പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ജപ്പാനിലെ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
അനാച്ഛാദന ചടങ്ങിൽ പങ്കെടുത്ത പ്രമുഖരിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും പാർലമെന്റ് അംഗവുമായ ഹിരോഷിമ സിറ്റി മേയർ ശ്രീ. കസുമി മാറ്റ്സുയി; ഹിരോഷിമ സിറ്റി അസംബ്ലിയുടെ സ്പീക്കർ തത്സുനോരി മൊട്ടാനി, ഹിരോഷിമയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ , ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ; ജപ്പാനിലെ മഹാത്മാഗാന്ധിയുടെ അനുയായികൾ തുടങ്ങിയവർ ഉൾപ്പെടും .
2023 മെയ് 19 മുതൽ 21 വരെ നടക്കുന്ന ജി-7 ഉച്ചകോടിയോടനുബന്ധിച് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനപ്രീതിയുടെയും പ്രതീകമായി ഹിരോഷിമ നഗരത്തിന് ഇന്ത്യൻ ഗവണ്മെന്റ് സമ്മാനിച്ചതാണ് മഹാത്മാഗാന്ധി പ്രതിമ .
42 ഇഞ്ച് ഉയരമുള്ള വെങ്കല പ്രതിമ നിർമ്മിച്ചത് പത്മഭൂഷൺ പുരസ്കാര ജേതാവായ ശ്രീറാം വഞ്ചി സുതാറാമാണ് . പ്രതിദിനം ആയിരക്കണക്കിന് ആളുകൾ – പ്രദേശവാസികളും വിനോദസഞ്ചാരികളും സന്ദർശിക്കുന്ന മോട്ടോയാസു നദിയോട് ചേർന്നുള്ള പ്രശസ്തമായ ക് എ-ബോംബ് ഡോമിന് സമീപമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .
സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായാണ് ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നത്. മഹാത്മാഗാന്ധി തന്റെ ജീവിതം സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി സമർപ്പിച്ചു. ലോകത്തെയും അതിന്റെ നേതാക്കളെയും പ്രചോദിപ്പിക്കുന്ന ഗാന്ധിജിയുടെ തത്വങ്ങളും ജീവിതവുമായി ഈ സ്ഥലം ശരിക്കും പ്രതിധ്വനിക്കുന്നു.
-ND-
PM @narendramodi unveils a bust of Mahatma Gandhi in Hiroshima, Japan. pic.twitter.com/RmZobqj9d2
— PMO India (@PMOIndia) May 20, 2023
Unveiled Mahatma Gandhi’s bust in Hiroshima. This bust in Hiroshima gives a very important message. The Gandhian ideals of peace and harmony reverberate globally and give strength to millions. pic.twitter.com/22vVjHlzgn
— Narendra Modi (@narendramodi) May 20, 2023
広島でガンジー像の除幕式を執り行いました。広島に贈ったこの胸像は、非常に重要なメッセージを伝えるものです。ガンジー翁が唱えた平和と調和の哲学は、世界中に響き渡り、数百万人に力を与えることでしょう。 pic.twitter.com/Idk8ccIJzB
— Narendra Modi (@narendramodi) May 20, 2023