Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ത്രീ ശാക്തീകരണത്തിനായുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സ്വാധീനത്തിന് പ്രധാനമന്ത്രി അടിവരയിട്ടു


സ്ത്രീ ശാക്തീകരണത്തിനുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സ്വാധീനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു.
ഈ പരിഷ്‌കാരങ്ങള്‍ എല്ലാ മേഖലകളിലും ലിംഗ സമത്വവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവും വര്‍ദ്ധിപ്പിക്കുമെന്ന്, കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസനവും സംരംഭകത്വവും മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

”നമ്മുടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സ്വാധീനം യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനാത്മകമാണ്, പ്രത്യേകിച്ചും നമ്മുടെ നാരീ ശക്തിയെ ശാക്തീകരിക്കുന്നതില്‍. ഇത് എല്ലാ മേഖലകളിലും ലിംഗസമത്വവും സ്ത്രീകള്‍ നയിക്കുന്ന വികസനവും വര്‍ദ്ധിപ്പിക്കും” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

NS