Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘സ്റ്റാച്യു ഓഫ് യൂണിറ്റി’യെക്കുറിച്ചുള്ള ടിവി എപ്പിസോഡ് നിങ്ങളെ എത്രയും വേഗം കെവാഡിയ സന്ദർശിക്കാൻ പ്രേരിപ്പിക്കും!: പ്രധാനമന്ത്രി


പ്രൗഢഗംഭീരമായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യെക്കുറിച്ചുള്ള ഒരു ടെലിവിഷൻ എപ്പിസോഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഇത് കാഴ്ചക്കാരുടെ കണ്ണ് തുറപ്പിക്കുന്ന ഒരു അനുഭവമായിരിക്കുമെന്നും എത്രയും പെട്ടന്ന് കെവാഡിയ സന്ദർശിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“‘സ്റ്റാച്യു ഓഫ് യൂണിറ്റി’യെക്കുറിച്ചുള്ള ഈ എപ്പിസോഡ് കാണുന്നത് കണ്ണ് തുറപ്പിക്കുന്ന ഒരു അനുഭവമായിരിക്കും. എന്നാൽ, ഏറ്റവും പ്രധാനമായി, കെവാഡിയ എത്രയും വേഗം സന്ദർശിക്കാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കും!”

 

 

 

***

–SK–