Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സർദാർ വല്ലഭായ് പട്ടേലിന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു


 സർദാർ വല്ലഭായ് പട്ടേലിന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.  സർദാർ പട്ടേലിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിന്റെ ഐക്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ആധുനിക ഇന്ത്യയുടെ അടിത്തറയിട്ടതെന്ന് ശ്രീ മോദി പറഞ്ഞു.

 പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

 “മഹാനായ സർദാർ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.  അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും രാഷ്ട്രത്തിന്റെ ഐക്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ആധുനിക ഇന്ത്യയുടെ അടിത്തറയിട്ടു.  അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ പ്രവർത്തനം ശക്തവും  ഐക്യവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു.  അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമൃദ്ധമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നാം തുടർന്നും പ്രവർത്തിക്കും”

***********

NS