Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വിസ്സ് , ഇന്ത്യൻ പൗരന്മാരെ കണ്ടെത്തി തിരിച്ചെത്തിക്കുന്നത്തിനുള്ള ഉഭയകക്ഷി സാങ്കേതിക സഹകരണ കരാറിന് മന്ത്രിസഭയുടെ അനുമതി


സ്വിസ്സ്,  ഇന്ത്യൻ പൗരന്മാരെ കണ്ടെത്തി തിരിച്ചെത്തിക്കുന്നത്തിനുള്ള ഉഭയകക്ഷി സാങ്കേതിക സഹകരണ കരാറിന്റെ നടത്തിപ്പിന് മന്ത്രിസഭയുടെ അനുമതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

ഒരു പാക്കേജ് എന്ന നിലയ്ക്ക് നയതന്ത്ര പാസ്പോര്ട്ട് കൈവശമുള്ളവർക്കു വിസ രഹിത ഉടമ്പടിയുമായി ബന്ധിപ്പിച്ചായിരിക്കും ഈ ഉഭയ കക്ഷി സാങ്കേതിക കരാറിന്റെ (ബി ടി എ ) യുടെ പരിസമാപ്തി. അധിക ബാധ്യത ഉണ്ടാക്കാതെ അനധികൃത കുടിയേറ്റക്കാരുടെ തിരിച്ചുവരവിന്റെ കാര്യത്തിൽ നിലവിലുള്ള സഹകരണ പ്രക്രിയ ഔപചാരികമാക്കുന്നതിനാണ് ബി ടി എ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം നൂറിൽ താഴെ ആണെന്നത് ശ്രദ്ധേയമാണ്. സ്വിറ്റസർലാൻഡുമായിട്ടുള്ള നിർദിഷ്ട ബി ടി എ അതേപടി അംഗീകരിച്ചാൽ ഈ വിഷയത്തിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി അതേ മാതൃക അവലംബിക്കാൻ അവസരം ലഭിക്കും. നിയമവിധേയരായ ഇന്ത്യൻ യാത്രക്കാർക്ക് വിസ, വർക്ക് പെർമിറ്റുകൾ ഉദാരവൽക്കരിക്കുന്നതിനുള്ള കരാറിന് രൂപം നൽകാനും ഇത് പ്രേരകമാകും.അടുത്തിടെ സമാപിച്ച കുടിയേറ്റം സംബന്ധിച്ച ഇന്ത്യ- ഈയൂ പൊതു അജന്തയിലും ഇത് ഒരു മുഖ്യ ലക്ഷ്യമായി വിഭാവനം ചെയ്തിരുന്നു.