പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹിമാചൽ പ്രദേശിലെ ഉനയില്‍ ബള്‍ക്ക് ഡ്രഗ് പാര്ക്കിന് തറക്കല്ലിടുകയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ, ഉനയിലെ അംബ് അണ്ടൗരയില് നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനയാത്രയും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
ഗുരു നാനാക്ക് ദേവ് ജി, സിഖ് മതത്തിലെ ഗുരുക്കന്മാര്, മാ ചിന്ത്പൂര്‍ണി എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ധൻ തേരസിനും ദീപാവലിക്കും മുമ്പ് ഹിമാചല്‍ പ്രദേശിനായി സമ്മാനങ്ങള്‍ നല്കാനായതില് അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശുമായുള്ള തന്റെ ബന്ധം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി, അതിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് പരാമര്‍ശിക്കുകയും മാ ചിന്ത്പൂര്ണിക്ക് മുന്നില്‍ തല കുനിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പറയുകയും ചെയ്തു.
വ്യവസായവല്‍ക്കരണത്തിന്റെ മഹത്തായ ദിനമാണിതെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബന്ധിപ്പിക്കലും വിദ്യാഭ്യാസവുമാണ് തന്റെ സംസ്ഥാന സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും സൂചിപ്പിച്ചു. ” ഇന്ന് ഉനയില്‍ രാജ്യത്തെ രണ്ടാമത്തെ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇന്ന് ഹിമാചല്‍ പ്രദേശില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അവയുടെ തറക്കല്ലിടല്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. ഇവ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് സ്ഥാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി ഹിമാചലിനെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”ബള്‍ക്ക് ഡ്രഗ് പാര്‍ക്കിനുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തിന് വേണ്ടിയുള്ള ചരിത്രപ്രധാനമായ തീരുമാനമാണെന്നും ഞങ്ങള്‍ക്ക് സംസ്ഥാനത്തോടുള്ള സ്നേഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണെന്നും” അദ്ദേഹം പറഞ്ഞു. അതുപോലെ, ഹിമാചല്‍ പ്രദേശിലേക്ക് വന്ദേ ഭാരത് കൊണ്ടുവരാനുള്ള തീരുമാനവും സംസ്ഥാനത്തിന് ഗവാണ്‍മെന്റ് നല്കുന്ന മുന്‍ഗണനയാണ് പ്രകടമാക്കുന്നത്. സംസ്ഥാനത്തിലെ പൂര്വ്വതലമുറകള്ക്ക് ഒരു ട്രെയിന്‍ കാണാന്‍പോലും കഴിഞ്ഞിട്ടില്ലെന്നും, എന്നാല്‍ ഇന്ന് ഹിമാചലില്‍ നിന്നും ഓടുന്നത് ഏറ്റവും ആധുനികമായ തില്‍ ഒരു ട്രെയിനുകളിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പുരോഗതിക്കായി ഇരട്ട എന്ജിന് ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്ന രീതിയില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ഹിമാചല്‍ പ്രദേശിലെയും കേന്ദ്രത്തിലെയും മുന്‍ ഗവണ്മെന്റുകള് ഹിമാചല്‍ പ്രദേശിലെ പൗരന്മാരുടെ ആവശ്യങ്ങളിലും അഭിലാഷങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ” ഇത്തരമൊരു സാഹചര്യം കാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കാലം മെച്ചപ്പെട്ടതായി മാറിയെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമല്ല, അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും അര്‍പ്പണബോധത്തോടും കരുത്തോടും കൂടിയാണ് ഇപ്പോഴത്തെ ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പ്രസഗംമദ്ധ്യേ വ്യക്തമാക്കി. ” മുന്‍ ഗവണ്മെന്റുകള് അവശേഷിപ്പിച്ച വികസനത്തിന്റെ വിടവ് നികത്തുക മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത്, സംസ്ഥാനത്തിന് ശക്തമായ അടിത്തറയുടെ തൂണുകള്‍ നിര്‍മ്മിക്കുകയും ചെയ്യുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പല രാജ്യങ്ങള്‍ക്കും ഗുജറാത്ത് പോലുള്ള ചില സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ പൗരന്മാര്ക്ക് ശൗച്യാലയങ്ങള്‍, ഗ്രാമീണ റോഡുകള്‍, ആധുനിക ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”എന്നിരുന്നാലും ഇന്ത്യയില്‍, മുന്‍ ഗവണ്മെന്റ് ഈ അടിസ്ഥാന പരിചരണം പോലും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുള്ളതാക്കി. മലയോര മേഖലകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ താമസിക്കുമ്പോള്‍ ഇത് വളരെ അടുത്ത് നിന്ന് എനിക്ക് അനുഭവപ്പെട്ടിരുന്നു”, അദ്ദേഹം പറഞ്ഞു. ”നവഇന്ത്യ ഭൂതകാലത്തിലെ വെല്ലുവിളികളെ അതിജീവിച്ച് അതിവേഗം വളരുകയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജനങ്ങളില്‍ എത്തേണ്ടിയിരുന്ന സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാക്കുകയാണ്. 20-ാം നൂറ്റാണ്ടിലെ സൗകര്യങ്ങള്‍ നമുക്ക് ലഭിക്കുകയും 21-ാം നൂറ്റാണ്ടിലെ ആധുനിക സൗകര്യങ്ങളുമായി ഹിമാചല്‍ പ്രദേശിനെ ബന്ധിപ്പിക്കുകയും ചെയ്യും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ റോഡുകള്‍ ഇരട്ടി വേഗത്തിലാണ് നിര്‍മിക്കുന്നതെന്നും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”നമ്മുടെ ഗവണ്മെന്റ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയാണ്”.
ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ഔഷധ നിര്‍മ്മാതാവാക്കി മാറ്റുന്നതില്‍ ഹിമാചല്‍ പ്രദേശ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അതിന്റെ സാദ്ധ്യതകള്‍ ഇനിയും വര്ദ്ധിക്കാന്പോകുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ”ഹിമാചല്‍ പ്രദേശില്‍ നിര്‍മ്മിക്കുന്ന മരുന്നുകളുടെ ശക്തിക്ക് ലോകം മുഴുവന്‍ സാക്ഷ്യംവഹിച്ചു”, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ഇനി ഔഷധനിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഹിമാചല്‍ പ്രദേശില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്നതിനാല്‍, മറ്റ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ആശ്രയത്വം ഗണ്യമായി കുറയാന്‍ പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ജന്‍ ഔഷധി കേന്ദ്രത്തിലൂടെ ആവശ്യക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ ചെലവ് ഗവണ്മെന്റ് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ”ജനങ്ങള്‍ക്ക് ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ വൈദ്യസഹായം നല്‍കുന്നതിനുള്ള ഗവണ്മെന്റിന്റെ സംഘടിത പ്രവര്‍ത്തനത്തിന് ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് കൂടുതല്‍ കരുത്ത് പകരും”, അദ്ദേഹം ചൂണ്ടിക്കാട്ടി. ”കൃഷിയോ വ്യവസായമോ എന്തോ ആകട്ടെ, വികസനത്തിന്റെ ഗതിവേഗത്തിന് പ്രചോദനം നല്‍കുന്നത് ബന്ധിപ്പിക്കലാണ്”, ശ്രീ മോദി പറഞ്ഞു. 40 വര്‍ഷം മുമ്പ് അംഗീകരിച്ച നംഗല്‍ അണക്കെട്ട്-തല്‍വാര റെയില്‍പ്പാതയുടെ ഉദാഹരണം അദ്ദേഹം വിശദീകരിച്ചു, നിലവിലെ ഗവണ്മെന്റ് അത് ശരിയായ രീതിയില്‍ ഏറ്റെടുക്കുന്നതുവരെ 40 വര്‍ഷമായി ആ ഉദ്ദേശത്തില്‍ ഒരു പുരോഗതിയും കണ്ടില്ല. ഹിമാചല്‍ പ്രദേശിലുടനീളമുള്ള റെയില്‍വേ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താന്‍ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ന്, മെഡ് ഇന്‍ ഇന്ത്യ വന്ദേ ഭാരത് ട്രെയിനുകളുമായി രാജ്യം ബന്ധിപ്പിക്കുമ്പോള്‍, ഹിമാചല്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ പാലിക്കുകയും സമയത്തിന് മുമ്പ് നല്‍കുകയും ചെയ്യുന്ന പുതിയ പ്രവര്‍ത്തന ശൈലിക്ക് പ്രധാനമന്ത്രി അടിവരയിട്ടു. ”മുന്‍കാലങ്ങളില്‍ ഹിമാചല്‍ പ്രദേശിന്റെ ശക്തി കുറച്ചും പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതലും വിലയിരുത്തിയിരുന്നതില് നിന്ന് വ്യത്യസ്തമായതിനാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദീര്‍ഘകാല ആവശ്യം അടിയന്തിരമായി പരിഹരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ) ഐ.ഐ.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്), എയിംസ് എന്നിവ ലഭിക്കാന്‍ ഹിമാചലിന് ഇരട്ട എഞ്ചിന് സര്‍ക്കാരിനായി കാത്തിരിക്കേണ്ടി വന്നു. ഹിമാചല്‍ പ്രദേശിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ഉനയിലെ ഐ.ഐ.ഐ.ടിയുടെ സ്ഥിരം കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ ഐ.ഐ.ഐ.ടി കെട്ടിടം മാറുന്ന തൊഴില്‍ സംസ്കാരത്തിന് കടുതല്‍ അടിവരയിട്ടുകൊണ്ടാണ് ഇന്ന് സമര്‍പ്പിച്ചത്. മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതിന് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളുകളെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തുടനീളമുള്ള നൈപുണ്യ, നവീകരണ സ്ഥാപനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യുവാക്കളുടെ വൈദഗ്ധ്യങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിനാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ മുന്‍ഗണനയെന്ന് പറഞ്ഞു. സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് രാജ്യത്തിന്റെ സുരക്ഷയില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്ന ഹിമാചലിലെ യുവാക്കളുടെ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു. ”ഇപ്പോള്‍ വിവിധ തരത്തിലുള്ള വൈദഗ്ധ്യങ്ങള്‍ അവരെ സൈന്യത്തിലും ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിക്കാന്‍ സഹായിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വപ്നങ്ങളും പ്രതിജ്ഞകളും അതിശയകരമാകുമ്പോള് അതിനുള്ള ശ്രമങ്ങളും തുല്യമാകുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരട്ട എഞ്ചിന് ഗവണ്മെന്റിന്റെ മാതൃകയില്‍ എല്ലായിടത്തും ഇത്തരം ശ്രമങ്ങള്‍ ദൃശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. ഇത് ഒരു പുതിയ കീഴ്വഴക്കത്തോടെയുള്ള പുതിയ ചരിത്രം സൃഷ്ടിക്കും. ”ആസാദി കാ അമൃത് മഹോത്സവത്തിലാണ് ഹിമാചലിന്റെ വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കാന്‍ പോകുന്നതെന്നാന്ന് ഞാന്‍ വിശ്വസിക്കുന്നത്. പതിറ്റാണ്ടുകളായി നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്ന വികസനത്തിന്റെ ഉന്നതിയിലേക്ക് ഈ സുവര്‍ണ്ണ കാലഘട്ടം ഹിമാചലിനെ കൊണ്ടുപോകും”, പ്രധാനമന്ത്രി ഉപസംഹരിച്ചു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂര്‍, ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ സുരേഷ് കശ്യപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം :
ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ ശക്തമായ ആഹ്വാനം, ഗവണ്മെന്റിന്റെ വിവിധ പുതിയ മുന്‍കൈകളുടെ പിന്തുണയിലൂടെ, വിവിധ മേഖലകളില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിന് അതിവേഗം നീങ്ങുന്നതിലേക്ക് രാജ്യത്തെ നയിച്ചു. അത്തരത്തിലുള്ള ഒരു പ്രധാന മേഖല ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്, ഈ മേഖലയില്‍ ആത്മനിര്‍ഭര്‍ത (സ്വാശ്രയത്വം) കൊണ്ടുവരുന്നതിനായി, ഉന ജില്ലയിലെ ഹരോളിയില്‍ 1900 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. എ.പി.ഐ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഈ ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് സഹായിക്കും. ഇത് ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും 20,000-ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഊര്‍ജം നല്‍കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) ഉനയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 2017ല്‍ പ്രധാനമന്ത്രിയാണ് ഇതിന് തറക്കല്ലിട്ടത്. നിലവില്‍ 530-ലധികം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ പഠനം തുടരുകയാണ്.
ഇന്ന് രാവിലെ പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ഓട്ടവും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. അംബ് അണ്ടൗറയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഓടുന്ന ഇത് രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും. നേരത്തെയുള്ളവയുമായി താരതമ്യപ്പെടുത്തിയാല്‍ വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗതയില്‍ എത്താന്‍ കഴിവുള്ളതുമായ ഇത് ഒരു ആധുനിക പതിപ്പാണ്. വെറും 52 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത ഇതിന് കൈവരിക്കാനാകും. ട്രെയിനിന്റെ അവതരണം ഈ മേഖലയിലെ ടൂറിസത്തിന് ഉണര്‍വേകാനും സുഖകരവും വേഗതയേറിയതുമായ യാത്രാമാര്‍ഗ്ഗം പ്രദാനം ചെയ്യാനും സഹായിക്കും.
–ND–
In Una, launching projects related to pharma, education & railways. These will have positive impact on the region’s progress. https://t.co/NafVwqSLJt
— Narendra Modi (@narendramodi) October 13, 2022
PM @narendramodi recalls his association with Himachal Pradesh. pic.twitter.com/XlwOs613bb
— PMO India (@PMOIndia) October 13, 2022
Various projects have been inaugurated or their foundation stone have been laid in Himachal Pradesh today. These will greatly benefit the people. pic.twitter.com/JHWm8SfilD
— PMO India (@PMOIndia) October 13, 2022
New India is overcoming challenges of the past and growing rapidly. pic.twitter.com/kQlwZGTa6X
— PMO India (@PMOIndia) October 13, 2022
Our government is fulfilling the aspirations of 21st century India. pic.twitter.com/c5iZ6ijkGo
— PMO India (@PMOIndia) October 13, 2022
Double engine government is committed to improve railway connectivity across Himachal Pradesh. pic.twitter.com/Lq7nE7bxtB
— PMO India (@PMOIndia) October 13, 2022
Education sector related initiatives in Himachal Pradesh will immensely benefit the students. pic.twitter.com/HxgWtpBy5e
— PMO India (@PMOIndia) October 13, 2022
*****
–ND–
In Una, launching projects related to pharma, education & railways. These will have positive impact on the region's progress. https://t.co/NafVwqSLJt
— Narendra Modi (@narendramodi) October 13, 2022
PM @narendramodi recalls his association with Himachal Pradesh. pic.twitter.com/XlwOs613bb
— PMO India (@PMOIndia) October 13, 2022
Various projects have been inaugurated or their foundation stone have been laid in Himachal Pradesh today. These will greatly benefit the people. pic.twitter.com/JHWm8SfilD
— PMO India (@PMOIndia) October 13, 2022
New India is overcoming challenges of the past and growing rapidly. pic.twitter.com/kQlwZGTa6X
— PMO India (@PMOIndia) October 13, 2022
Our government is fulfilling the aspirations of 21st century India. pic.twitter.com/c5iZ6ijkGo
— PMO India (@PMOIndia) October 13, 2022
Double engine government is committed to improve railway connectivity across Himachal Pradesh. pic.twitter.com/Lq7nE7bxtB
— PMO India (@PMOIndia) October 13, 2022
Education sector related initiatives in Himachal Pradesh will immensely benefit the students. pic.twitter.com/HxgWtpBy5e
— PMO India (@PMOIndia) October 13, 2022
आज जहां हिमाचल में ड्रोन से जरूरी सामान को दुर्गम क्षेत्रों में पहुंचाया जा रहा है, वहीं वंदे भारत जैसी ट्रेनें भी चलाई जा रही हैं। हम सिर्फ 20वीं सदी की जरूरतें ही पूरी नहीं कर रहे, बल्कि 21वीं सदी की आधुनिक सुविधाएं भी घर-घर ले जा रहे हैं। pic.twitter.com/uPCsLx9OJa
— Narendra Modi (@narendramodi) October 13, 2022
मां वैष्णो देवी के दर्शन के लिए पहले ही वंदे भारत एक्सप्रेस की सुविधा थी, अब नैनादेवी, चिंतपूर्णी, ज्वालादेवी, कांगड़ादेवी जैसे शक्तिपीठों के साथ-साथ आनंदपुर साहिब जाना भी आसान होगा। pic.twitter.com/bz01sYZ2iO
— Narendra Modi (@narendramodi) October 13, 2022