Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

17-ാമത് ആസിയാന്‍ വിര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നല്കിയ പ്രസ്താവന

17-ാമത് ആസിയാന്‍ വിര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നല്കിയ പ്രസ്താവന


നമസ്‌തെ,

വിയറ്റ്‌നാം പ്രധാനമന്ത്രി ആദരണീയനായ ഗ്യൂയെന്‍ സുവോണ്‍ ഫുക്, ബഹുമാന്യരെ
 

പതിവുപോലെ നമുക്ക് പരസ്പരം കൈകള്‍ പിടിച്ചുകൊണ്ടുള്ള നമ്മുടെ പരമ്പരാഗത കുടുംബ ഫോട്ടോ ഇക്കുറി സാധിക്കില്ല. എന്നാലും നേരിട്ടല്ലെങ്കിലും വിഡിയോ കോണ്‍ഫറണ്‍സ് വഴി നമുക്ക് ഒന്നിച്ചു ചേരാന്‍ സാധിച്ചതില്‍  ഞാന്‍ സന്തുഷ്ടനാണ്.

 

ആദ്യമായി,  ആസിയാന്റെ നിലവിലുള്ള അധ്യക്ഷ സ്ഥാനിയായ വിയറ്റ്‌നാമിനെയും ആസിയാനിലെ ഇന്ത്യയുടെ ഇപ്പോഴത്തെ ഏകോപന രാജ്യമായ തായ്‌ലന്റിനെയും എനിക്ക് ശ്ലാഘിക്കാതിരിക്കാനാവില്ല. കോവിഡിന്റെ വേദനാജനകമായ പ്രശ്‌നങ്ങള്‍ക്കിടയിലും നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നു.

 

ബഹുമാന്യരെ,

നാം പങ്കുവച്ചിട്ടുള്ള  നമ്മുടെ സമ്പന്നമായ ചരിത്ര, ഭൂമിശാസ്ത്ര, സാംസ്‌കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ആസിയാമായുള്ള നയതന്ത്ര പങ്കാളിത്തം. തുടക്കം മുതല്‍ തന്നെ ആസിയാന്‍ സംഘടന ആക്ട് ഈസ്റ്റ് പോളിസി (കിഴക്കന്‍ പ്രവര്‍ത്തന നയം) യുടെ കേന്ദ്ര സ്ഥാനമാണ്.

 

ഇന്ത്യയും ഇന്ത്യാ പസഫിക് സാമുദ്രിക സംരംഭവും,  ആസിയാന്റെ ഇന്ത്യാ പസഫിക് വീക്ഷണവും തമ്മിലും ഗാഢമായ അടുപ്പം ഉണ്ട്. ഗാഢവും ഉത്തരവാദിത്വ പൂര്‍ണവുമായ ആസിയാന്‍  എല്ലാ മേഖലയുടെയും വളര്‍ച്ചയ്ക്കും  സുരക്ഷയ്ക്കും അത്യാവശ്യമാണ് എന്നു നാം വിശ്വസിക്കുന്നു.

 

ഇന്ത്യയെയും ആസിയാന്‍ രാജ്യങ്ങളെയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന – മൂര്‍ത്തവും, സാമ്പത്തികവും, സാമൂഹികവും, ഡിജിറ്റലും, ധനപരവും, സാമുദ്രികവുമായ  സംരംഭങ്ങളാണ് നമ്മുടെ മുഖ്യ പരിഗണന.

 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട്  ഈ മേഖലകളിലെല്ലാം നാം വളരെ അടുത്ത് എത്തി കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ചര്‍ച്ച വിഡിയോ കോണ്‍ഫറണ്‍സില്‍ കൂടിയാണ് സംഭവിക്കുന്നതെങ്കിലും നമ്മുടെ ഭിന്നതകള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ സാധിക്കുന്നത് നേട്ടമാണ്.

 

  ഇന്നത്തെ ചര്‍ച്ചയ്ക്ക് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു

 

***