Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

17 ഭാഷകളിലായി 10 ലക്ഷത്തിലധികം തവണ കളിച്ച ലോകത്തിലെ ഏറ്റവും വലിയ ക്വിസുകളിൽ ഒന്നായ ജിജ്ഞാസ വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യയുടെ പൗരാണിക നാഗരിക മൂല്യങ്ങൾ, അതിന്റെ  സംസ്കാരങ്ങളുടെ പരിണാമം, സമ്പന്നമായ ഭൂതകാലവും മഹത്വപൂർണ്ണമായ ധാർമ്മികതയും എന്നിവയെക്കുറിച്ച് 17 ഭാഷകളിലായി 10 ലക്ഷത്തിലധികം തവണ കളിച്ച ലോകത്തിലെ ഏറ്റവും വലിയ ക്വിസുകളിലൊന്നായ ജിജ്ഞാസയിലെ വിജയികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ജിജ്ഞാസയിലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. യുവജനങ്ങളിൽ നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ഒരു ശ്രമമായിരുന്നു ഇത്. ഈ ക്വിസിന് ഇത്രയും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമുണ്ട്.”

ND