1. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചും രണ്ടു വിശുദ്ധ പള്ളികളുടെ സംരക്ഷകന്റെ മാര്‍ഗനിര്‍ദേശ പ്രകാരവും 2019 ഫെബ്രുവരി 19, 20 തീയതികളില്‍ പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ബഹുമാനപ്പെട്ട കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ വിമാനത്താവളത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി സ്വീകരിച്ചു. രണ്ടു വിശുദ്ധ പള്ളികളുടെ സംരക്ഷകനായ ബഹുമാനപ്പെട്ട സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2016 ഏപ്രിലില്‍ നടത്തിയ ഔദ്യോഗിക സൗദി സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് രാജകുമാരന്റെ സന്ദര്‍ശനം.
2. 2019 ഫെബ്രുവരി 20നു ന്യൂഡെല്‍ഹിയില്‍ രാഷ്ട്രപതിഭവന്‍ വളപ്പില്‍ കിരീടവാകാശിയായ രാജകുമാരനു പ്രൗഢമായ സ്വീകരണം നല്‍കപ്പെട്ടു. ആദരസൂചകമായി പ്രസിഡന്റ് കോവിന്ദ് അത്താഴവിരുന്നു നല്‍കി.
3. 2019 ഫെബ്രുവരി 20നു പ്രധാനമന്ത്രി മോദിയും കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും ഹൈദരാബാദ് ഹൗസില്‍ പ്രതിനിധിതല ചര്‍ച്ച നടത്തി. രാജകുമാരനെ വിദേശകാര്യ മന്ത്രഇ ശ്രീമതി സുഷമ സ്വരാജ് സന്ദര്‍ശിച്ചു.
4. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗഹൃദപൂര്‍ണമായ ബന്ധമാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഉള്ളത്. ഭൂമിശാസ്ത്രപരമായ അടുപ്പം, സാംസ്‌കാരിക ബന്ധങ്ങള്‍, യോജിച്ചുള്ള പ്രവര്‍ത്തനം, ജനങ്ങള്‍ക്കിടയിലുള്ള സജീവമായ ബന്ധം, പൊതുവായ വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവ ഈ ബന്ധത്തെ കൂടുതല്‍ സജീവമാക്കി.
5. ഇരു രാജ്യങ്ങള്‍ രാഷ്ട്ര നേതാക്കള്‍ക്കും ബാധകമാകുംവിധം മികച്ച സൗഹൃദം ഉറപ്പാക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു. പരസ്പര താല്‍പര്യ മുന്‍നിര്‍ത്തിയും വിശ്വസ്തതയും പരസ്പരം തിരിച്ചറിയലും സല്‍പ്പേരും നിലനിര്‍ത്തിയുള്ള ഉഭയകക്ഷി സൗഹൃദവും സഹകരണവും പശ്ചാത്തലമാക്കിയായിരുന്നു ഉഭയകക്ഷി ചര്‍ച്ചകള്‍. വ്യാപാരം, ഊര്‍ജം, സുരക്ഷ, സാസ്‌കാരിക മേഖല എന്നീ വിഷയങ്ങളിലുള്ള ബന്ധത്തില്‍, 2016 ഏപ്രിലില്‍ പ്രധാനമന്ത്രി നടത്തിയ റിയാദ് സന്ദര്‍ശനത്തിനുശേഷം സംഭവിച്ച പുരോഗതിയില്‍ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. പരസ്പര ബന്ധത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയ സന്ദര്‍ശനമായിരുന്നു അത്.
6. സൗദി അറേബ്യയില്‍ മിതത്വവും സുതാര്യതയും ഉറപ്പാക്കാന്‍ കിരീടാവകാശിയായ രാജകുമാരന്‍ വരുത്തിയ പരിഷ്‌കാരങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചപ്പോള്‍ എല്ലാവരെയും ഉല്‍ക്കൊള്ളുന്നതും ബഹുസ്വരത നിലനിര്‍ത്തുന്നതും സഹനശക്തിയുള്ളതുമായ ഇന്ത്യന്‍ മാതൃകയെ തിരിച്ചും അഭിനന്ദിച്ചു.
7. 2010 റിയാദ് പ്രഖ്യാപനത്തില്‍ വിശദീകരിച്ചതും രണ്ടു വിശുദ്ധ പള്ളികളുടെ സംരക്ഷകനായ ബഹുമാനപ്പെട്ട രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദ് 2014 ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യാസന്ദര്‍ശന വേളയിലും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2016 ഏപ്രിലില്‍ നടത്തിയ സൗദി അറേബ്യ സന്ദര്‍ശന വേളയിലും ഊട്ടിയുറപ്പിച്ചതുമായ, തന്ത്രപ്രധാനമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്താനുള്ള ആഴമേറിയ പ്രതിജ്ഞാബദ്ധത ഇരു പക്ഷവും ആവര്‍ത്തിച്ചു.
8. തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും ബഹുമാനപ്പെട്ട കിരീടാവകാശിയായ രാജകുമാരനും നയിക്കുന്നതും മന്ത്രിതല പ്രാതിനിധ്യമുള്ളതുമായ ഉന്നതതല നിരീക്ഷക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
9. റിയാദില്‍ നിതി ആയോഗും സൗദി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പും ചേര്‍ന്നു നടത്തിയ ശില്‍പശാലയുടെ നേട്ടങ്ങള്‍ ഇരുപക്ഷവം സ്വാഗതം ചെയ്തു. വിവിധ മേഖലകളിലായി നിക്ഷേപം നടത്താനും സഹകരിക്കാനും സാധിക്കുന്ന നാല്‍പതിലേറെ അവസരങ്ങള്‍ ശില്‍പശാല കണ്ടെത്തിയിട്ടുണ്ട്.
10. സന്ദര്‍ശനത്തിനിടെ താഴെപ്പറയുന്ന ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെട്ടു:
1) ഇന്ത്യയുടെ ദേശീയ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച ധാരണാപത്രം
2) വിനോദസഞ്ചാര മേഖലയില്‍ സഹകരിക്കുന്നതു സംബന്ധിച്ച ധാരണാപത്രം
3) ഭവന നിര്‍മാണ മേഖലയില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം
4) ഇന്‍വെസ്റ്റ് ഇന്ത്യയും സൗദി അറേബ്യ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും തമ്മില്‍ സഹകരിക്കുന്നതിനുള്ള ചട്ടക്കൂട്
5) ദൃശ്യ-ശ്രാവ്യ പരിപാടികള്‍ കൈമാറുന്നതിനായി സംപ്രേഷണ രംഗത്തു സഹകരിക്കുന്നതിനുള്ള ധാരണാപത്രം
6) ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി തുടക്കമിട്ട രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ ചേരാനുള്ള സൗദി രാജ്യത്തിന്റെ കരാര്‍
11. അടുത്തിടെ ഉഭയകക്ഷി വ്യാപാരത്തില്‍ ഉണ്ടായിട്ടുള്ള അനുകൂല സാഹചര്യം നിരീക്ഷിച്ച് ഇരുപക്ഷവും വ്യാപാര രംഗത്ത്, വിശേഷിച്ച് എണ്ണയിതര വ്യാപാരത്തില്‍ ഏറെ സാധ്യതകള്‍ ഉള്ളതായി വിലയിരുത്തി. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്‌കാരി, സാങ്കേതിക രംഗങ്ങളില്‍ വര്‍ധിച്ച തോതില്‍ സഹകരിക്കുന്നതിനായി 2018 ഫെബ്രുവരിയില്‍ റിയാദില്‍വെച്ചു സംഘടിപ്പിച്ച ഇന്ത്യ-സൗദി ജോയിന്റ് കമ്മീഷന്‍ മീറ്റിങ്ങിന്റെ 12ാമതു സെഷനില്‍ നടന്ന സൃഷ്ടിപരമായ ചര്‍ച്ചകളെ ഇരുപക്ഷവും അഭിനന്ദിച്ചു.
12. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ തോത് വര്‍ധിപ്പിക്കേണ്ടതിന്റെയും കയറ്റുമതിവിലക്കുകള്‍ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത ഇരുപക്ഷവും പങ്കുവെച്ചു.
13. സൗദി അറേബ്യയുടെ വിഷന്‍ 2030, 13 വിഷന്‍ റിയലൈസേഷന്‍ പദ്ധതികള്‍ എന്നിവയെ ഇന്ത്യയുടെ മുന്‍നിര പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്മാര്‍ട്ട് സിറ്റീസ്, ക്ലീന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുമായി സംയോജിപ്പിച്ച് വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. ആരംഭിക്കാനിരിക്കുന്ന വന്‍ പദ്ധതികളില്‍ ഇന്ത്യയില്‍നിന്നുള്ള പൊതു, സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള സന്നദ്ധത സൗദി അറേബ്യ പ്രകടിപ്പിച്ചു. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സാമ്പത്തിക രംഗത്തുണ്ടായ അനുഗുണമായ മാറ്റം ഇരു രാജ്യങ്ങളും അംഗീകരിച്ചു.
14. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും നിലവിലുള്ള നിയമങ്ങള്‍ യുക്തിപൂര്‍ണമാക്കാനും പ്രധാന മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ നടപടി ലഘൂകരിക്കാനും ഇരു ഗവണ്‍മെന്റുകളും കൈക്കൊണ്ട പ്രധാന ചുവടുകളെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
15. പ്രധാനമന്ത്രി മോദി 2016ല്‍ നടത്തിയ റിയാദ് സന്ദര്‍ശനത്തിനിടെ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ഇന്‍വെസ്റ്റ് ഇന്ത്യയും തമ്മില്‍ ഒപ്പുവെക്കപ്പെട്ട സഹകരണ കരാര്‍ നിലവില്‍ വന്ന ശേഷം നിക്ഷേപ സാഹചര്യങ്ങളില്‍ ഉണ്ടായ അനുകൂലമായ മാറ്റത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളിലുമുള്ള നിക്ഷേപസാധ്യതകള്‍, വിശേഷിച്ച് അടിസ്ഥാനസൗകര്യം, ഖനനം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യാ കൈമാറ്റം എന്നീ രംഗങ്ങളിലുള്ള നിക്ഷേപസാധ്യതകള്‍ ഉപയോഗപ്പെടുത്താനും വിവരസാങ്കേതിക വിദ്യ, ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ നൈപുണ്യമുള്ള മനുഷ്യവിഭവ ശേഷി സഹകരണം മെച്ചപ്പെടുത്താനും വ്യാപാര സമൂഹത്തോട് ഇരു പക്ഷവും ആഹ്വാനം ചെയ്തു.
16) സൗദിയിലെ വ്യാവസായിക നഗരങ്ങളുടെയും തുറമുഖങ്ങളുടെയും ആവശ്യകതക്കുതകുന്ന സങ്കീര്‍ണ്ണമായ അടിസ്ഥാനസൗകര്യ, ലോജിസ്റ്റിക് സേവനങ്ങളുടെ ലഭ്യത തിരിച്ചറിഞ്ഞ് സൗദിയിലെ ആഭ്യന്തര, മേഖലാ വിപണികളിലേക്ക് പ്രവേശനം ലഭ്യമാകുന്നവിധം സൗദി കിരീടാവകാശി സൗദി അറേബ്യയിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം ക്ഷണിച്ചു.
17) ഊര്‍ജ്ജം, റിഫൈനിംഗ്, പെട്രോ കെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതു ലവണങ്ങള്‍, ഖനനം, ഉല്‍പ്പാദനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന സൗദി കിരീടാവകാശിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
18. 44 ബില്യണ്‍ ഡോളര്‍ മതിക്കുന്ന, ആദ്യത്തെ സംയുക്ത സംരംഭമായ വെസ്റ്റ് കോസ്റ്റ് റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് പദ്ധതിയില്‍ ഇരു രാജ്യങ്ങളും സന്തുഷ്ടി രേഖപ്പെടുത്തി. പദ്ധതി നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഒരൊറ്റ ഘട്ടത്തിലായി നടപ്പിലാക്കുന്ന ലോകത്തെ ആദ്യ ഗ്രീന്‍ഫീല്‍ഡ് റിഫൈനറിയായിരിക്കും ഇത്. ഇതിനു പുറമെ പൊതു നിക്ഷേപ ഫണ്ടും അതിന്റെ സാങ്കേതിക പങ്കാളികളും വഴി 10 ബില്യണ്‍ ഡോളറും, മറ്റു നിക്ഷേപ അവസരങ്ങള്‍ വഴി 26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരവും തേടും.
19. നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലും ഇന്ത്യയിലെ മറ്റ് സുപ്രധാന മേഖലകളിലുമുള്ള സൗദി നിക്ഷേപത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇത്തരുണത്തില്‍, നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കുന്നത് ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഇത് ഉഭയകകഷി സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് വഴിതെളിയിക്കും.
20. ഇന്ത്യയിലെ ഊര്‍ജ്ജം, റിഫൈനിംഗ്, പെട്രോക്കെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതു ലവണങ്ങള്‍, ഖനനം, ഉല്‍പ്പാദനം, വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവയില്‍ നിക്ഷേപിക്കുന്നതിനുള്ള സൗദിയുടെ താല്‍പര്യത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
21. ഭവന മേഖലയില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പു വെക്കുന്നത് ഇരു രാജ്യങ്ങളും സ്വാഗതം ചെയ്യുകയും സൗദി അറേബ്യയിലെ ഭവന പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
22. ദുരന്തങ്ങളെ ചെറുക്കുന്നതിനുള്ള അടിസഥാനസൗകര്യങ്ങളൊരുക്കുന്നതിന് സഹകരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഉദ്യമത്തെ സ്വാഗതം ചെയ്ത സൗദി കിരീടാവകാശി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പാണിതെന്ന് വിശേഷിപ്പിച്ചു.
23. ഊര്‍ജ്ജ സുരക്ഷ തന്ത്രപ്രധാന പങ്കാളിത്തത്തിനുള്ള സുപ്രധാനമായ ഘടകമായി തിരിച്ചറിഞ്ഞ്, ലോകത്തിനും ഇന്ത്യക്കും എണ്ണയും വാതകവും ലഭ്യമാക്കുന്ന, ഏറ്റവും ആശ്രയിക്കാവുന്ന വിതരണക്കാരായി സൗദി അറേബ്യയെ അംഗീകരിച്ച്, സുപ്രധാന ഊര്‍ജ്ജ മേഖലയില്‍ ഉഭയകകഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള താല്‍പര്യം ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. ഇന്ത്യ- സൗദി അറേബ്യ ഊര്‍ജ്ജ ചര്‍ച്ചകള്‍ തുടരേണ്ടത് ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു. ഊര്‍ജ്ജ മേഖലയിലെ വാങ്ങല്‍- വില്‍പ്പനക്കാരന്‍ ബന്ധം നിക്ഷേപത്തിലും പെട്രോ കെമിക്കല്‍ കോംപ്ലക്‌സുകളിലെ സംയുക്ത സംരംഭങ്ങളിലും ശ്രദ്ധയൂന്നിക്കൊണ്ട് തന്ത്രപ്രധാന പങ്കാളിത്തമായി പരിവര്‍ത്തിപ്പിക്കുന്നതിന് ഇരി രാജ്യങ്ങളും സമ്മതിച്ചു.
24. ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവക്കുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റു സ്രോതസ്സുകളില്‍നിന്നുള്ള ലഭ്യതയില്‍ കുറവു വരുന്ന പക്ഷം അത് പരിഹരിക്കാനുമുള്ള സൗദിയുടെ പ്രതിബദ്ധത കിരീടാവകാശിയായ രാജകുമാരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
25. ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സില്‍ സൗദിയുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
26. അന്താരാഷ്ട്ര സൗര സഖ്യത്തില്‍ ചേരുന്നതിനുള്ള സൗദിയുടെ തീരുമാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപത്തിനു പുറമെ, ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലുമുള്ള സഹകരണം ഇരു രാജ്യങ്ങളും എടുത്തു പറഞ്ഞു.
27. ബഹിരാകാശം, റിമോട്ട് സെന്‍സിംഗ് അടക്കം ശാസ്ത്ര സാങ്കേതികം, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍, സാറ്റലൈറ്റ് അധിഷ്ഠിത ഗതിനിര്‍ണ്ണയം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിന് ഇരു രാജ്യങ്ങളും സമ്മതിച്ചു.
28. ഉല്‍പ്പാദനം, വിവര സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയം, പ്രോഗ്രാമിംഗ് എന്നീ സുപ്രധാന മേഖലകളിലെ ഇരു രാജ്യങ്ങളുടെയും പ്രാപ്തി പരസ്പരം പ്രയോജനപ്പെടുത്തുന്നതിന് നൈപുണ്യ വികസനത്തിനായുള്ള ഒരു സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും തീരുമാനിച്ചു.
29. പ്രതിരോധ മേഖലയിലെ ഇന്ത്യ-സൗദി സഹകരണത്തില്‍, പ്രത്യേകിച്ച് വൈദഗ്ധ്യവും പരിശീലനവും കൈമാറുന്നതില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളില്‍, സവിശേഷിച്ച് 2014 ഫെബ്രുവരിയില്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിരോധ സഹകരണത്തിനായി ഒപ്പുവെച്ച ധാരണാപത്രത്തെത്തുടര്‍ന്നുള്ള പുരോഗതി ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
30. ആദ്യത്തെ സംയുക്ത നാവികാഭ്യാസം എത്രയും പെട്ടെന്ന് നടത്താനും ഉഭകകക്ഷി അഭ്യാസങ്ങള്‍ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
31. മെയ്ക്ക് ഇന്‍ ഇന്ത്യ, വിഷന്‍ 2030 എന്നിവയുടെ ഭാഗമായി, ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനപ്പെടുംവിധം നാവിക, കര സംവിധാനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ്, വിതരണ ശ്രൃംഖലാ സംവിധാനം എന്നിവയില്‍ സംയുക്ത പ്രതിരോഘ ഉല്‍പ്പാദനത്തിന് സഹകരിക്കുന്നതിനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
32. ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കും അന്താരാഷ്ട്ര വ്യാപാരത്തിന് സുരക്ഷികമായ പാതയും എനന്ീ നിലകളില്‍ ഏറെ പ്രാധാന്യമുള്ള സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് മറ്റ് ഇന്ത്യന്‍ സമുദ്ര രാജ്യങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
33. മേഖലാ ബന്ധിപ്പിക്കല്‍ പദ്ധതികള്‍ രാജ്യങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്രപരമായ സ്ഥാനവുമുള്‍പ്പെടെ ബഹുമാനിച്ചുകൊണ്ട് വേണം നടപ്പിലാക്കേണ്ടതെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചു.
34. മേഖലാ സംതുലിതത്വതത്തിനും നല്ല അയല്‍പക്ക ബന്ധത്തിനുമുള്ള പ്രാധാന്യം രണ്ടു രാഷ്ട്രങ്ങളും ഊന്നിപ്പറഞ്ഞു. പാകിസ്ഥാനുമായി സൗഹാര്‍ദ്ദപരമായ ബന്ധത്തിന് 2014 മെയ് മാസം മുതല്‍ പ്രധാനമന്ത്രി നടത്തിവരുന്ന തുടര്‍ച്ചയായ ശ്രമങ്ങളെ, വ്യക്തിപരമായ ഉദ്യമങ്ങലെയടക്കം സൗദി കിരീടാവകാശി പ്രശംസിച്ചു. ഇത്തരുണത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമഗ്രമായ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടതിനെക്കുറിച്ച് ഇരു രാജ്യങ്ങളും സമ്മതിച്ചു.
35. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിപത്ത് എല്ലാ രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വെല്ലുവിളിയാണെന്നാവര്‍ത്തിച്ച ഇരു രാജ്യങ്ങളും ഈ ആഗോള പ്രതിഭാസത്തെ ഏതെങ്കിലും വിഭാഗവുമായോ, മതവുമായോ, സംസ്‌കാരവുമായോ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിച്ചു. മറ്റു രാജ്യങ്ങള്‍ക്കെതിരെ ഭീകരത ഉപയോഗപ്പെടുത്തുന്നത് നിരാകരിക്കാനും ഭീകരതയുടെ എന്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് തകര്‍ക്കാനും മറ്റു രാഷ്ട്രങ്ങള്‍ക്കെതിരെ ഭീകരത ഉപയോഗപ്പെടുത്തുന്നവരുമായുള്ള ബന്ധം വേര്‍പ്പെടുത്താനും ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയാനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഇരു രാഷ്ട്രങ്ങളും എല്ലാ രാജ്യങ്ങളോടുമാവശ്യപ്പെട്ടു. ഭീകരതക്കെതിരായി ആഗോള സമൂഹം ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും, ഇതിനായി ഐക്യരാഷ്ട്രസഭയുടെ സമഗ്രമായ അന്താരാഷ്ട്ര ഭീതരതാ കണ്‍വെന്‍ഷന്‍ എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കേണ്ടതിന്റെയും ഭീകരരുടെയും അവരുടെ സംഘടനകളെയും കുറിച്ചുള്ള സമഗ്രമായ വിവരം യു.എന്‍ പുറത്തുവിടേണ്ടതിന്റെയും പ്രാധാന്യം ഇരു രാജ്യങ്ങളും എടുത്തു പറഞ്ഞു.
36. ഭീകരവാദത്തില്‍ നിന്നു വിട്ടു നില്ക്കുക എന്നത് തങ്ങളുടെ നയത്തിന്റെ ഭാഗമാക്കാന്‍ എല്ലാ രാജ്യങ്ങളോടും ഇരു വിഭാഗങ്ങളും ആഹ്വാനം ചെയ്തു. മറ്റു രാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിക്കുന്നതില്‍ നിന്നു വിട്ടു നില്ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
37. 2019 ഫെബ്രുവരി 14 ന് ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സുക്ഷാ സൈനിക വ്യൂഹത്തിനു നേര്‍ക്കു നടന്ന ഏറ്റവും ഒടുവിലത്തെ ഭീകരാക്രമണത്തെ പ്രധാന മന്ത്രിയും സൗദി രാജാവും അപലപിച്ചു.
38. പ്രാദേശിക – ആഗോള സമാധാനം, സുരക്ഷ, സുസ്ഥിരത തുടങ്ങിയവയില്‍ ഇരു രാജ്യങ്ങള്‍ക്കുമുഉള്ള താല്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ മധ്യേഷ്യ എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശികവും രാജ്യാന്തരവുമായ വിഷയങ്ങള്‍ ഇരു വിഭാഗങ്ങളും ചര്‍ച്ച ചെയ്തു. സിറിയയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരത്തിനായി സുരക്ഷാ കൗണ്‍സില്‍ പ്രമേയ(2254)ത്തെ ഇരു വിഭാഗങ്ങളും പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടി. അതുപോലെ യമനിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്ന നിലയില്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം (2216), ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സംരംഭം, യെമനി ദേശീയ ചര്‍ച്ചയുടെ ഫലങ്ങള്‍ എന്നിവയും അവര്‍ ചൂണ്ടിക്കാട്ടി.
39. പൂര്‍വേഷ്യയില്‍ നീതിപൂര്‍വവും സമഗ്രവും ദീര്‍ഘവുമായ സമാധാനം സ്ഥാപിതമാകുന്നതിന് അറബി സമാധാന സംരംഭം, ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭാ പ്രമേയം എന്നിവയുടെ അടിസ്ഥാനത്തില്‍ പലസ്തീന്‍ പൗരന്മാരുടെ നിയമപരമായ അവകാശങ്ങള്‍ ഉറപ്പാക്കും എന്ന് ഇരു വിഭാഗങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.
40. ഭീകരവാദത്തെ അമര്‍ച്ച ചെയ്യുന്നതിനുള്ള പരിശ്രമങ്ങളില്‍ കൂടുതല്‍ സഹകരണത്തിനായി ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ രഹസ്യങ്ങള്‍ പരസ്പരം കൈമാറാന്‍ രണ്ടു രാജ്യങ്ങളും തീരുമാനിച്ചു. ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിലുള്ള സമഗ്ര സുരക്ഷാ ഉച്ചകോടി നടത്തി ഭീകരവാദ വിരുദ്ധ സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കും.
41. സമുദ്ര സുരക്ഷ, നിയമ വാഴ്ച്ച,കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന കടത്ത്, മനുഷ്യ കടത്ത്, അനധികൃത കുടിയേറ്റം മറ്റു സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ സുരക്ഷാ വിഷയങ്ങളില്‍ പൂര്‍വാധികം സഹകരണം തുടരുമെന്ന് പ്രധാന മന്ത്രിയും രാജാവും ആവര്‍ത്തിച്ചു.
42. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിവിര സാങ്കേതിക വിദ്യകള്‍ ദുരുപയോഗപ്പെടുത്തുന്നതില്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ ആശങ്ക അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സൈബര്‍ മേഖലയില്‍ലെ സങ്കേതിക സഹകരണത്തിനുള്ള ധാരണാ പത്രം ഒപ്പു വയ്ക്കാനുള്ള നീക്കം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. സാമൂഹിക ഐക്യത്തിനു ഭീഷണിയായ തീവ്രവാദം സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതു തടയുന്നതിനായി പരസ്പരം സഹകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
43. സൗദിയില്‍ ജോലിക്കായി താമസിക്കുന്ന വലിയ ഒരു ഇന്ത്യന്‍ സമൂഹത്തിന് ആതിഥ്യം നല്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും ഇന്ത്യ സൗദി നേതൃത്വത്തിനു നന്ദി പറഞ്ഞു.
44. സൗദിയുടെ 32-ാമത് പൈതൃക സാംസ്‌കാരിക ദേശീയ ആഘോഷമായ ജാനാദ്രിയ്യ -2018 ല്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക അതിഥി പദവി നല്കി ആദരിച്ചതിന് പ്രധാന മന്ത്രി സൗദി നേതൃത്വത്തിന് നന്ദി പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക വാരവും, ഇന്ത്യയില്‍ സൗദി സാംസ്‌കാരിക വാരവും നടത്തി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇരു വിഭാഗങ്ങളും ഊന്നിപ്പറഞ്ഞു.
45. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വോട്ട 200,000 മാക്കി വര്‍ധിപ്പിച്ചതിന് രണ്ടു വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും കിരീടാവകാശിയുമായ സൗദിരാജകുമാരന് പ്രധാന മന്ത്രി നന്ദി പറഞ്ഞു.
46. സൗദി അറേബ്യയില്‍ നിന്ന് 850 ഇന്ത്യന്‍ തടവുകാരെ സൗദി ജയിലില്‍ നിന്നു മോചിപ്പിച്ചതിന് രണ്ടു വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും കിരീടാവകാശിയുമായ സൗദിരാജകുമാരന് പ്രധാന മന്ത്രി നന്ദി പറഞ്ഞു.
47. കുടിയേറ്റ പ്രശ്‌നങ്ങളുടെ വെല്ലുവിളികള്‍ നേരിടാനും ജനങ്ങള്‍ തമ്മിലുള്ള പരസ്പര സമ്പര്‍ക്കം വിപുലമാക്കാനും ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഇരു വിഭാഗങ്ങളും ആഗ്രഹം പ്രകടിപ്പിച്ചു.
48. സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ പ്രതിമാസമുള്ള 80000 സീറ്റുകള്‍ക്കു പകരം 112000 സീറ്റുകളാക്കി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് സമ്മതം അറിയിച്ചു. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയാണ്.
49. ശക്തമായ കുടിയേറ്റ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള കുടിയേറ്റ ഏകീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തും.
50. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രയോജനത്തിനായി, രൂപയുടെ വിനിമയം സംബന്ധിച്ച സഹകരണത്തിനുള്ള സാഹചര്യം പഠിക്കാന്‍ ഇരു രാജ്യങ്ങളും പരസ്പര യോജിപ്പിലെത്തി. സ്വന്തം കുറ്റം കൊമ്ട് സൗദിയില്‍ അലയേണ്ടി വന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ഇക്കാമ പ്രശ്‌നം മാനുഷികമായി പരിഹരിച്ചതിന് സൗദി കിരീടാവകാശി രാജകുമാരന് പ്രധാന മന്ത്രി നന്ദി പറഞ്ഞു.
51. ബഹുസ്വരത പ്രോതസാഹിപ്പിക്കുന്നതിനായി യുഎന്‍, ജി- 20, ലോകവാണിജ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ സഹകരണം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം ഉറപ്പ് ആവര്‍ത്തിച്ചു. യുഎന്‍ സുരക്ഷാ സമിതി, ലോക വാണിജ്യ സംഘട അന്താരാഷ്ട്ര സാമ്പത്തിക സംവിധാനം തുടങ്ങിയ ആഗോള ഭരണ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ ഈ പശ്ചാത്തലത്തില്‍ ഇരുവരും ആവശ്യപ്പെട്ടു.
53. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭാ കേന്ദ്രീകൃതമായ നവബഹുസ്വര സംവിധാനത്തിന്റെ പ്രാധാന്യം ഇരു വിഭാഗങ്ങളും ഊന്നിപ്പറഞ്ഞു. സുരക്ഷാ സമിതി ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്ര സഭയുടെ അടിയന്തരമായ പരിഷ്‌കരണത്തിന്റെ ആവശ്യവും ഇരു വിഭാഗങ്ങളും ചൂണ്ടി കാട്ടി.
53. അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വഴിയുള്ള സാമ്പത്തിക അതിക്രമങ്ങള്‍ പരിഹരിക്കുന്നതിന് ഇരു വിഭാഗങ്ങളും തുടര്‍ന്നും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.
54. ഇന്ത്യ നല്കിയ ആതിഥ്യത്തിനും പ്രതിനിധി സംഘത്തെ അനുഗമിച്ചതിനും കിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ്, ഇന്ത്യ ഗവമെന്റിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.
भारत और सऊदी अरब के आर्थिक, सामाजिक और सांस्कृतिक सम्बन्ध सदियों पुराने हैं। और यह सदैव सौहार्द्रपूर्ण और मैत्रीपूर्ण रहे हैं। हमारे लोगों के बीच के घनिष्ठ और निकट संपर्क हमारे देशों के लिए एक सजीव सेतु यानि living bridge है: PM @narendramodi pic.twitter.com/eTdPnOXEKE
— PMO India (@PMOIndia) February 20, 2019
हिज मेजेस्टी की, और रॉयल हाईनेस आपकी, व्यक्तिगत रुचि और मार्गदर्शन से हमारे द्विपक्षीय सबंधों में और भी प्रगाढ़ता, मधुरता और शक्ति आई हैं: PM @narendramodi
— PMO India (@PMOIndia) February 20, 2019
आज, 21वीं सदी में, सऊदी अरब, भारत के सबसे मूल्यवान strategic partners में है।
— PMO India (@PMOIndia) February 20, 2019
यह हमारे विस्तृत पड़ोस में है, एक करीबी दोस्त है और भारत की ऊर्जा सुरक्षा का महत्वपूर्ण स्रोत भी है: PM @narendramodi
आज हमने द्विपक्षीय संबंधों के सभी विषयों पर व्यापक और सार्थक चर्चा की है। हमने अपने आर्थिक सहयोग को नई ऊंचाइयों पर ले जाने का निश्चय किया है: PM @narendramodi pic.twitter.com/YobAUzKQup
— PMO India (@PMOIndia) February 20, 2019
हमारे ऊर्जा संबंधों को स्ट्रेटेजिक पार्टनरशिप में तब्दील करने का समय आ गया है। दुनिया की सबसे बड़ी रिफाइनरी और स्ट्रेटेजिक पेट्रोलियम रिज़र्व में सऊदी अरब की भागीदारी, हमारे ऊर्जा संबंधों को buyer-seller relation से बहुत आगे ले जाती है: PM @narendramodi pic.twitter.com/h2zYnL9lNN
— PMO India (@PMOIndia) February 20, 2019
हम अक्षय ऊर्जा के क्षेत्रों में अपने सहयोग को मज़बूत करने पर सहमत हुए हैं। हम इंटरनेशनल सोलर अलायंस में सऊदी अरब का स्वागत करते हैं। परमाणु ऊर्जा के शांतिपूर्ण उपयोग, विशेषरूप से water desalination और स्वास्थ्य के लिए, हमारे सहयोग का एक और आयाम होंगे: PM @narendramodi
— PMO India (@PMOIndia) February 20, 2019
विशेषकर अपने strategic वातावरण के संदर्भ में, हमने आपसी रक्षा सहयोग को मज़बूत करने और उसका विस्तार करने पर भी सफल चर्चा की है: PM @narendramodi
— PMO India (@PMOIndia) February 20, 2019
पिछले हफ्ते पुलवामा में हुआ बर्बर आतंकवादी हमला, इस मानवता विरोधी खतरे से दुनिया पर छाए कहर की एक और क्रूर निशानी है।
— PMO India (@PMOIndia) February 20, 2019
इस खतरे से प्रभावशाली ढंग से निपटने के लिए हम इस बात पर सहमत हैं कि आतंकवाद को किसी भी प्रकार का समर्थन दे रहे देशों पर सभी संभव दबाव बढ़ाने की आवश्यकता है: PM
आतंकवाद का इंफ्रास्ट्रक्चर नष्ट करना और इसको समर्थन समाप्त करना और आतंकवादियों और उनके समर्थकों को सजा दिलाना बहुत जरूरी है: PM @narendramodi
— PMO India (@PMOIndia) February 20, 2019
साथ ही अतिवाद के खिलाफ सहयोग और इसके लिए एक मज़बूत कार्ययोजना की भी ज़रूरत है, ताकि हिंसा और आतंक की ताकतें हमारे युवाओं को गुमराह न कर सकें। मुझे खुशी है कि सऊदी अरब और भारत इस बारे में साझा विचार रखते हैं: PM @narendramodi
— PMO India (@PMOIndia) February 20, 2019
पश्चिम एशिया और खाड़ी में शांति और स्थिरता सुनिचित करने में हमारे दोनों देशों के साझा हित हैं। आज हमारी बातचीत में, इस क्षेत्र में हमारे कार्यों में तालमेल लाने और हमारी भागीदारी को तेजी से आगे बढ़ाने पर सहमति हुई है: PM @narendramodi
— PMO India (@PMOIndia) February 20, 2019
हम इस बात पर भी सहमत हुए हैं कि counter terrorism, समुद्री सुरक्षा और साइबर सुरक्षा जैसे क्षेत्रों में और मजबूत द्विपक्षीय सहयोग दोनों देशों के लिए लाभप्रद रहेंगे: PM @narendramodi
— PMO India (@PMOIndia) February 20, 2019
Your Royal Highness, आपकी यात्रा ने हमारे रिश्तों के तेज विकास को एक नया आयाम दिया।
— PMO India (@PMOIndia) February 20, 2019
मैं एक बार फिर, हमारे निमंत्रण को स्वीकार करने के लिए रॉयल हाईनेस का शुक्रिया अदा करता हूँ। मैं उनके और प्रतिनिधिमंडल के सभी सदस्यों की भारत में सुखद प्रवास की कामना भी करता हूँ: PM @narendramodi pic.twitter.com/VOVz3zOORr