പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭായോഗം, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യമേഖലയുടെയും കൽക്കരി/ലിഗ്നൈറ്റ് വാതകീകരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് വിഭാഗങ്ങളിലായി കൽക്കരി വാതകവൽക്കരണ പദ്ധതികളുടെ പ്രോത്സാഹനത്തിന് 8,500 കോടി രൂപ അനുവദിച്ചു.
പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത് താഴെ പറയുന്ന രീതിയിൽ ആണ്-
1. മൂന്ന് വിഭാഗങ്ങളിലായി കൽക്കരി വാതകവൽക്കരണ പദ്ധതികൾക്ക് മൊത്തം 8,500 കോടി രൂപ സാമ്പത്തിക സഹായമായി നൽകും.
2. കാറ്റഗറി I-ൽ, ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കായി 4,050 കോടി രൂപ വകയിരുത്തുന്നു, അതിൽ 3 പദ്ധതികൾ വരെ 1,350 കോടി രൂപ അല്ലെങ്കിൽ കാപെക്സിന്റെ 15%, ഇതിൽ ഏതാണോ കുറവ് അത് ലംപ്-സം ഗ്രാന്റ് നൽകി പിന്തുണയ്ക്കും.
3. കാറ്റഗറി II-ൽ, സ്വകാര്യ മേഖലയ്ക്കും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 3,850 കോടി രൂപ വകയിരുത്തി, അതിൽ 1,000 കോടി രൂപ അല്ലെങ്കിൽ കാപെക്സിന്റെ 15%, ഓരോ പ്രോജക്റ്റിനും ഏതാണോ കുറവ് അത് നൽകും. താരിഫ് അധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിൽ കുറഞ്ഞത് ഒരു പ്രോജക്റ്റെങ്കിലും ലേലം വിളിക്കുകയും അതിന്റെ മാനദണ്ഡങ്ങൾ നിതി ആയോഗുമായി കൂടിയാലോചിച്ച് രൂപകൽപ്പന ചെയ്യുകയും ചെയ്യും.
4. കാറ്റഗറി III-ൽ, 600 കോടി രൂപ പ്രദർശന പദ്ധതികൾക്കും (തദ്ദേശീയ സാങ്കേതികവിദ്യ) കൂടാതെ/അല്ലെങ്കിൽ ചെറുകിട ഉൽപന്ന-അധിഷ്ഠിത വാതകവത്കരണ പദ്ധതികൾക്കും 100 കോടി രൂപ അല്ലെങ്കിൽ കാപെക്സിന്റെ 15% ഗ്രാന്റ്, ഇതിൽ ഏതാണോ കുറവ് അത്, ഏറ്റവും കുറഞ്ഞ കാപെക്സ് Rs. 100 കോടിയും, ഏറ്റവും കുറഞ്ഞ ഉൽപ്പാദനം 1500 Nm3/hr Syn gas തിരഞ്ഞെടുത്ത സ്ഥാപനത്തിന് നൽകും
5. കാറ്റഗറി II, III എന്നിവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് മത്സരപരവും സുതാര്യവുമായ ലേല പ്രക്രിയയിലൂടെയാണ് നടത്തുന്നത്.
6. ഗ്രാന്റ് തിരഞ്ഞെടുത്ത സ്ഥാപനത്തിന് രണ്ട് തുല്യ ഗഡുക്കളായി നൽകും.
7. മൊത്തത്തിലുള്ള സാമ്പത്തിക വിഹിതം 8,500 കോടി രൂപയ്ക്കുള്ളിൽ നിലനിൽക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി, സ്കീമിന്റെ രീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കൽക്കരി വകുപ്പ് സെക്രട്ടറി അധ്യക്ഷനായ ഇജിഒഎസിന് പൂർണ അധികാരം നൽകും.
–SK–
Today’s Cabinet decisions relating to the coal sector will strengthen our resolve towards Aatmanirbharta. https://t.co/zjcR0xBxWShttps://t.co/jhIY5zLJ89 https://t.co/8ARTZH8bUO
— Narendra Modi (@narendramodi) January 24, 2024