Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സർദാർ പട്ടേലിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു


സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.  തന്റെ അജയ്യമായ ആവേശവും ദർശനാത്മകമായ രാഷ്ട്രതന്ത്രവും അസാധാരണമായ സമർപ്പണവും വഴിയാണ് സർദാർ പട്ടേൽ നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തിയതെന്ന് ശ്രീ മോദി പറഞ്ഞു.

 ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

 “സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ അജയ്യമായ ആവേശവും ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രവും നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തിയ അസാധാരണമായ സമർപ്പണവും നാം ഓർക്കുന്നു.  ദേശീയോദ്ഗ്രഥനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നമ്മെ നയിക്കുന്നു.  അദ്ദേഹത്തിന്റെ സേവനത്തിന് നാം എന്നും കടപ്പെട്ടിരിക്കുന്നു.”

 

NS