Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

10 ലക്ഷം പേർക്കുള്ള തൊഴിൽ മേള – നിയമന യജ്ഞത്തിന് ഒക്ടോബർ 22 ന് പ്രധാനമന്ത്രി തുടക്കം കുറിക്കും


10 ലക്ഷം പേർക്കുള്ള നിയമന യജ്ഞമായ  തൊഴിൽ  മേളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ തുടക്കം കുറിക്കും. ചടങ്ങിൽ പുതുതായി നിയമിതരായ 75,000 പേർക്ക് നിയമന പത്രം കൈമാറും. ഈ അവസരത്തിൽ പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും  ചെയ്യും.

രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ  കേന്ദ്ര  ഗവൺമെന്റിന്റെ 38 മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ  ജോലിക്ക് ചേരും.  ഗ്രൂപ്പ് – എ, ഗ്രൂപ്പ് – ബി (ഗസറ്റഡ്), ഗ്രൂപ്പ് – ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് – സി എന്നീ തസ്തികകളിലാണ്  ഇവർ  നിയമിതരാകുന്നത്.  കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, എൽഡിസി, സ്റ്റെനോ, പിഎ,  ആദായ നികുതി ഇൻസ്പെക്ടർമാർ, എം.ടി.എസ്. മുതലായ തസ്തികകളിലാണ് നിയമനം.
മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമേവ , അല്ലെങ്കിൽ യു പി എസ് സി , എസ് എസ സി , റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പോലുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴി മിഷൻ മോഡിലാണ് ഈ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി, തിരഞ്ഞെടുക്കൽ പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതിക വിദ്യ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്.

ND