Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൃദയശസ്ത്രക്രിയാവിദഗ്ധൻ ഡോ. കെ എം ചെറിയാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധൻ ഡോ. കെ എം​ ചെറിയാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“നമ്മുടെ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ ഭിഷഗ്വരരിൽ ഒരാളായ ഡോ. കെ എം ചെറിയാന്റെ വിയോഗം വേദനാജനകമാണ്. ഹൃദ്രോഗശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എല്ലായ്പോഴും മഹത്തരമായി നിലകൊള്ളും. അവ നിരവധി ജീവനുകൾ രക്ഷിക്കുക മാത്രമല്ല, ഭാവിയിലെ ഡോക്ടർമാർക്കു മാർഗനിർദേശം നൽകുകയും ചെയ്യും. സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനും അദ്ദേഹം നൽകിയ ഊന്നൽ എല്ലായ്പോഴും വേറിട്ടുനിൽക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്: പ്രധാനമന്ത്രി നരേന്ദ്ര​ മോദി @narendramodi”
SK 
***