Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണില്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ഹാക്കത്തണില്‍ പങ്കെടുക്കുന്ന ഒട്ടേറെ വിദ്യാര്‍ഥിസംഘങ്ങളുമായി അദ്ദേഹം സംസാരിച്ചു. കൃഷി, ധനകാര്യം, പോഷകാഹാരക്കുറവ്,വിദ്യാഭ്യാസം എന്നീ മേഖലകളെക്കുറിച്ചായിരുന്നു ചര്‍ച്ച.
ദേശീയ തലത്തിലുള്ള ഏറ്റവും വലിയ ഓപ്പണ്‍ ഇന്നവേഷന്‍ മാതൃകയാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും നവീനാശയങ്ങളുടെ കാര്യത്തില്‍ രാജ്യം പുതിയ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് രാജ്യമാണ് ഇന്ത്യ ഇപ്പോഴെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.