Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാമി വിവേകാനന്ദന്റെ 1893-ലെ ചിക്കാഗോ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു


സ്വാമി വിവേകാനന്ദൻ 1893-ൽ ചിക്കാഗോയിൽ നടത്തിയ  പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. 1893-ൽ ഈ ദിവസമാണ് സ്വാമി വിവേകാനന്ദൻ  ചിക്കാഗോയിൽ തന്റെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് നടത്തിയതെന്ന് ശ്രീ മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും ഒരു ക്ഷണപ്രഭ ലോകത്തിന് നൽകി.

ഒരു  ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“സെപ്തംബർ 11-ന് സ്വാമി വിവേകാനന്ദനുമായി ഒരു പ്രത്യേക ബന്ധമുണ്ട്. 1893-ൽ ഈ ദിവസമാണ് അദ്ദേഹം ചിക്കാഗോയിൽ തന്റെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും ഒരു ക്ഷണപ്രഭ ലോകത്തിന് നൽകി.”

 

***