2015-16 ലെ പൊതു ബജറ്റില്‍ പ്രഖ്യാപിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്വര്‍ണ്ണബാറുകളുടെയും, നാണയങ്ങളുടെയും 300 ടണ്‍ വരുന്ന പ്രതിവര്‍ഷ വില്‍പനയുടെ ഒരു ഭാഗം ഇതിലൂടെ സ്വര്‍ണ്ണ ബോണ്ടുകളിലേക്കുള്ള നിക്ഷേപമായി മാറും. ഇന്ത്യയുടെ ആഭ്യന്തര സ്വര്‍ണ്ണ ആവശ്യം നിറവേറ്റുന്നതിനായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍, ഈ പദ്ധതി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് സഹായകരമാവും. സ്വര്‍ണ്ണ വില വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടസാധ്യത പരിഹരിക്കുന്നതിനായി ഗോള്‍ഡ് റിസര്‍വ് ഫണ്ട് രൂപീകരിക്കുകയും ചെയ്യും.