Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു, അദ്ദേഹത്തിന്റെ സേവനത്തിന്റെയും മാനവികതയുടെയും ആത്മീയ പ്രബുദ്ധതയുടെയും ആദർശങ്ങൾ ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“മഹാനായ സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സേവനം, മാനവികത, ആത്മീയ പ്രബുദ്ധത എന്നിവയുടെ ആശയങ്ങൾ ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. ഐക്യവും സാഹോദര്യവും സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള പ്രതിബദ്ധത നമ്മൾ ആവർത്തിക്കുന്നു.
–ND–