Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 22 ന് ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ പങ്കാളിത്തം പ്രധാനമന്ത്രി സ്വാഗതം ചെയ്തു


സെപ്റ്റംബര്‍ 22 ന് ടെക്‌സാസിലെ ഹൂസ്റ്റണില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് പങ്കെടുമെന്ന വാര്‍ത്തയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിദ്ധ്യം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സവിശേഷമായ സൗഹൃദത്തെയാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരിപാടിയിലെ പ്രസിഡന്റ് ട്രംപിന്റെ പങ്കാളിത്തത്തെ ഒരു സവിശേഷ ഉപചാരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി അത് ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയാണ് കാണിക്കുന്നതെന്നും, അമേരിക്കന്‍ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്നും പറഞ്ഞു.

നേരത്തെ, പരിപാടിയില്‍ പ്രസിഡന്റ് ട്രംപിന്റെ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട് വൈറ്റ്ഹൗസ് പത്രപ്രസ്താവന പുറത്തിറക്കിയിരുന്നു. അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍ നല്‍കാനും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ഊട്ടിയുറപ്പിക്കാനും, ഊര്‍ജ്ജ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നത് ചര്‍ച്ച ചെയ്യാനും ഇത് വലിയൊരവസരമാണെന്ന് പരിപാടിയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്, പത്രപ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്ക് ടെക്‌സാസ് ഇന്ത്യന്‍ ഫോറം ആതിഥ്യമരുളുന്ന സാമൂഹിക ഉച്ചകോടിയാണ് സെപ്റ്റംബര്‍ 22 ഞായറാഴ്ച അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റണില്‍ നടക്കുന്ന ‘ഹൗഡി മോദി- പങ്കുവെക്കുന്ന സ്വപ്‌നങ്ങളും ശോഭനമായ ഭാവിയും’ . അന്‍പതിനായിരത്തിലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.