സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ പരാതികളില്‍ സംസ്ഥാനവ്യാപക ശ്രദ്ധ നേടിയ സ്വാഗത് സംരംഭത്തിന് 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു. ഈ സംരംഭം 20 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഗുജറാത്ത് ഗവണ്‍മെന്റ് സ്വാഗത്‌സപ്താഹമായി ആഘോഷിക്കുകയാണ്.
പരിപാടിയില്‍, പദ്ധതിയുടെ മുന്‍കാല ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി സംവദിച്ചു.
പൗരന്മാര്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക മാത്രമല്ല, നൂറുകണക്കിനാളുകളുള്ള മുഴുവന്‍ സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സ്വാഗത് ആരംഭിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം വിജയകരമായി കൈവരിച്ചതില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ‘ഗവണ്‍മെന്റിന്റെ മനോഭാവം സൗഹൃദപരമായിരിക്കണം, എങ്കില്‍ സാധാരണ പൗരന്മാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവരുമായി എളുപ്പത്തില്‍ പങ്കിടാന്‍ കഴിയും’, പ്രധാനമന്ത്രി പറഞ്ഞു. സ്വാഗത് സംരംഭം അതിന്റെ 20 വര്‍ഷം തികയുകയാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഗുണഭോക്താക്കളുമായി സംവദിക്കുമ്പോള്‍ തന്റെ മുന്‍കാല അനുഭവങ്ങള്‍ അനുസ്മരിച്ചു. പൗരന്മാരുടെ പരിശ്രമവും അര്‍പ്പണബോധവുമാണ് സ്വാഗത് സംരംഭത്തെ വന്‍ വിജയമാക്കുന്നതെന്നും ഈ ദിശയില്‍ സംഭാവന നല്‍കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏതൊരു പദ്ധതിയുടെയും ഭാഗധേയം നിര്‍ണ്ണയിക്കുന്നത് അത് വിഭാവനം ചെയ്യപ്പെടുന്നതിലെ ഉദ്ദേശ്യവും കാഴ്ചപ്പാടും അനുസരിച്ചാണ്. 2003-ല്‍ ഈ സംരംഭം ആരംഭിക്കുമ്പോള്‍ താന്‍ മുഖ്യമന്ത്രിയായിട്ട് അധികമായിരുന്നില്ല. അധികാരം എല്ലാവരേയും മാറ്റുന്നു എന്ന പൊതു പല്ലവിയാണ് താനും നേരിട്ടതെന്നും അദ്ദേഹം അനുസ്മരിച്ചു. പദവിയില്‍ എത്തിയതോടെ മാറ്റമില്ലാതെ തുടരുമെന്ന് വ്യക്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ കസേരയുടെ നിയന്ത്രണങ്ങളുടെ അടിമയാകില്ലെന്ന് എനിക്ക് വ്യക്തമായിരുന്നു. ഞാന്‍ ആളുകള്‍ക്കിടയില്‍ തുടരും, അവര്‍ക്കൊപ്പം ഉണ്ടാകും,’ അദ്ദേഹം പറഞ്ഞു. ഈ ദൃഢനിശ്ചയം, സാങ്കേതികവിദ്യ (സ്വാഗത്) പ്രകാരമുള്ള പരാതികളില്‍ സംസ്ഥാനവ്യാപകമായ ശ്രദ്ധ നല്‍കി. നിയമനിര്‍മ്മാണത്തിലായാലും പരിഹാരമാര്‍ഗത്തിലായാലും ജനാധിപത്യ സ്ഥാപനങ്ങളിലെ സാധാരണ പൗരന്മാരുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സ്വാഗതിന്റെ പിന്നിലെ ആശയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ജീവിതം എളുപ്പമാക്കുക, ഭരണനിര്‍വഹണത്തില്‍ എത്തിച്ചേരുക എന്ന ആശയത്തില്‍ സ്വാഗത് നിലകൊള്ളുന്നു’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ സത്യസന്ധതയോടും അര്‍പ്പണബോധത്തോടും കൂടി ഗവണ്‍മെന്റ് നടത്തിയ പരിശ്രമങ്ങള്‍ കൊണ്ടാണ് ഗുജറാത്തിന്റെ സദ്ഭരണ മാതൃക ലോകത്ത് അതിന്റേതായ വ്യക്തിത്വം കണ്ടെത്തിയത് എന്ന് അദ്ദേഹം അടിവരയിട്ടു. ഇ-സുതാര്യതയും ഇ-ഉത്തരവാദിത്തവും ആയി സ്വാഗതിന്റെ സദ്ഭരണത്തിന്റെ പ്രധാന ഉദാഹരണം അവതരിപ്പിച്ച അന്തര്‍ദേശീയ ടെലികോം ഓര്‍ഗനൈസേഷനെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് സ്വാഗത് വളരെയധികം പ്രശംസ നേടിയതായും പൊതുസേവനത്തിനുള്ള അഭിമാനകരമായ അംഗീകാരം ലഭിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു. 2011-ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സ്വാഗതിന്റെ ഫലമായി ഇ-ഗവേണന്‍സിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വര്‍ണ പുരസ്‌കാരം ഗുജറാത്തിന് ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘എന്നെ സംബന്ധിച്ചിടത്തോളം, ഗുജറാത്തിലെ ജനങ്ങളെ സ്വാഗത് വഴി സേവിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ പ്രതിഫലം’, പ്രധാനമന്ത്രി പറഞ്ഞു. സ്വാഗതി ല്‍ ഞങ്ങള്‍ ഒരു പ്രായോഗിക സംവിധാനം തയ്യാറാക്കി. സ്വാഗതിന് കീഴിലുള്ള പൊതു പരാതി പരിഹാരത്തിന്റെ ആദ്യ സംവിധാനങ്ങള്‍ ബ്ലോക്ക്, തഹസില്‍ തലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. അതിനുശേഷം ജില്ലാതലത്തില്‍ ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. സംസ്ഥാന തലത്തില്‍, ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതായി പ്രധാനമന്ത്രി ഓര്‍മിച്ചു. സംരംഭങ്ങളുടെയും പദ്ധതികളുടെയും സ്വാധീനവും വ്യാപ്തിയും നടപ്പാക്കുന്ന ഏജന്‍സികളും അന്തിമ ഗുണഭോക്താക്കളും തമ്മിലുള്ള ബന്ധവും മനസ്സിലാക്കാന്‍ ഇത് തന്നെ വളരെയധികം സഹായിച്ചു.. സ്വാഗത് പൗരന്മാരെ ശാക്തീകരിക്കുകയും വിശ്വാസ്യത നേടുകയും ചെയ്തു.
ആഴ്ചയിലൊരിക്കല്‍ മാത്രമാണ് സ്വാഗത് പരിപാടിയെങ്കിലും നൂറു കണക്കിന് പരാതികള്‍ ഉള്ളതിനാല്‍ മാസം മുഴുവന്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തവണ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും പ്രത്യേക വകുപ്പുകളോ ഓഫീസര്‍മാരോ മേഖലകളോ ഉണ്ടോ എന്ന് മനസിലാക്കാന്‍ ഒരു വിശകലനം നടത്തി. ”ആവശ്യമെങ്കില്‍ നയങ്ങളും ഭേദഗതി ചെയ്യുന്ന ഒരു ആഴത്തിലുള്ള വിശകലനം നടത്തി,” ശ്രീ മോദി തുടര്‍ന്നു, ”ഇത് സാധാരണ പൗരന്മാര്‍ക്കിടയില്‍ വിശ്വാസബോധം സൃഷ്ടിച്ചു”. സമൂഹത്തിലെ നല്ല ഭരണത്തിന്റെ അളവുകോല്‍ പൊതു പരാതി പരിഹാര സംവിധാനത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇത് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ പരീക്ഷണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗവണ്‍മെന്റില്‍ സ്ഥാപിതമായ പാത പിന്തുടരുക എന്ന പഴയ ധാരണ സ്വാഗത് മാറ്റിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഭരണം പഴയ ചട്ടങ്ങളിലും നിയമങ്ങളിലും പരിമിതമല്ലെന്നും നൂതനാശയങ്ങളും പുതിയ ആശയങ്ങളും മൂലമാണ് ഭരണം നടക്കുന്നതെന്ന് ഞങ്ങള്‍ തെളിയിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2003ല്‍ അക്കാലത്തെ ഗവണ്മെന്റുകള്‍ ഇ-ഗവേണന്‍സിന് വലിയ മുന്‍ഗണന നല്‍കിയിരുന്നില്ലെന്ന് ശ്രീ മോദി അനുസ്മരിച്ചു. പഴയരീതിയിലുള്ള ഫയലുകള്‍ ഒരുപാട് കാലതാമസങ്ങളിലേക്ക് നയിച്ചു, വീഡിയോ കോണ്‍ഫറന്‍സിംഗ് മിക്കവാറും അജ്ഞാതമായിരുന്നു. ഈ സാഹചര്യത്തില്‍, ഗുജറാത്ത് ഭാവിയിലേക്കുള്ള ആശയങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇന്ന്, സ്വാഗത് പോലെയുള്ള ഒരു സംവിധാനം ഭരണത്തിന് നിരവധി പരിഹാരങ്ങള്‍ക്കുള്ള പ്രചോദനമായി മാറിയിരിക്കുന്നു. പല സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രത്തില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി പ്രഗതി എന്നൊരു സംവിധാനവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തില്‍ പ്രഗതിക്ക് വലിയ പങ്കുണ്ട്. ഈ ആശയവും സ്വാഗത് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രഗതിയിലൂടെ ഏകദേശം 16 ലക്ഷം കോടിയുടെ പദ്ധതികള്‍ അവലോകനം ചെയ്തു; ഇതുമൂലം പല പദ്ധതികളും വേഗത്തിലാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു.
ഒരു വിത്ത് മുളച്ച് നൂറുകണക്കിനു ശാഖകളുള്ള ഒരു കൂറ്റന്‍ വൃക്ഷമായി മാറുന്നതുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി, സ്വാഗത് എന്ന ആശയം ഭരണത്തില്‍ ആയിരക്കണക്കിന് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ ജീവിതവും ഊര്‍ജവും പകരുന്ന ഭരണസംരംഭങ്ങള്‍ ഇതുപോലെ ആഘോഷിക്കപ്പെടുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ‘പൊതുജനകേന്ദ്രീകൃത ഭരണത്തിന്റെ മാതൃകയായി ഇത് പൊതുജനങ്ങളെ സേവിക്കുന്നത് തുടരും’, പ്രധാനമന്ത്രി ഉപസംഹരിച്ചു.
പശ്ചാത്തലം
2003 ഏപ്രിലില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശ്രീ നരേന്ദ്ര മോദിയാണ് സ്വാഗത് (സ്റ്റേറ്റ് വൈഡ് അറ്റന്‍ഷന്‍ ഓണ്‍ ഗ്രീവന്‍സ് ബൈ ടെക്നോളജിയുടെ പ്രയോഗം) ആരംഭിച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് ഒരു മുഖ്യമന്ത്രിയുടെ പരമപ്രധാനമായ ഉത്തരവാദിത്തമെന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് പരിപാടിയെ നയിച്ചത്. ഈ ദൃഢനിശ്ചയത്തോടെ, ജീവിത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ സാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞതിനൊപ്പം, മുഖ്യമന്ത്രി മോദി ഇത്തരത്തിലുള്ള ആദ്യത്തെ സാങ്കേതിക-അധിഷ്ഠിത പരാതി പരിഹാര പരിപാടി ആരംഭിച്ചു.
അവരുടെ ദൈനംദിന പരാതികള്‍ വേഗത്തിലും കാര്യക്ഷമമായും സമയബന്ധിതമായും പരിഹരിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ച് പൗരന്മാര്‍ക്കും ഗവണ്‍മെന്റിനും ഇടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. കാലക്രമേണ, സ്വാഗത് ആളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനാത്മക സ്വാധീനം ചെലുത്തുകയും കടലാസ് രഹിതവും സുതാര്യവും തടസ്സരഹിതവുമായ രീതിയില്‍ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമായി മാറുകയും ചെയ്തു.
സാധാരണ പൗരന് തന്റെ പരാതികള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ സഹായിക്കുന്നു എന്നതാണ് സ്വാഗതിന്റെ പ്രത്യേകത. എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പരാതി പരിഹാരത്തിനായി പൗരന്മാരുമായി സംവദിക്കുന്നത്. പരാതികള്‍ പെട്ടെന്ന് പരിഹരിക്കുന്നതിലൂടെ ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ ഈ പരിപാടി നിര്‍ണായകമായി. ഈ പരിപാടിക്കു കീഴില്‍, ഓരോ അപേക്ഷകരെയും തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. എല്ലാ അപേക്ഷകളുടെയും നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതുവരെ സമര്‍പ്പിച്ച പരാതികളില്‍ 99 ശതമാനത്തിലധികം പരിഹരിച്ചു.
സ്വാഗത് ഓണ്‍ലൈന്‍ പ്രോഗ്രാമിന് നാല് ഘടകങ്ങളുണ്ട്: സംസ്ഥാന സ്വാഗത്, ജില്ലാ സ്വാഗത്, താലൂക്ക് സ്വാഗത്, ഗ്രാമ സ്വാഗത്. സംസ്ഥാന സ്വാഗത് സമയത്ത് മുഖ്യമന്ത്രി തന്നെ പൊതുചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. ജില്ലാ കളക്ടര്‍ ജില്ലാ സ്വാഗതത്തിന് മേല്‍നോട്ടം വഹിക്കുമ്പോള്‍, മംലത്ദാറും ഒരു ക്ലാസ്-1 ഓഫീസറും താലൂക്ക് സ്വാഗതിന്റെ തലവനാണ്. ഗ്രാമ സ്വാഗതില്‍, പൗരന്മാര്‍ എല്ലാ മാസവും 1 മുതല്‍ 10 വരെ മന്ത്രിക്ക് അപേക്ഷ സമര്‍പ്പിക്കുന്നു. ഇവ പരിഹരിക്കുന്നതിനുള്ള പദ്ധതി താലൂക്ക് സ്വാഗത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പൗരന്മാര്‍ക്കായി ഒരു ജന സമ്പര്‍ക്ക പരിപാടിയും പ്രവര്‍ത്തിക്കുന്നു, അതില്‍ വരുന്ന പരാതികള്‍ സ്വാഗത് യൂണിറ്റില്‍ ഫയല്‍ ചെയ്യുന്നു.
പൊതുസേവനത്തിലെ സുതാര്യത, ഉത്തരവാദിത്തം, പ്രതികരണശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് 2010-ല്‍ യുഎന്‍ പൊതുസേവന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സ്വാഗത് ഓണ്‍ലൈന്‍ പരിപാടി നേടിയിട്ടുണ്ട്.
The SWAGAT initiative in Gujarat demonstrates how technology can be efficiently used to resolve people’s grievances. https://t.co/eBJwNGVzkB
— Narendra Modi (@narendramodi) April 27, 2023
The uniqueness of SWAGAT initiative in Gujarat is that it embraces technology to address people’s grievances. pic.twitter.com/ZYE5XWpcdR
— PMO India (@PMOIndia) April 27, 2023
The SWAGAT initiative ensured prompt resolution of the grievances of people. pic.twitter.com/XypkYVUF7o
— PMO India (@PMOIndia) April 27, 2023
Governance happens through innovations, new ideas. pic.twitter.com/r1LRmEpz9x
— PMO India (@PMOIndia) April 27, 2023
*****
-ND-
The SWAGAT initiative in Gujarat demonstrates how technology can be efficiently used to resolve people's grievances. https://t.co/eBJwNGVzkB
— Narendra Modi (@narendramodi) April 27, 2023
The uniqueness of SWAGAT initiative in Gujarat is that it embraces technology to address people's grievances. pic.twitter.com/ZYE5XWpcdR
— PMO India (@PMOIndia) April 27, 2023
The SWAGAT initiative ensured prompt resolution of the grievances of people. pic.twitter.com/XypkYVUF7o
— PMO India (@PMOIndia) April 27, 2023
Governance happens through innovations, new ideas. pic.twitter.com/r1LRmEpz9x
— PMO India (@PMOIndia) April 27, 2023