Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ ബഹുമാനപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജയിര്‍ മെസ്സിയാസ് ബോല്‍സനാരോയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


 

11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു ബ്രസീലിയയില്‍ ബഹുമാനപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജയിര്‍ മെസ്സിയാസ് ബോല്‍സനാരോയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
2020ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ബ്രസീല്‍ പ്രസിഡന്റിനെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ക്ഷണം ബ്രസീല്‍ പ്രസിഡന്റ് സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. 
തന്ത്രപരമായ പങ്കാളിത്തം സമഗ്രമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. വ്യാപാരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉപകരണങ്ങള്‍, മൃഗസംരക്ഷണം, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യാ സംവിധാനങ്ങള്‍, ജൈവ ഇന്ധനം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ ബ്രസീലില്‍നിന്നുള്ള നിക്ഷേപ സാധ്യതകളുടെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.  
ഇതിനുള്ള സന്നദ്ധതി അറിയിച്ച ബ്രസീല്‍ പ്രസിഡന്റ്, തനിക്കൊപ്പം വലിയ ബിസിനസ് പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തുമെന്നു വ്യക്തമാക്കി. ബഹിരാകാശം, പ്രതിരോധം തുടങ്ങി മറ്റു മേഖലകളില്‍ സഹകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ പൗരന്‍മാര്‍ക്കു വീസയില്ലാതെ സഞ്ചരിക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.