Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സർ സീവൂസാഗുർ രാംഗൂലം, സർ അനെരൂദ് ജുഗ്നൗത്ത് എന്നിവരുടെ സമാധികളിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു

സർ സീവൂസാഗുർ രാംഗൂലം, സർ അനെരൂദ് ജുഗ്നൗത്ത് എന്നിവരുടെ സമാധികളിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു


പാംപ്ലെമൗസസിലെ സർ സീവൂസാഗുർ രാംഗൂലം ബൊട്ടാണിക് ഗാർഡനിലുള്ള സർ സീവൂസാഗുർ രാംഗൂലം, സർ അനെരൂദ് ജുഗ്നൗത്ത് എന്നിവരുടെ സമാധികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിൽ മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും പ്രധാനമന്ത്രിയോടൊപ്പം സംബന്ധിച്ചു. മൗറീഷ്യസിന്റെ പുരോഗതിയിലും ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങൾക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിലുമുള്ള ഇരു നേതാക്കളുടെയും പാരമ്പര്യത്തെ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.

പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിനുശേഷം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും ചരിത്രപ്രസിദ്ധമായ ബൊട്ടാണിക് ഗാർഡനിൽ “ഏക് പെഡ് മാ കേ നാം” എന്ന സംരംഭത്തിന്റെ ഭാഗമായി ഒരു വൃക്ഷത്തൈ നട്ടു.

***

SK