Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

14-ാമത് ഇന്ത്യ – ഫ്രാൻസ് സി ഇ ഒ ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

14-ാമത് ഇന്ത്യ – ഫ്രാൻസ് സി ഇ ഒ ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


പാരീസിൽ ഇന്ന് നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണും സംയുക്തമായി അഭിസംബോധന ചെയ്തു. പ്രതിരോധം, എയ്‌റോസ്‌പേസ്, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ, നൂതന ഉൽപ്പാദനം,നിർമിതബുദ്ധി, ലൈഫ് സയൻസസ്, ക്ഷേമവും ജീവിതശൈലിയും, ഭക്ഷണം, ആതിഥ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുഭാഗങ്ങളിൽ നിന്നും വൈവിധ്യമാർന്ന കമ്പനികളിൽ നിന്നുള്ള സി ഇ ഒമാരെ ഫോറം ഒരുമിച്ച് കൊണ്ടുവന്നു. 

ഇന്ത്യ-ഫ്രാൻസ് ബിസിനസ്സ്, സാമ്പത്തിക സഹകരണം വികസിച്ചുകൊണ്ടിരിക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ  പങ്കാളിത്തത്തിന് അത് നൽകിയ പ്രചോദനവും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി. സുസ്ഥിര രാഷ്ട്രീയ വ്യവസ്ഥയും പ്രവചനാത്മക നയ ആവാസവ്യവസ്ഥയും അടിസ്ഥാനമാക്കി, ആഗോള നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ ആകർഷണീയത അദ്ദേഹം എടുത്തുപറഞ്ഞു. സമീപകാല ബജറ്റ് പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിക്കവെ, ഇൻഷുറൻസ് മേഖല ഇപ്പോൾ 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായും,  സിവിൽ – ആണവോർജ്ജ മേഖല എസ്എംആർ, എഎംആർ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വകാര്യ പങ്കാളിത്തത്തിനായും തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കസ്റ്റംസ് നിരക്ക് ഘടന യുക്തിസഹമാക്കുകയും ജീവിതം സുഗമമാക്കുന്നതിന് ലളിതമായ ആദായനികുതി കോഡ് കൊണ്ടുവരുകയും ചെയ്തു. പരിഷ്കാരങ്ങൾ തുടരുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, വിശ്വാസാധിഷ്ഠിത സാമ്പത്തിക ഭരണം സ്ഥാപിക്കുന്നതിനുള്ള റെഗുലേറ്ററി പരിഷ്കാരങ്ങൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ മനോഭാവത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് നിയമപരമായി അനുവർത്തിക്കേണ്ട 40,000-ത്തിലധികം കാര്യങ്ങൾ യുക്തിസഹമാക്കി.

പ്രതിരോധം, ഊർജ്ജം, ഹൈവേ, സിവിൽ ഏവിയേഷൻ, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, ഫിൻടെക്, സുസ്ഥിര വികസന മേഖലകളിൽ ഇന്ത്യൻ വളർച്ചയുടെ കഥ വെളിവാക്കുന്ന അപാരമായ അവസരങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രി ഫ്രഞ്ച് കമ്പനികളെ ക്ഷണിച്ചു. ഇന്ത്യയുടെ കഴിവുകൾ, കഴിവുകൾ, നവീകരണം, പുതുതായി ആരംഭിച്ച എഐ, സെമികണ്ടക്ടർ, ക്വാണ്ടം, ക്രിട്ടിക്കൽ മിനറൽസ്, ഹൈഡ്രജൻ ദൗത്യങ്ങൾ എന്നിവയിലുള്ള ആഗോള മതിപ്പും താൽപ്പര്യവും അടിവരയിട്ടുകൊണ്ട്, പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയെ പങ്കാളികളാക്കാൻ അദ്ദേഹം ഫ്രഞ്ച് സംരംഭങ്ങളോട് ആഹ്വാനം ചെയ്തു. ഈ മേഖലകളിൽ സജീവമായ ഇടപെടലിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു, നവീകരണം, നിക്ഷേപം, സാങ്കേതികവിദ്യാധിഷ്ഠിത പങ്കാളിത്തം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചു. പ്രധാനമന്ത്രിയുടെ പൂർണ്ണ പ്രസ്താവനകൾ ഇവിടെ കാണാം

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, ഫ്രാൻസിന്റെ യൂറോപ്പ് & വിദേശകാര്യ മന്ത്രി ശ്രീ. ജീൻ-നോയൽ ബാരറ്റ്, ഫ്രാൻസിന്റെ സാമ്പത്തിക, ധനകാര്യ, വ്യാവസായിക, ഡിജിറ്റൽ വകുപ്പ്  മന്ത്രി ശ്രീ. എറിക് ലോംബാർഡ് എന്നിവർക്കൊപ്പം ഫോറത്തെ അഭിസംബോധന ചെയ്തു.

5. യോഗത്തിൽ പങ്കെടുത്ത ഇരുവിഭാഗങ്ങളിലെയും സി ഇ ഒമാർ:

ഇന്ത്യൻ വിഭാഗം

1

ജൂബിലിയന്റ് ഫുഡ്‌സ്‌വർക്ക്‌സ്/ജൂബിലിയന്റ് ലൈഫ് സയൻസസ്, ഫുഡ് ആൻഡ് ബിവറേജ്

 

ഹരി ഭാർട്ടിയ, സഹ-ചെയർമാൻ & ഡയറക്ടർ

 

2

സി ഐ ഐ

ചന്ദ്രജിത് ബാനർജി, ഡയറക്ടർ ജനറൽ

 

3

 

തിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ), റെയിൽവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ

 

 

ഉമേഷ് ചൗധരി, വൈസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ

 

4

ഭാരത് ലൈറ്റ് & പവർ പ്രൈവറ്റ് ലിമിറ്റഡ്, (റിന്യൂവബിൾ എനർജി)

 

 

 

 

തേജ്പ്രീത് ചോപ്ര, പ്രസിഡന്റ് & സിഇഒ

 

5

പി മഫത്‌ലാൽ ഗ്രൂപ്പ്, ടെക്‌സ്റ്റൈൽസ് ആൻഡ് ഇൻഡസ്ട്രിയൽ പ്രോഡക്‌ട്‌സ്

 

വിശാദ് മഫത്‌ലാൽ, ചെയർമാൻ

 

6

.ബോട്ട്, കൺസ്യൂമർ ഇലക്ട്രോണിക്‌സ് (വെയറബിൾസ്)

 

 

അമൻ ഗുപ്ത, സഹ-സ്ഥാപകൻ

 

 

ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (ഡിഐസിസിഐ), ബിസിനസ് അഡ്വക്കസി ആൻഡ് ഇൻക്ലൂഷൻ

 

മിലിന്ദ് കാംബ്ലെ, സ്ഥാപകൻ/ചെയർമൻ

 

8

 

.സ്കൈറൂട്ട് എയ്‌റോസ്‌പേസ്, എയ്‌റോസ്‌പേസ് & സ്‌പേസ് ആൻഡ് ടെക്‌നോളജി

 

 

പവൻ കുമാർ ചന്ദന, സഹസ്ഥാപക

9

അഗ്നികുൽ, എയ്‌റോസ്‌പേസ് & സ്‌പേസ് ആൻഡ് ടെക്‌നോളജി

 

ശ്രീനാഥ് രവിചന്ദ്രൻ, സഹസ്ഥാപകൻ & സിഇഒ

 

10

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്

 

 

സുകരൺ സിംഗ്, മാനേജിംഗ് ഡയറക്ടർ

 

11

യുപിഎൽ ഗ്രൂപ്പ്, അഗ്രോകെമിക്കൽ ആൻഡ് അഗ്രിബിസിനസ്

 

 

വിക്രം ഷ്രോഫ്, വൈസ് ചെയർമാൻ & കോ-സിഇഒ

 

12

സുല വൈൻയാർഡ്‌സ്, ഫുഡ് ആൻഡ് ബിവറേജ്

 

 

രാജീവ് സാമന്ത്, സിഇഒ

 

13

ഡൈനാമാറ്റിക് ടെക്‌നോളജീസ് ലിമിറ്റഡ്, എയ്‌റോസ്‌പേസ് & ഡിഫൻസ്, എഞ്ചിനീയറിംഗ്

 

 

ഉദയന്ത് മൽഹൗത്ര, സിഇഒയും മാനേജിംഗ് ഡയറക്ടറും

 

14

ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്‌സ് (ടിസിഇ), എഞ്ചിനീയറിംഗ് ആൻഡ് കൺസൾട്ടിംഗ്

 

അമിത് ശർമ്മ, മാനേജിംഗ് ഡയറക്ടർ & സിഇഒ

 

15

 നൈക, കോസ്‌മെറ്റിക്‌സ് ആൻഡ് കൺസ്യൂമർ ഗുഡ്‌സ്

 

ഫൽഗുനി നയ്യാർ, സി ഇ ഒ

 

  കമ്പനിയുടെ പേര് (വിഭാഗം

 

പേരും പദവിയും

 

 

 

ഫ്രഞ്ച് വിഭാഗം:

1

കമ്പനിയുടെ പേര് (വിഭാഗം)

പേരും പദവിയും

 

2

എയർ ബസ്, എയ്‌റോസ്‌പേസ് & ഡിഫൻസ്

 

 

ഗില്ലൂം ഫൗറി, സിഇഒ

 

3

 

 

എയർ ലിക്വിഡ്, കെമിക്കൽസ്, ഹെൽത്ത് കെയർ, എഞ്ചിനീയറിംഗ്

 

 

ഫ്രാങ്കോയിസ് ജാക്കോ, സി ഇ ഒ & എയർ ലിക്വിഡ് ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് അംഗം

 

4

 

ബ്ലാബ്ലാകാർ, ഗതാഗതം, സേവനങ്ങൾ

 

 

നിക്കോളാസ് ബ്രൂസൺ, സിഇഒ & സഹസ്ഥാപകൻ

 

5

ക്യാപ്ജെമിനി ഗ്രൂപ്പ്, ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ്

 

 

ഐമാൻ എസ്സാറ്റ്, സിഇഒ

 

6

ഡാനോൺ, ഫുഡ് & ബിവറേജസ്

 

 

അന്റോയിൻ ഡി സെയിന്റ്-അഫ്രിക്, സിഇഒ

 

7

ഇഡിഎഫ്, എനർജി, പവർ

 

 

ലൂക്ക് റെമോണ്ട്, ചെയർമാൻ & സിഇഒ

 

8

എജിസ് ഗ്രൂപ്പ്, ആർക്കിടെക്ചർ കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ്

 

 

ലോറന്റ് ജെർമെയ്ൻ, സി ഇ ഒ

 

9

.എഞ്ചി ഗ്രൂപ്പ്, എനർജി, പുനരുപയോഗ ഊർജ്ജം

 

 

കാതറിൻ മക്ഗ്രിഗർ, സിഇഒയും എഞ്ചിഐഇയുടെ ബോർഡ് അംഗവും.

 

10

.ലോറിയൽ, കോസ്‌മെറ്റിക്‌സ് & കൺസ്യൂമർ ഗുഡ്‌സ്

 

 

നിക്കോളാസ് ഹൈറോണിമസ്, സി ഇ ഒ & ഡയറക്ടർ ബോർഡ് അംഗം

 

11

 

 

മിസ്ട്രൽ എഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

 

 

ആർതർ മെൻഷ്, സി ഇ ഒ & സഹസ്ഥാപകനും

 

11

 

 

നേവൽ ഗ്രൂപ്പ്, പ്രതിരോധം, കപ്പൽ നിർമ്മാണം, എഞ്ചിനീയറിംഗ്

 

 

പിയറി എറിക് പോമെല്ലെറ്റ്, ചെയർമാൻ & സി ഇ ഒ

 

12

 പെർനോഡ് റിക്കാർഡ്, ആൽക്കഹോൾ ബിവറേജസ്, എഫ്എംസിജി

 

 

അലക്സാണ്ടർ റിക്കാർഡ്, ചെയർമാൻ & സി ഇ ഒ

 

13

സഫ്രാൻ, എയ്‌റോസ്‌പേസ് & ഡിഫൻസ്

 

 

ഒലിവിയർ ആൻഡ്രിയസ്, സി ഇ ഒ

 

14

 

സെർവിയർ, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ

 

 

ഒലിവിയർ ലോറോ, പ്രസിഡന്റ് & സി ഇ ഒ

 

15

 

ടോട്ടൽ എനർജിസ് എസ്ഇ, എനർജി

 

 

പാട്രിക് പൌയാനെ, ചെയർമാൻ & സി ഇ ഒ

 

 

16

 

വികാറ്റ്, കൺസ്ട്രക്ഷൻ

ഗൈ സിഡോസ്, ചെയർമാൻ & സി ഇ ഒ

 

 

 

 

 

 

 

 

 

 

-NK-