ആസിയാന്റെ നിലവിലെ ചെയർമാനായ ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 18-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്തു. വെർച്വലായി നടന്ന ഉച്ചകോടി ആസിയാൻ അംഗരാജ്യങ്ങളിലെ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ് നടന്നത്.
ഇന്ത്യ-ആസിയാൻ പങ്കാളിത്തത്തിന്റെ 30-ാം വാർഷികത്തിന്റെ നാഴികക്കല്ല് ഉയർത്തിക്കാട്ടി നേതാക്കൾ 2022-നെ ഇന്ത്യ-ആസിയാൻ സൗഹൃദ വർഷമായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയിലും വിശാലമായ ഇന്തോ-പസഫിക് വീക്ഷണത്തിനായുള്ള ഇന്ത്യയുടെ ദർശനത്തിലും ആസിയാൻ കേന്ദ്രീകൃതമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ആസിയാൻ ഔട്ട്‌ലുക്ക് ഫോർ ദി ഇൻഡോ-പസഫിക് (എഒഐപി), ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് (ഐപിഒഐ) എന്നിവയ്‌ക്കിടയിലുള്ള സമന്വയത്തിന്റെ അടിസ്ഥാനത്തിൽ, മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-ആസിയാൻ സംയുക്ത പ്രസ്താവന അംഗീകരിച്ചതിനെ പ്രധാനമന്ത്രിയും ആസിയാൻ നേതാക്കളും സ്വാഗതം ചെയ്തു.
മേഖലയിലെ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയും ഇക്കാര്യത്തിൽ ആസിയാൻ സംരംഭങ്ങൾക്കുള്ള പിന്തുണ ആവർത്തിച്ച് പറയുകയും ചെയ്തു. മ്യാൻമറിനായുള്ള ആസിയാൻ മാനുഷിക സംരംഭത്തിന് 200,000 ഡോളർ മൂല്യമുള്ള മെഡിക്കൽ സപ്ലൈകളും ആസിയാൻ കോവിഡ് -19 പ്രതികരണ നിധിയിലേക്ക് 1 മില്യൺ യുഎസ് ഡോളറും ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്.
ഇന്ത്യ-ആസിയാൻ കണക്റ്റിവിറ്റി ഭൗതിക, ഡിജിറ്റൽ തലങ്ങളിലും , ജനങ്ങൾ തമ്മിലും വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള വീക്ഷണങ്ങൾ നേതാക്കൾ കൈമാറി. ഇന്ത്യ-ആസിയാൻ സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ആസിയാൻ സാംസ്കാരിക പൈതൃക പട്ടിക സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വ്യാപാരത്തിലും നിക്ഷേപത്തിലും, കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനായി വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രാധാന്യവും ഇക്കാര്യത്തിൽ ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ നവീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.
വാക്‌സിൻ വിതരണത്തിനൊപ്പം നിലവിലെ കോവിഡ് -19 മഹാമാരി സമയത്ത് ഈ മേഖലയിൽ വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ആസിയാൻ നേതാക്കൾ അഭിനന്ദിച്ചു. ഇൻഡോ-പസഫിക്കിലെ ആസിയാൻ കേന്ദ്രീകരണത്തിനുള്ള ഇന്ത്യയുടെ പിന്തുണയെ അവർ സ്വാഗതം ചെയ്തു. മേഖലയിൽ കൂടുതൽ ഇന്ത്യ-ആസിയാൻ സഹകരണം പ്രതീക്ഷിക്കുന്നതായി സംയുക്ത പ്രസ്താവനയിലൂടെ നേതാക്കൾ പറഞ്ഞു.
ദക്ഷിണ ചൈനാ കടലും ഭീകരവാദവും ഉൾപ്പെടെയുള്ള പൊതുതാൽപ്പര്യവും ആശങ്കയുമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ, പ്രത്യേകിച്ച് സമുദ്ര നിയമങ്ങൾ സംബന്ധിച്ച ഐക്യ രാഷ്ട്ര കൺവെൻഷൻ എന്നിവ പാലിക്കുന്നത് ഉൾപ്പെടെ മേഖലയിൽ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ക്രമം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ദക്ഷിണ ചൈനാ കടലിൽ സമാധാനം, സ്ഥിരത, സുരക്ഷ, സുരക്ഷ എന്നിവ നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നാവിഗേഷൻ സ്വാതന്ത്ര്യവും രാജ്യങ്ങളുടെ മുകളിലൂടെയുള്ള വിമാനയാത്ര ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾ എടുത്തു് പറഞ്ഞു.
ഇന്ത്യയും ആസിയാനും ആഴമേറിയതും ശക്തവും ബഹുമുഖവുമായ ബന്ധം പങ്കിടുന്നു, 18-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി ഈ ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യാനും ഇന്ത്യ-ആസിയാൻ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവിയിലേക്ക് ഉയർന്ന തലത്തിൽ ദിശാബോധം നൽകാനും അവസരമൊരുക്കി.
Addressing the India-ASEAN Summit. https://t.co/OaQazNtC2A
— Narendra Modi (@narendramodi) October 28, 2021
इतिहास गवाह है कि भारत और आसियान के बीच हजारों साल से जीवंत संबंध रहे हैं।
— PMO India (@PMOIndia) October 28, 2021
इनकी झलक हमारे साझा मूल्य, परम्पराएँ, भाषाएँ, ग्रन्थ, वास्तुकला, संस्कृति, खान-पान, दिखाते हैं।
और इसलिए आसियान की unity और centrality भारत के लिए सदैव एक महत्वपूर्ण प्राथमिकता रही है: PM @narendramodi
वर्ष 2022 में हमारी पार्टनरशिप के 30 वर्ष पूरे होंगे।
— PMO India (@PMOIndia) October 28, 2021
भारत भी अपनी आज़ादी के 75 वर्ष पूरे करेगा।
मुझे बहुत हर्ष है कि इस महत्वपूर्ण पड़ाव को हम 'आसियान-भारत मित्रता वर्ष' के रूप में मनाएंगे: PM @narendramodi
Attended the 18th ASEAN-India Summit today. Exchanged views with ASEAN partners on regional and global issues. India values its Strategic Partnership with ASEAN. To commemorate 30 years of ASEAN-India Partnership, we decided to celebrate 2022 as 'India-ASEAN Friendship Year'.
— Narendra Modi (@narendramodi) October 28, 2021