാരിയ

ജനനത്തീയതി: 1954 ഒക്ടോബര്‍ ഒന്ന്

വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി., ബി.എഡ്.

മണ്ഡലം: 2016 ജൂണ്‍ മുതല്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗം

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 2008-09 കാലത്ത് രാജ്യസഭാംഗം. 1991 മുതല്‍ മൂന്നു തവണ തുടര്‍ച്ചയായി ഗുജറാത്ത് നിയമസഭാംഗം

ഭരണപരിചയം: ഗുജറാത്ത് ഗവണ്‍മെന്റില്‍ നര്‍മദ, ജലസേചനം, ജലവിതരണം, കൃഷി വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി

പേര്: ശ്രീ. അജയ് താംത

ജനനസ്ഥലം: ഉത്തരാഖണ്ഡിലെ അല്‍മോറ

ജനനത്തീയതി: 1972 ജൂലൈ 16

വിദ്യാഭ്യാസ യോഗ്യത: ഇന്‍ര്‍മീഡിയറ്റ് (ശാസ്ത്രം)

മണ്ഡലം: ഉത്തരാഖണ്ഡിലെ അല്‍മോറ(എസ്.സി.) മണ്ഡലത്തില്‍നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 2007-12ലും 2012-14ലും ഉത്തരാഖണ്ഡ് നിയമസഭാംഗമായി

ഭരണപരിചയം: ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ 2008-09ല്‍ ക്യാബിനറ്റ് മന്ത്രിയും 2007-08ല്‍ സഹമന്ത്രിയും ആയി പ്രവര്‍ത്തിച്ചു

പേര്: ശ്രീമതി കൃഷ്ണ രാജ്

ജനനസ്ഥലം: യു.പിയിലെ ഫൈസാബാദ്

ജനനത്തീയതി: 1967 ഫെബ്രുവരി 22

വിദ്യാഭ്യാസ യോഗ്യത: അവധ് സര്‍വകലാശാലയില്‍നിന്നുള്ള എം.എ.

മണ്ഡലം: യു.പിയിലെ ഷാജഹാന്‍പൂര്‍ (എസ്.സി.) മണ്ഡലത്തില്‍നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി

പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം: 1992-2002ലും 2007-2012ലുമായി രണ്ടു തവണ ഉത്തര്‍പ്രദേശ് നിയമസഭാംഗമായി.