സാമ്പത്തിക, സാങ്കേതിക സഹകരണത്തിലൂടെ ഇന്ത്യയില്‍ സൗരോര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സൗരോര്‍ജ മേഖലയില്‍ ജര്‍മ്മനിയുമായുള്ള ഉഭയകക്ഷി വികസന സഹകരണം വികസിപ്പിക്കാന്‍ 2015 ഒക്ടോബറില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുളള കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം വലിയൊരളവോളം മുന്നോട്ടുകൊണ്ടുപോകാന്‍ ഈ ധാരണാപത്രം സഹായകമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ധാരണ പ്രകാരം, ക്രഡിറ്റന്സ്റ്റാള്ട്ട് ഫര് വീദറോഫ്ബൊ (കെ.എഫ്.ഡബ്ല്യു.) എന്ന സ്ഥാപനം വഴി അടുത്ത അഞ്ചുവര്‍ഷത്തേക്ക് ജര്‍മ്മനി ഇളവുകളോടെ കുറഞ്ഞത് നൂറ് കോടി യൂറോയോളം വായ്പ അനുവദിക്കും.
കെ.എഫ്.ഡബ്ളിയു നല്കുന്ന ഈ പണം പങ്കാളികളായ ബാങ്കുകളിലൂടെ കുറഞ്ഞ നിരക്കിലുളള വായ്പകളായി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനായി ഉപയോഗപ്പെടുത്തും.
ധാരണാപത്രത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ :
1.സൗരോര്‍ജ മേല്ക്കൂരകള്ക്കുളള സഹകരണം.
2. സൗരോര്‍ജ പാര്‍ക്കുകളുടെയും സോളാര്‍ മേഖലകളുടെയും വികസനം. (സാധ്യമെങ്കില്‍ ഇന്തോ- ജര്‍മ്മന്‍ സാമ്പത്തികസഹകരണത്തിന്റെ അടിസ്ഥാനത്തില്‍ കെ.എഫ്.ഡബ്ല്യു. ധനസഹായമുപയോഗിച്ച് ഹരിതോര്‍ജ ഇടനാഴികള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും.)
3. ശുദ്ധവും സുസ്ഥിരവുമായ ഊര്ജലഭ്യത മെച്ചപ്പെടുത്താന്‍ വിതരണശൃംഖലകളിലൂടെയല്ലാതെയുളള സൗരോര്‍ജം പ്രായോഗികമാക്കും.